Home Blog Page 2310

നാലംഗ കുടുംബം സഞ്ചരിച്ച കാർ വെള്ളത്തിൽ വീണ് അപകടം

കോട്ടയം. അമ്പാട്ട് കടവിൽ ആമ്പല്‍ പൂ വസന്തം കാണാന്‍ എത്തിയ കുടുംബത്തിന്‍റെ കാർ വെള്ളത്തിൽ വീണ് അപകടം. രണ്ട് കുട്ടികളടക്കം കാറിലുണ്ടായിരുന്ന 4പേരും അത്ഭുതകരമായി രക്ഷപ്പെട്ടു
പാമ്പാടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . നാട്ടുകാരുടെ കൂട്ടായ പ്രവർത്തനമാണ് ഓണനാളിൽ വന്ന ദുരന്തത്തില്‍നിന്നും കുടുംബത്തെ രക്ഷിച്ചത്

വൈകുന്നേരം 3 മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത് . പാമ്പാടി സ്വദേശിയായ രാജുവും ഭാര്യയും പേരക്കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത് . അമ്പാട്ടുകടവിൽ എത്തിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് തെന്നിഇറങ്ങുകയായിരുന്നു. റോഡിൽ നിന്നും 50 മീറ്ററോളം കാർ ഒഴുകിപ്പോയി. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഈ കുടുംബത്തെ രക്ഷിച്ചത് .

ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ നിരവധി ആളുകൾ ഓണനാളിലും അമ്പാട്ടുകടവിൽ എത്തിയിരുന്നു . സംഭവം നടക്കുന്ന സമയത്ത് ഈ ഭാഗത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി .

വാഹനത്തിൽ ഉണ്ടായ നാലുപേർക്കും പരുക്കില്ല .എന്നാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

ഭട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസറഗോഡ്. ഭട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശി സിദ്ധാർഥ് (21)ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സിദ്ധാർഥിന്റെ സുഹൃത്ത് വൈഷ്ണവ് ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്. തുടയെല്ലിന് പൊട്ടലുള്ള യുവാവിനെ ശസ്ത്രക്രിയയ്ക്കായി മാറ്റിയിട്ടുണ്ട്. കെയർവെൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സിദ്ധാർഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

കുളത്തൂപ്പുഴയില്‍ കല്ലടയാറ്റിൽ വീണ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

കുളത്തൂപ്പുഴ. കല്ലടയാറ്റിൽ വീണ യുവാവ് മരിച്ച സംഭവം. കൊലപാതകമെന്ന് പോലീസ്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ നിലമേൽ സ്വദേശി മുജീബിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് പോലീസ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു

കുളത്തുപ്പുഴ സ്വദേശിയായ മനോജ്‌ ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസമാണ് മുജീബിനെ പുഴയിൽ വീണ് കാണാത്ത ആക്കുന്നത്. ഇന്ന് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തി . ആദ്യം പോലീസ് കരുതിയത് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു എന്നാണ്. പിന്നീട് അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവ്

തിരുവനന്തപുരം. ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 കോടി രൂപയുടെ കുറവ്. ഇത്തവണ നടന്നത് 701 കോടി രൂപയുടെ വില്‍പ്പനയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പ്പന കുറഞ്ഞു. എന്നാല്‍ ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍ നാലുകോടിയുടെ വര്‍ധന ഉണ്ടായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ വര്‍ഷം കഴിയുന്തോറും മദ്യവില്‍പ്പന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് കണ്ടത്.

എന്നാല്‍ ഇത്തവണ മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവ് ഉണ്ടായതായി ബെവ്‌കോ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 715 കോടിയുടെ വില്‍പ്പനയാണ് നടന്നത്.ബാറുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യവില്‍പ്പനയില്‍ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്‌കോ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം ഉത്രാടദിനത്തില്‍ മദ്യവില്‍പ്പന കൂടി. നാലുകോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇത്തവണ ഉത്രാടദിനത്തില്‍ 124 കോടിയുടെ മദ്യമാണ് വിറ്റത്.

ചവറയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, വീടുകയറിയുളള പോലീസ് അതിക്രമമെന്ന് ബന്ധുക്കൾ

ചവറ. അലർട്ട് കൺട്രോളിൽ നിന്നുള്ള പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ ചവറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് S.I ഗ്രേഷ്യസിനെയും സിപിഒ ജയകൃഷ്ണനെയും മർദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.പ്രവാസിയായ ചവറ തട്ടാക്കുന്നേൽ വീട്ടിൽ റഫീക്കിനെയും പ്രായപൂർത്തിയാകാത്ത സഹോദര പുത്രനെയുമാണ് കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഒന്നാം പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.പ്രതിക്ക് വേണ്ടി അഡ്വ.ദീപക് അനന്തൻ ഹാജരായി.
പ്രതിയുടെ സഹോദരനെതിരെ അയൽവാസിയായ സ്ത്രീ പരാതി നൽകിയിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നതിന് പകരം രാത്രിയിൽ പോലീസ് വീട്ടിലെത്തി നിരപരാധികളെ തല്ലിച്ചതക്കുകയാണ് ഉണ്ടായതെന്ന് പ്രതിയുടെ ബന്ധുക്കൾ ആരോപിച്ചു.
രണ്ട് ദിവസം മുൻപ് മാത്രമാണ് ഓണാവധിക്കായി റഫീക്ക് നാട്ടിലെത്തിയത്.മൈനറായ രണ്ടാം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണെന്നും കുട്ടി ആശുപത്രിയിൽ ചികിൽസയിലാണെന്നും പോലീസ് അതിക്രമത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.

എടവണ്ണയിൽ യുവാവ് സംശയ രോഗത്തെ തുടർന്ന് അയൽവാസികളായ യുവാക്കളെ കുത്തി

മലപ്പുറം. എടവണ്ണയിൽ യുവാവ് അയൽവാസികളെ കുത്തി പരിക്കേൽപ്പിച്ചത് സംശയ രോഗത്തെ തുടർന്ന് . പത്തപ്പിരിയം സ്വദേശികളായ തേജസിനും ജേഷ്ഠൻ രാഹുലിനു മാണ് കുത്തേറ്റത്. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യയുമായി അയൽവാസിക്ക് ബന്ധമുണ്ടെന്ന് സംശയരോഗമാണ് പ്രതിയുടെ പരാക്രമത്തിന് കാരണം. ഇന്ന് രാവിലെ എട്ടുമണിയോടെ നാല്പതുകാരൻ എബിനേഷ് വീടിനു മുന്നിൽവെച്ച് 27 വയസ്സുകാരനായ തേജസിനെയും ജേഷ്ഠൻ രാഹുലിനെയും കുത്തുകയായിരുന്നു. തേജസിന്റെ വീട്ടിലെത്തിയ പ്രതി നല്ല രീതിയിൽ സംസാരിക്കുകയും തേജസിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നീട് അരയിൽ നിന്ന് കത്തിയൂരി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. തടയാൻ വന്ന രാഹുലിനും കുത്തേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. എബിനേഷിനെ എടവണ്ണ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.മുൻപ് വഴക്ക് നടന്നിട്ടുള്ളതായി പോലീസ് അറിയിച്ചു.

ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

മലപ്പുറം. കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.

പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽകാട്ടിലേക്ക് തുരത്തി

കോഴിക്കോട്. പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ
കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴആന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് മടങ്ങിയത്.

ഇന്ന് പുലർച്ചയാണ് ആന ജനവാസ മേഖലയിൽ എത്തിയത്.തുടർന്ന്
പേരാമ്പ്ര ബൈപ്പാസിനോട്‌ ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 ഓടെ കുന്നിറങ്ങിയ ആന കാട്ടിലേക്ക് തിരികെ പോകാനുള്ള ശ്രമം ആരംഭിച്ചില്ലെങ്കിലും ജനവാസ മേഖലയായതിനാൽ പ്രദേശത്ത് ഭീതി പരന്നു.
പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ഓടിയ കാട്ടാനക്ക് പുറകെ നാട്ടുകാർ ഓടിയതോടെ ആശങ്ക വർദ്ധിച്ചു. പിന്നീട് ആന വന്ന വഴി തന്നെ തിരിച്ചു പോകുവാനായി വനം വകുപ്പ് തടസ്സങ്ങളില്ലാതെ വഴിയൊരുക്കി.
കോഴിക്കോട് ഡിഎഫ്ഒ ആഷിക്കിന്‍റെ നേതൃത്വത്തിൽ ആണ് ആനയെ തുരത്തിയത്.

