Home Blog Page 279

ഇന്ന് ബി.എൽ ഓമാർ എസ് ഐ ആർ ജോലി ബഹിഷ്കരിക്കും

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് ബി.എൽ ഓമാർ എസ് ഐ ആർ ജോലി ബഹിഷ്കരിക്കും. കണ്ണൂരിൽ ജോലിഭാരം താങ്ങാനാവാതെ
ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോർജ് ജീവനൊടുക്കാൻ ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ചാണ് ജോലി ബഹിഷ്കരിക്കുന്നത്.ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം.
ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ല വരണാധികാരി ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചും സമരസമിതി സംഘടിപ്പിക്കും.തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്കൊപ്പം തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി കൂടി നിർവഹിക്കേണ്ടി വരുന്നത് ബി.എൽ.ഒമാരെ കൂടുതൽ സമ്മർദത്തിലാക്കിയെന്നാണ് ആരോപണം.
മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ആക്ഷേപമുണ്ട്

ബിഹാർ, മുഖ്യമന്ത്രി
നിതീഷ് കുമാർ ഇന്ന് രാജി നൽകിയേക്കും

പട്ന.ബീഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ പൂർത്തിയായതായി വിവരം. മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി നൽകിയേക്കും.രാജിക്ക് പിന്നാലെ NDA നിയമസഭ കക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാനാണ് നീക്കം. പുതിയ മന്ത്രിസഭ സംബന്ധിച്ച ഫോർമുലയും തയ്യാറാക്കിയിട്ടുണ്ട്.ജെഡിയുവിന് 10-14 മന്ത്രിമാരും ബിജെപിക്ക് 15 മന്ത്രിമാരും പുതിയ മന്ത്രിസഭയിൽ ഉണ്ടാകും എന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യമനുസരിച്ച് സത്യപ്രതിജ്ഞ തീയതിയുടെ പ്രഖ്യാപനവും ഇന്നുണ്ടായേക്കും.

സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന്

ശബരിമല .സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. എസ് ഐ ടി സംഘം ഇന്നലെ ഉച്ചയോടെ സന്നിധാനത്ത് എത്തി. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. ഉണ്ണികൃഷ്ണൻപോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും. ഹൈകോടതി നിർദേശം പ്രകാരം ആണ് നടപടി. ശാസ്ത്രീയ പരിശോധന കേസിൽ ബലം പകരുമെന്നാണ് വിലയിരുത്തൽ. അതേസമയം, മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്കാണ്. മണിക്കൂറുകൾ കാത്തുനിന്നാണ് ഇന്നലെ ഭക്തർ ദർശനം നടത്തി മടങ്ങിയത്. 80,000ത്തിനു മുകളിൽ തീർത്ഥാടകരെയാണ് ഇന്ന് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്.

ട്രെയിനിലേക്ക് കയറുന്നതിനിടെ വീണ് യാത്രക്കാരന് ഗുരുതര പരുക്ക്

ആലുവ. റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലേക്ക് കയറുന്നതിനിടെ യാത്രക്കാരൻ ട്രാക്കിനും ട്രെയിനും ഇടയിലും പെട്ട് ഗുരുതരപരിക്ക്;

ഇന്ന് രാത്രി 8 25 ന് എറണാകുളത്തുനിന്നും ഗുരുവായൂരക്ക് പോവുകയായിരുന്ന ട്രെയിനിൽ ‘ആണ് അപകടമുണ്ടായത്

  തമിഴ്നാട് സ്വദേശിയായ യുവാവിനാണ് അപകടം സംഭവിച്ചത്.

ട്രെയിനിൽ കയറുന്നതിനിടയിൽ വാതിലിനു മുന്നിലെ കമ്പിയിൽ നിന്നും പിടിവിട്ട് ഫ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് പോവുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഇയാളെ ആലുവ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ട്.

