Home Blog Page 252

വിറ്റാമിന്‍ ഡിയുടെ കുറവ്; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാനും കാരണമാകും.

വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

  1. അമിത ക്ഷീണം

ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.

  1. എപ്പോഴും ജലദോഷം, പനി

എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.

  1. പേശികള്‍ക്ക് ബലക്ഷയം

എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ – കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.

  1. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.

  1. വരണ്ട ചര്‍മ്മം

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.

  1. ചര്‍മ്മം ചൊറിയുക

ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.

  1. തലമുടി കൊഴിച്ചില്‍

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.

  1. മൂഡ് സ്വിംഗ്സ്

വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.

ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് നീക്കം. അതേസമയം, സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സർക്കാർ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കൾ നീക്കിയത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ ഭീകരർ  വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകി

ന്യൂഡെൽഹി . ഡൽഹി ചാവേർ ആക്രമണം:
വിദേശ ഭീകരർ  വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകിയതായി കണ്ടെത്തി.

42 വീഡിയോ കൾ ജയ് ഷെ ഭീകരർ വൈറ്റ് കളർ സംഘത്തിന് അയച്ചു.

മുസമ്മിൽ അഹമ്മദ് ഗനായിക്കാണ് വീഡിയോകൾ അയച്ചു നൽകിയതെന്ന് അന്വേഷണസംഘം.

ഹാൻസുള്ള എന്ന പേരിലുള്ള ഹാൻഡിലിൽ നിന്നാണ് വീഡിയോകൾ അയച്ചത്.

എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴി യാണ് വീഡിയോ കൾ അയച്ചത്.

അതിനിടെ 2022 ലെ കോയമ്പത്തൂരിൽ നടന്ന കാർ ചാവേർ ബോംബ് സ്ഫോടനം,

2022 ലെ മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം,

2024 ലെ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം എന്നിവക്കും ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സൂചന ലഭിച്ചു.

ഇവക്കും ഡൽഹി സ്ഫോടനത്തിനും പിന്നിൽ ഒരേ ഹാൻഡ്‌ലർ എന്ന് സംശയം.

‘ഇവിടെ ഉനി ഒരു തുള്ളി റഷ്യൻ വേണ്ട ‘, റിലയൻസിന്റെ യുടേൺ; യുഎസ് ഉപരോധത്തിന് വഴങ്ങി നവംബർ 20 മുതൽ റഷ്യൻ എണ്ണ ഉപയോഗിക്കില്ല

ജാംനഗർ: യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി, ജാംനഗറിലെ കയറ്റുമതിക്കായി മാത്രമുള്ള റിഫൈനറിയിൽ റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഉപയോഗം നിർത്തിയതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) അറിയിച്ചിരിക്കുകയാണ്. നവംബർ 20 മുതൽ ഈ റിഫൈനറിയിലേക്ക് റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി കമ്പനി വക്താവ് വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ റഷ്യൻ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയൻസ്. റഷ്യൻ എണ്ണ സംസ്കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ യൂണിയൻ, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യുന്നവരിൽ പ്രമുഖരാണ് റിലയൻസ്. എന്നാൽ, റഷ്യൻ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളും, റഷ്യൻ ക്രൂഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്കുകളും കമ്പനി തീരുമാനത്തിൽ നിർണ്ണായകമായി.

“നവംബർ 20 മുതൽ ഞങ്ങളുടെ എസ്.ഇ.സെഡ്. റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തി,” കമ്പനി വക്താവ് പറഞ്ഞു. “ഡിസംബർ 1 മുതൽ, എസ്.ഇ.സെഡ്. റിഫൈനറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്ന കയറ്റുമതികളും റഷ്യൻ ഇതര ക്രൂഡ് ഓയിൽ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക.” 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന യുറോപ്യൻ യൂണിയന്റെ ഉൽപ്പന്ന ഇറക്കുമതി നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഈ മാറ്റം പൂർത്തിയാക്കിയതായും കമ്പനി അറിയിച്ചു.

‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തും’, ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ആശങ്ക മാറാതെ റിലയൻസ് അടക്കമുള്ള കമ്പനികൾ
ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സൈറ്റ് എണ്ണ ശുദ്ധീകരണ കോംപ്ലക്സിൽ റിലയൻസിന് രണ്ട് റിഫൈനറികളാണുള്ളത്. ഇതിൽ ഒന്ന് യൂറോപ്പ്, യുഎസ് തുടങ്ങിയ വിപണികളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റും മറ്റൊന്ന് ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടുള്ള പഴയ യൂണിറ്റുമാണ്. ഉപരോധം ബാധിക്കുന്നത് കയറ്റുമതിക്ക് മാത്രമായുള്ള പ്രത്യേക യൂണിറ്റിനെയാണ്. ഒക്ടോബർ 22 വരെയുള്ള കരാറുകൾ പാലിക്കുന്നതിൻ്റെ ഭാഗമായി, റഷ്യൻ ക്രൂഡ് ഓയിലിൻ്റെ അവസാന ചരക്ക് നവംബർ 12-നാണ് കയറ്റി അയച്ചത്. “നവംബർ 20-നോ അതിനുശേഷമോ എത്തുന്ന റഷ്യൻ ചരക്കുകൾ ഞങ്ങളുടെ ആഭ്യന്തര താരിഫ് ഏരിയയിലെ (DTA) റിഫൈനറിയിൽ സ്വീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

