Home Blog Page 2313

കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു

വർക്കല. കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു.കല്ലമ്പലം കടമ്പാട്ടുകോണം ജിഷ്ണുവാണ് (18)മരിച്ചത്.വൈകിട്ട് ആറരയോടെയാണ് അപകടം.കുളിക്കുന്നതിനിടെ ബന്ധുക്കളായ നാല് പേർ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.ലൈഫ് ഗാർഡും നാട്ടുകാരും ചേർന്നാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തി.നാല് പേരെയും വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല.

തൃശ്ശൂരില്‍ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട

തൃശ്ശൂര്‍. എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട.സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തി.ഇരുപതിനായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി.മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്പിരിറ്റുമായി പിടിയിലായ ആളെ ചോദ്യം ചെയ്തപ്പോഴാണ് ഗോഡൗണിനെ കുറിച്ച് വിവരം ലഭിച്ച

എസ്ഐ ട്രെയിനികൾക്ക് ഓണം അവധി നിഷേധിച്ചതായി പരാതി

തിരുവനന്തപുരം. എസ്ഐ ട്രെയിനികൾക്ക് ഓണം അവധി നിഷേധിച്ചതായി പരാതി. മുഖ്യമന്ത്രിക്ക് പരാതി നൽകി മനുഷ്യാവകാശ പ്രവർത്തകൻ എ എൻ സന്തോഷ്. കേരള പൊലീസ് അക്കാദമി ഡയറക്ടർ പി.വിജയൻ പരിശീലകർക്ക് ലീവ് നൽകിയിട്ടും ഡി ജി പി വാക്കാൽ നിഷേധിച്ചതായാണ് പരാതി. സ്റ്റേഷനുകളിലെ ഉദോഗസ്ഥരടക്കം ലീവെടുക്കുമ്പോൾ പരിശീലകർക്ക് ലീവ് നൽകാത്തത് മനഃപൂർവമാണെന്ന് പരാതിയിൽ പറയുന്നു

ഓണത്തിന് കുടുംബത്തോടൊപ്പം ഒരു നേരം ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തത് പരിശീലകരെ മാനസികമായി തളർത്തുന്നതാണെന്നും ഇത് അവരുടെ പെരുമാറ്റത്തിൽ അക്രമവാസന വളർത്തുന്നതിന് കാരണമാകുമെന്നും പരാതിയിൽ പറയുന്നു.

ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം.ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം.നാളെ മുതൽ 22 ആം തീയതി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.നഗരത്തിൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല.പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലംങ്ങളിൽ മാത്രം വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.അനധിക്യതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കുമെന്നും തിരുവനന്തപുരം സിറ്റി പോലീസിന്റെ മുന്നറിയിപ്പ്.

ഷിരൂരിൽ അടുത്ത ആഴ്ച്ച തിരച്ചിൽ പുനരാരംഭിക്കും

ഷിരൂര്‍. മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ അടുത്ത ആഴ്ച്ച തിരച്ചിൽ പുനരാരംഭിക്കും. ഗോവ പോർട്ടിൽ നിന്ന് ചൊവ്വാഴ്ച്ച ഡ്രഡ്ജർ പുറപ്പെടുമെന്ന് ഡ്രഡ്ജിങ് കമ്പനി അറിയിച്ചു

കാലാവസ്ഥ അനുകൂലമായതോടെയാണ് ഷിരൂരിൽ വേഗത്തിൽ ഡ്രഡ്ജർ എത്തിക്കാൻ നടപടി തുടങ്ങിയത്. തിങ്കളാഴ്ച്ച ഗോവ പോർട്ടിൽ ഡിപ്പാർച്ചർ നോട്ടീസ് നൽകി ചൊവ്വാഴ്ച്ച തന്നെ ഡ്രഡ്ജർ ഷിരൂരിലേക്ക് പുറപ്പെടും

ഗോവയിൽ നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാൻ 38 മണിക്കൂർ ആവശ്യമാണ്. അങ്ങനെയെങ്കിൽ വ്യാഴാഴ്ച്ചയോടെ ഗംഗാവലി പുഴയിൽ തിരച്ചിൽ പുനരാരംഭിച്ചേക്കും. കഴിഞ്ഞ അഞ്ച് ദിവസമായി മഴ മാറിനിൽക്കുന്നതിനാൽ മൂന്ന് നോട്സിൽ താഴെയാണ്‌ പുഴയിലെ അടിയൊഴുക്ക്. തിരച്ചിൽ വീണ്ടും തുടങ്ങുന്നതിന് മുന്നോടിയായി നാവിക സേന പുഴയിലെ അടിയൊഴുക്ക് വീണ്ടും പരിശോധിക്കും

നിപ?,വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ സാമ്പിളുകൾ കോഴിക്കോട് ലാബിലെ പ്രാഥമിക പരിശോധനയിൽ പോസിറ്റീവായി

മലപ്പുറം. ജില്ലയില്‍ വീണ്ടും നിപാ ബാധ എന്ന് സംശയം. വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ സാമ്പിളുകൾ കോഴിക്കോട് ലാബിലെ പ്രാഥമിക പരിശോധനയിൽ പോസിറ്റീവായി. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാലേ സ്ഥിരീകരിക്കൂ. മുൻകരുതൽ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.