യുവാവിൻറെ കാൽ അറ്റനിലയിലാണ്

ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫീസറാകാം, വനിതകള്‍ക്കും അവസരം

വ്യോമസേനയിലെ കമ്മിഷന്‍ഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ‘എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി’ന് (AFCAT-01/2026) അപേക്ഷിക്കാം. ഫ്‌ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍-ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്‌ലൈയിങ് ബ്രാഞ്ചിലേക്കുള്ള എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിക്കും ഇതോടൊപ്പമാണ് അപേക്ഷിക്കേണ്ടത്.

വനിതകള്‍ക്കും അപേക്ഷിക്കാം. കോഴ്‌സ് 2027 ജനുവരിയിലാരംഭിക്കും. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്. ഓരോ ബ്രാഞ്ചിലെയും ഒഴിവുകള്‍സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.

ശമ്പളം

പരിശീലനകാലത്ത് 56,100 രൂപയാണ് സ്‌റ്റൈപ്പൻഡ്. തുടർന്ന്, 56,100-1,77,500 രൂപ സ്‌കെയിലിൽ നിയമനം നൽകും.

യോഗ്യത

ബിരുദം (ഓരോ വിഭാഗത്തിലേക്കും ആവശ്യമായ കോഴ്‌സ്, മാര്‍ക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിജ്ഞാപനത്തില്‍നിന്ന് ലഭിക്കും). അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്തും വിവാഹമനുവദിക്കില്ല. അപേക്ഷകര്‍ക്ക് നിര്‍ദിഷ്ട ശാരീരികയോഗ്യതകള്‍ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും careerindianairforce.cdac.in | afcat.edcil.co.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അവസാനതീയതി: ഡിസംബര്‍ ഒന്‍പതിന് രാത്രി 11.30 വരെ)

പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണങ്ങളും പച്ചക്കറികളും പഴങ്ങളും നമ്മൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ സാധിക്കില്ല. അവ ഏതൊക്കെയാണെന്ന് അറിയാം.

1.വെളുത്തുള്ളി, സവാള
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഭക്ഷണ സാധനങ്ങളാണ് വെളുത്തുള്ളി, സവാള, ഔഷധ സസ്യങ്ങൾ എന്നിവ. ഇവ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം ഇതിന്റെ ശക്തമായ ഗന്ധം പ്ലാസ്റ്റിക്കിൽ പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലാണ്. ഭക്ഷണം മാറ്റിയാലും ഇതിന്റെ ഗന്ധം പോവുകയില്ല.

  1. പഴവർഗ്ഗങ്ങൾ
    ഫ്രഷായ പഴവർഗ്ഗങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്. പ്രത്യേകിച്ചും സിട്രസ് പഴങ്ങളും ബെറീസും ഈർപ്പമേറ്റാൽ പെട്ടെന്ന് കേടായിപ്പോകുന്നു. അതിനാൽ തന്നെ നല്ല വായുസഞ്ചാരമുള്ള പാത്രത്തിലാവണം ഇവ സൂക്ഷിക്കേണ്ടത്.
  2. ക്ഷീര ഉത്പന്നങ്ങൾ

ചീസ്, തൈര് തുടങ്ങിയ ക്ഷീര ഉത്‌പന്നങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം പ്ലാസ്റ്റിക് പാത്രങ്ങളിൽ ഈർപ്പം തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഉത്പന്നങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നതിന് കാരണമാകുന്നു.

  1. വേവിക്കാത്ത ഇറച്ചി

പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ എളുപ്പം ആണെങ്കിലും വേവിക്കാത്ത ഇറച്ചി ഇതിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക് പാത്രങ്ങളിൽ എളുപ്പത്തിൽ അഴുക്കും അണുക്കളും പറ്റിപ്പിടിക്കുന്നു. അതിനാൽ തന്നെ ഇറച്ചി പെട്ടെന്ന് കേടുവരാൻ സാധ്യത കൂടുതലാണ്.

  1. ചൂടുള്ള ഭക്ഷണങ്ങൾ

ചൂടുള്ള ഭക്ഷണങ്ങൾ അതുപോലെ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂട് ഉണ്ടാകുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്തുക്കൾ പുറന്തള്ളപ്പെടുകയും ഇത് ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു.

