Home Blog Page 2308

ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്, പ്രതി പിടിയിൽ; വധശ്രമമെന്ന് കരുതുന്നതായി എഫ്ബിഐ

വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.

പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തി. പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. തോക്ക്, രണ്ട് ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തു നിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി.

ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മാറ്റിയ ട്രംപ്, മാർ-എ-ലാഗോ റിസോട്ടിലേക്കു മടങ്ങി. തനിക്കു സമീപം വെടിവയ്പ്പുണ്ടായെന്നു സ്ഥിരീകരിച്ച ട്രംപ്, അഭ്യൂഹങ്ങൾ നിയന്ത്രണാതീതമായി പ്രചരിക്കും മുൻപ് താൻ സുരക്ഷിതനാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഒന്നിനും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അനുഭാവികൾക്കായി അയച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയുതിർത്തത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ വധിച്ചു.

അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് പൊലീസ്; നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനം മുന്നോട്ടെടുത്തെന്ന് പ്രതി

മൈനാ​ഗപ്പള്ളി: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിൾ പൊലീസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ശ്രീക്കുട്ടിയെ അജ്മൽ പരിചയപ്പെടുന്നതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ഇപ്പോൾ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലാണ്. രക്തപരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് വിവരം.
സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണു മരിച്ചത്.

ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.

ന്യൂസ് അറ്റ് നെറ്റ്, ഇപ്പോൾ സംഭവിക്കുന്ന വാർത്തകൾ

BREAKING NEWS

2024 സെപ്തംബർ 16
തിങ്കൾ

? നിപ സ്ഥിരികരിച്ച മലപ്പുറം ജില്ലയിൽ മാസ്ക്ക് നിർബന്ധമാക്കി.
കണ്ടെയ്മെൻ്റ് സോണുകളിലുള്ള മമ്പാട്, തിരുവാടി പഞ്ചായത്ത് കളിൽ ആളുകൾ കൂട്ടം കൂടരുത്

?ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരുന്നതിനെ തിരെ ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നൽകി.

?ഹേമാ കമ്മിറ്റി റിപ്പോർട്ട് വിവരങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിനെതിരെയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

?മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൻ്റെ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചു.

? എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.

? മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ ഗോൾഫ് ക്ലബ്ബിന് നേരെ വെടിവെയ്പ്പ്.

?സ്കൂട്ടർ യാത്രികയായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി വീട്ടമ്മ മരിച്ച സംഭവത്തിൽ ഡോ: ശ്രീക്കുട്ടിയെ വലിയത്ത് ആശുപത്രിയിൽ നിന്ന് പുറത്താക്കി.

?കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.

?ഇടിച്ച
കാറിലുണ്ടായിരുന്ന അജ്മലും, വനിതാ ഡോക്ടറും വഴിയരികിൽ കാറിന് സമീപം മദ്യപിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു.

? കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ ശാസ്താംകോട്ട പതാരത്ത് നിന്ന് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

?കാർ ദേഹത്ത് കുടി കയറിയിറങ്ങി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.

?മൈനാഗപ്പള്ളി ആനൂർക്കാവിൽ ‌ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു.

?ഇടിച്ച
കാറിലുണ്ടായിരുന്ന അജ്മലും, വനിതാ ഡോക്ടറും വഴിയരികിൽ കാറിന് സമീപം മദ്യപിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു.

?വർക്കലയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കും,കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു സര്‍ക്കാര്‍ കോടതിയില്‍

ന്യൂഡെല്‍ഹി.നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ.

വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആണ് സംസ്ഥാന സർക്കാർ ദിലീപിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ 6 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തിൽ.

പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കും. വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നുംസംസ്ഥാന സർക്കാർ

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ടത് വലിയത്ത് ആശുപത്രിയിലെ ഡോക്ടര്‍ ശ്രീക്കുട്ടി

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ടത് വലിയത്ത് ആശുപത്രിയിലെ ഡോക്ടര്‍ ശ്രീക്കുട്ടി. ഡോക്ടർ ശ്രീകുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. വലിയത്ത് ഹോസ്പിറ്റല്‍ മാനേജുമെന്റ് ആണ് ഡോക്ടറെ പുറത്താക്കിയത്. ഗൈനക്കോളജി വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടറാണ് ഇവര്‍. ആശുപത്രി യ്ക്ക് കളങ്കം ഉണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി ആശുപത്രി മാനേജ്മെൻ്റ് വ്യക്തമാക്കി.