തുരത്തലിനൊടുവിൽ പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് പോയത്. കാട്ടാന ഇനിയും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ആന പേരാമ്പ്രയിലെ ജനവാസ മേഖലയിൽ എത്തിയത്.

FILE PIC

മലപ്പുറം ജില്ലയിൽ മരിച്ച 24 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു,ജാഗ്രത

മലപ്പുറം . ജില്ലയിൽ മരിച്ച 24 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. നടുവത്ത് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതോടെ തിരുവാലി പഞ്ചായത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഐസൊലേഷനിലുള്ള അഞ്ചുപേർക്ക് നിപാലക്ഷണങ്ങൾ കണ്ടതോടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

രണ്ടു മാസത്തിനിടെ ആശങ്കയേറ്റി മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ നിന്ന് ഓഗസ്റ്റ് 22ന് നാട്ടിലെത്തിയ യുവാവിനാണ് നിപ സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് നാൽ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഇതിനോടകം ഐസൊലേഷനിലേക്ക് മാറ്റി. 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ചികിത്സിച്ച ആശുപത്രി ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. അണുബാധ സാധ്യതയുള്ള എല്ലാവരെയും കോൺടാക്ട് ട്രെസിംഗ് നടത്തി നിരീക്ഷണത്തിൽ ആക്കുന്നത് അന്തിമഘട്ടത്തിൽ ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സമ്പർക്കത്തിലുള്ള അഞ്ചുപേർക്ക് ചെറിയതോതിൽ നിപാ ലക്ഷണങ്ങൾ കണ്ടതിനാൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രോട്ടോകോൾ പ്രകാരമുള്ള 16 കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി. നാളെ മുതൽ ഓരോ വാർഡിലും പനി ബാധിച്ചവരെ കണ്ടെത്താനുള്ള സർവ്വേ ആരംഭിക്കും. രണ്ടുമാസം മുൻപാണ് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്. നടുവത്തുനിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശ്ശേരി.

കെങ്കേമമായി വാനരന്മാരുടെ തിരുവോണ സദ്യ,വിഡിയോ കാണാം

ശാസ്താം കോട്ട . ഓണക്കാലമായാല്‍ ശാസ്താംകോട്ടയില്‍‍ വാനരന്മാര്‍ക്ക് രണ്ടുദിനം സദ്യയാണ്. വര്‍ഷങ്ങളായി നടക്കുന്ന പതിവ് ഇത്തവണയും മുടങ്ങിയില്ല. ഇന്നലെ ഉത്രാസദ്യ ഗംഭീരമായെങ്കില്‍ അതിനേക്കാള്‍ കെങ്കേമമായാണ് തിരുവോണ സദ്യ നടന്നത്. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് വാനരൻന്മാർക്കായി ഓണസദ്യ ഒരുക്കിയത്. ക്ഷേത്ര വിശ്വാസങ്ങളുടെ ഭാഗമായിയാണ് വാനരന്മാർക്ക് സദ്യകൊടുക്കുന്നത് .

അമേരിക്കന്‍ മലയാളി കന്നിമേലഴികത്ത് ബാലചന്ദ്രന്‍റെ വകയായാണ് തിരുവോണസദ്യ നടന്നത്. സദ്യ കാണുവാനും ധാരാളം ജനമെത്തി. വിഭവ സമൃദ്ധമായ സദ്യ തുടങ്ങുന്നത് ശാന്തമായാണെങ്കിലും പിന്നീട് സദ്യവാരിയേറും വലിച്ചുമാറ്റലും അടിയും ഒക്കെയായി മാറും എന്നതിനാല്‍ സദ്യയുടെ അവസാനം വരെ കാണാനാണ് ജനമെത്തുക.