ചെങ്കോട്ട സ്ഫോടനം; ഉമർ നബിയുടെ അടുത്ത സഹായി പിടിയിൽ, കേസിൽ എൻഐഎയുടെ ആദ്യ ഔദ്യോഗിക പ്രതികരണം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ഉമർ നബിയുടെ സഹായിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്. അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായാണ് സൂചന. ഇതിൽ ഒരാൾ സ്ഫോടനസമയം ദില്ലിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ ഐ എ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

​പുള്ളിമാനുകൾ ചത്ത സംഭവം: ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജീവനക്കാരന് സസ്പെൻഷൻ

തൃശ്ശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജീവനക്കാരന് സസ്പെൻഷൻ. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ ആടലരശന്റെയാണ് ഉത്തരവ്.

പോസ്റ്റുമോർട്ടവും ജഡം മറവ് ചെയ്യുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി. സംഭവത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കർശന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം, എത്തിയത് ആയിരങ്ങൾ

പാലക്കാട്: കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്. തൃസന്ധ്യയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ 5 ദേവരഥങ്ങളുടെ സംഗമമാണ് നടന്നത്.

വിശ്വനാഥൻറെ തേരിനൊപ്പം മുരുകനും ഗണപതിയും പഴ കൽപാത്തി ലക്ഷിനാരായണ പെരുമാളും ചാത്തപുരംപ്രസന്ന മഹാഗണപതിയും ഇടം പിടിച്ചു. അപൂർവ നിമിഷത്തിന് സാക്ഷിയായതും വേദമന്ത്രജപത്താല്‍ മുഖരിതമായ അഗ്രഹാര വീഥികളില്‍ നിറഞ്ഞതും ആയിരങ്ങളാണ്. ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍തൊട്ടുവണങ്ങാനും, തേര് വലിക്കാനും വൻ ജനാവലിയെത്തി.

ബി എൽ ഒ മാരെ പീഡിപ്പിക്കുന്ന മേലധികൃതർ, അനീഷ് മരിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തിൽ

കണ്ണൂർ.പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദം സഹിക്കാതെ.  പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത്‌ ബിഎൽഒ അനീഷ് ജോർജ് ആണ് ആത്മഹത്യ ചെയ്തത്.. മകൻ കടുത്ത ജോലി സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കളക്ടറോട് റിപ്പോർട്ട് തേടി


ഇന്ന് രാവിലെ വീട്ടുകാരെ പള്ളിയിലാക്കി മടങ്ങിയെത്തിയ അനീഷ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആയ അനീഷ്
ആദ്യമായിട്ടാണ് ബിഎൽഒ ആകുന്നത്. എസ് ഐ ആർ ഫോമുകൾ വിതരണം ചെയ്യുന്നതും തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങൾ ആയി അനീഷ് മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. ഇന്നലെ രാത്രി 1 മണിക്കും വിഷമം പറഞ്ഞു. ഈ സമ്മർദ്ദം മകന്റെ മരണത്തിലേക്ക്  നയിക്കുമെന്ന് കരുതിയില്ലെന്ന് പിതാവ്.


സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കലക്ടറോട് റിപ്പോർട്ട്‌ തേടി. പയ്യനൂർ എസ്പിയും പെരിങ്ങോം സി ഐ യും അനീഷിന്റെ വീട്ടിലെത്തി. അനീഷ് മികച്ച രീതിയിൽ എസ് ഐ ആർ ജോലികൾ ചെയ്തിരുന്നുവെന്നും വേഗം ജോലി തീർക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ എന്നാൽ ഉന്നതാധികൃതരുടെ പീഡനം മൂലം ജീവനക്കാരൻ മരിക്കാനിടയായ സംഭവിൽ ശക്തമായ പ്രക്ഷോഭത്തിന് എൻ ജി ഒ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും.

ജില്ല കളക്ട്രേറ്റുകളിൽ ധർണ്ണ സംഘടിപ്പിക്കുമെന്നും NGO അസോസിയേഷൻ

അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചിട്ടുണ്ട്. നാളെയാണ് സംസ്കാരം