ഉപരോധ പശ്ചാത്തലം

റഷ്യൻ എണ്ണ കയറ്റുമതിക്കാരായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ രണ്ട് വലിയ കമ്പനികൾക്ക് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയതാണ് ഈ തീരുമാനത്തിന് കാരണം. യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നു എന്ന് ആരോപിച്ചാണ് ഉപരോധം. റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാൻ റിലയൻസ് നേരത്തെ തന്നെ ക്രമീകരണം തുടങ്ങിയിരുന്നു. യുഎസ്സിൽ വലിയ ബിസിനസ് താൽപ്പര്യങ്ങളുള്ള റിലയൻസിന് യുഎസ് ഉപരോധങ്ങൾ ആകർഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ഏകദേശം 35 ബില്യൺ ഡോളർ മൂല്യമുള്ള റഷ്യൻ എണ്ണ റിലയൻസ് വാങ്ങിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്നും റഷ്യയിൽ നിന്നാണ് വരുന്നത്.

ട്രംപ് – മംദാനി കൂടിക്കാഴ്ച ഇന്ന്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയും ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും.

നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയെപ്പറ്റിയുള്ള വിവരങ്ങൾ ചർച്ച ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മംദാനി.

പൊതുജനസുരക്ഷയും ജനങ്ങളുടെ സാമ്പത്തികസുരക്ഷയും ട്രംപുമായി ചർച്ച ചെയ്യുമെന്നും മംദാനി.

നിശിത വിമർശകരുമായിപ്പോലും ഇടപഴകാനുള്ള ട്രംപിന്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ്.

അടുത്തവർഷം ജനുവരി ഒന്നിനാണ് മംദാനി ന്യൂയോർക്ക് മേയറായി സ്ഥാനമേൽക്കുന്നത്.

ബസ് നിർത്തി
കുട്ടികൾ ക്ലാസ് റൂമിൽ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാൻ പാടില്ലെന്ന നിയമം
ലംഘിച്ചു

ഇടുക്കി.സ്ക്കൂൾ അധികൃതർക്ക്
വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു.
ഇടുക്കി വാഴത്തോപ്പ്
ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവം ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സ്കൂൾ സേഫ്റ്റി
പ്രോട്ടോക്കോൾ പാലിച്ചിട്ടില്ല

യാദൃശ്ചികമായി
സംഭവിച്ചതായി കാണാൻ  കഴിയില്ല
ബസ് നിർത്തി
കുട്ടികൾ ക്ലാസ് റൂമിൽ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാൻ പാടില്ലെന്ന നിയമം
ലംഘിച്ചു. ഇത് ഉറപ്പു
വരുത്തേണ്ട പ്രിൻസിപ്പാളിന് വീഴ്ചയുണ്ടായി
സിസിടിവി ക്യാമറ
പ്രവർത്തിച്ചിരുന്നില്ല എന്ന കാര്യം  പോലീസ് പരിശോധിക്കും

ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കാരിക്കാനുള്ള നിർദ്ദേശം കമ്മീഷൻ നൽകും

ശബരിമല സ്വര്‍ണക്കൊള്ള, ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റും സി പി എം നേതാവുമായ എ പത്മകുമാറിനെ റിമാൻ‍ഡ് ചെയ്തു

കൊല്ലം.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ റിമാൻ‍ഡ് ചെയ്തു. പത്മകുമാറിനെ 14 ദിവസത്തേക്കാണ് റിമാൻ‍ഡ് ചെയ്തത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. നേരത്തെ വൈദ്യ പരിശോധന പൂർത്തിയാക്കിയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെ ഹാജരാക്കിയത്.

ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ.

ഒരു വയസുള്ള കുഞ്ഞ് പാമ്പുകടിയേറ്റ് മരിച്ചു

മലപ്പുറം. പൂക്കളത്തൂരിൽ ഒരു വയസും മൂന്ന് മാസവുമായ കുഞ്ഞ് പാമ്പ്‌ കടിയേറ്റ് മരിച്ചു. കല്ലേങ്ങൽ നഗറിലെ ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്.

വൈകിട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് നിന്നാണ് കുഞ്ഞിനെ പാമ്പ്‌ കടിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ വീട്ടു പരിസരത്ത് നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി.

ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു

പാലക്കാട് .ആലത്തൂർ പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു.

മൂന്നുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം.
തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്.

ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം
ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുട്ടിയുടെ ഉമ്മ റസീനയും, റസീനയുടെ ഉമ്മ റഹ്മത്ത്, ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

കാർ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി റെജി ആലത്തൂർ പോലീസിന്റെ കസ്റ്റഡിയിൽ ആണ്.

നാലുവയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി… കുഞ്ഞിനെ കണ്ടെത്തിയത് ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിൽ

ഇടുക്കി പണിക്കൻകുടിയിൽ നാലുവയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പണിക്കൻകുടി പറുസിറ്റി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.


മകനെ ജനല്‍ക്കമ്പിയില്‍ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് ഷലറ്റിനേ രഞ്ജിനി വിളിച്ചറിയിച്ചിരുന്നു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.