സെപ്റ്റംബർ 9 തിങ്കളാഴ്ചയാണ് നടുവത്ത് സ്വദേശിയായ 24 കാരൻ പനി ബാധിച്ച് മരിച്ചത്. ഈ മരണം നിപ ബാധിച്ചാണെന്ന സംശയമാണ് നിലവിലുള്ളത്. കോഴിക്കോട് ലാബിലേക്ക് അയച്ച സാമ്പിളിൽ നിപ പോസിറ്റീവ് ആണ്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ ആരോഗ്യവകുപ്പ് അയച്ചു. ഈ ഫലം വന്നാൽ മാത്രമേ നിപ സ്ഥിരീകരിക്കൂ. സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച്ചയാണ് ബാംഗ്ലൂരിൽ നിന്ന് യുവാവ് നാട്ടിലേക്ക് എത്തിയത്. അപ്പോൾ പനിയുണ്ടായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വണ്ടൂർ കേന്ദ്രീകരിച്ച് യോഗം ചേർന്നു. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14 വയസ്സുകാരൻ രണ്ടുമാസം മുൻപാണ് നിപ ബാധിച്ച് മരിച്ചത്.

ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിനിമ്മ(69), ഏയ്ഞ്ചൽ(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
കല്യാണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ എത്തിയത്. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ഈ ഓണത്തിന് കൊല്ലത്തുനിന്നൊരു കൊച്ചോണപ്പാട്ട്

കൊല്ലം.ആത്മജ എന്ന കൊച്ചു മിടുക്കിയുടെ ഓണപ്പാട്ട് ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് . പ്രശസ്ത കവയിത്രി മീന ശൂരനാടിന്റെ വരികൾക്ക് അഞ്ചൽ വേണു സംഗീതം നൽകിയ ഓണപ്പൂക്കൂട എന്ന ഓണപ്പാട്ട് ഇതിനകം ജനഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ലോജിക് ഈവൻസിന്റെ യൂട്യൂബ് ചാനലിൽ ആണ് ഈ ഓണപ്പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്ന ആത്മജ, കൊല്ലം ഗവൺമെൻറ് ടൗൺ യുപിഎസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കൊല്ലത്തെ ലോജിക് ഈവൻസ് ആൻഡ് അഡ്വർടൈസിംഗ് സ്ഥാപനം ഉടമ ഗോപകുമാർ ലോജിക്കിന്റെയും ചവറ ഗവൺമെൻറ് എച്ച്എസ്എസ് അധ്യാപിക ജി .എസ് സരിതയുടെയും മകളായ ഈ കൊച്ചു ഗായിക കഴിഞ്ഞ കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, ഉറുദു പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.

കെഎസ്ഇബിയുടെ 11 കെവി യു. ജി കേബിൾ മുറിച്ചു കടത്താൻ ശ്രമം… മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾക്ക് ഷോക്കേറ്ററായി സംശയം

കൊട്ടിയം: ഭൂമിക്കടിയിലൂടെ പോകുന്ന കെഎസ്ഇബിയുടെ 11 കെവി യു. ജി കേബിൾ മുറിച്ചു കടത്താൻ ശ്രമം. മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾക്ക് ഷോക്കേറ്ററായി സംശയം. വ്യാഴാഴ്ച രാത്രി 12:30 യോടെയാണ് ദേശീയ പാതയിൽ ഉമയനല്ലൂർ പട്ടരുമുക്ക് പള്ളിക്കടുത്ത് നിന്നും 11 കെ വി ലൈനിന്റെ അണ്ടർ ഗ്രൗണ്ട് കേബിൾ മുറിച്ചു കടത്താൻ ശ്രമം നടന്നത്. കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതി ബന്ധം ട്രിപ്പ് ആയതിനാൽ വലിയ ദുരന്തം ഒഴിവായി. മോഷ്ടാക്കളുടെ കരുതുന്ന ലൈറ്ററും കമ്പിയും സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. ദേശീയപാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ കേബിളുകൾ പുറത്തു കാണാവുന്ന നിലയിലാണ്. അന്വേഷണം ആവശ്യപ്പെട്ടു വൈദ്യുതിബോർഡ് കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി അൻപതുകാരൻ മരിച്ചു

പാലക്കാട്: തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി അൻപതുകാരൻ മരിച്ചു. പാലക്കാട് കഞ്ചിക്കേട്ടാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.
പ്രാദേശിക കൂട്ടായ്മയാണ് ഓണാഘേഷം സംഘടിപ്പിച്ചത്. തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.