വെളുത്തമണല്‍ സ്വദേശി അജ്മൽ ഓടിച്ച കാറാണ് ഇന്നലെ അപകടം ഉണ്ടാക്കിയത്. ഇരുവരും കാറില്‍ വഴിനീളേ മദ്യപിച്ചു യാത്ര ചെയ്യുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

കാറിലുണ്ടായിരുന്നത് ഒരു ഡോക്ടറാണെന്നത് അല്‍ഭുതപ്പെടുത്തുന്നു, കാറിടിപ്പിച്ചു കൊലയില്‍ മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

കൊല്ലം. മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു.

അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.കെ. ബിനാകുമാരി പറഞ്ഞു.

അതേസമയം പ്രതി പിടിയിലായ അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം
പോലീസ് കേസെടുത്തു. മനപൂർവ്വമായ നരഹത്യ ,അലക്ഷ്യമായി വാഹനം ഓടിക്കൽ, മോട്ടർ വെഹിക്കിള്‍ ആക്ട് പ്രകാരവുമാണ് കേസ്. ശാസ്താംകോട്ട പോലീസാണ് കേസെടുത്തത്. അജ്മൽ നിരവധി കേസുകളിൽ പ്രതിയെന്ന് സൂചന ലഭിച്ചു. കരുനാഗപ്പളളി പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജ്മലെന്ന് പോലീസ്

പോലീസ് മേധാവി ശുപാർശ ചെയ്തിട്ടും എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിക്കാതെ വിജിലൻസ്

തിരുവനന്തപുരം . സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തിട്ടും എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിക്കാതെ വിജിലൻസ്. അവധിയിലുള്ള വിജിലൻസ് ഡയറക്ടർ തിരിച്ചെത്തിയ ശേഷം നടപടിക്രമങ്ങൾ തുടങ്ങിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം. ആരോപണവിഷയങ്ങളിൽ പരിശോധനനടത്തി കഴമ്പുണ്ടെന്നുകണ്ടാൽ പ്രാഥമികാന്വേഷണത്തിന് സർക്കാർ അനുമതിതേടും.
അനധികൃത സ്വത്തുസമ്പാദനം, ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കൽ, വൻതുകനൽകി കവടിയാറിൽ ഭൂമിവാങ്ങി, കേസ് ഒതുക്കുന്നതിനാൽ ഒന്നരക്കോടി രൂപ കൈക്കൂലിവാങ്ങി തുടങ്ങിയ ആരോപണങ്ങൾ ആയിരിക്കും വിജിലൻസ് പരിശോധിക്കുക.

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു.
തോക്കുമായി മറഞ്ഞിരുന്ന അക്രമി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു. പ്രതി ഹവായ് സ്വദേശി റയൻ വെസ്‌ലി റൗത്തിനെ (58) സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാളിൽ നിന്ന് എകെ47 തോക്കും ​ഗോപ്രോ കാമറയും രണ്ട് ബാക്ക്പാക്കുകൾ എന്നിവ കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു.

തലസ്ഥാനത്ത് തിരുവോണ ദിനത്തിൽ രണ്ട് അപകടങ്ങളിലായി നാല് പേർ മരിച്ചു

തിരുവനന്തപുരം . തലസ്ഥാനത്ത് തിരുവോണ ദിനത്തിൽ രണ്ട് അപകടങ്ങളിലായി നാല് പേർ മരിച്ചു. വർക്കല കുരക്കണ്ണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചത്.
എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. ഒരു ബൈക്കിൽ മൂന്നുപേരും മറ്റൊന്നിൽ രണ്ടുപേരും ആയിരുന്നു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മംഗലപുരത്ത് ഓണാഘോഷം എത്തിയ ആളും ബൈക്ക് ഇടിച്ചു മരിച്ചു. 43 വയസ്സുള്ള സുജുവാണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ അമിതവേഗതിയിൽ വന്ന ബൈക്ക് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നാലോളം വാഹനാപകടങ്ങളാണ് ഇന്നലെ രാത്രി മാത്രം സംഭവിച്ചത്.

കൊല്ലത്ത് കാര്‍ കയറ്റിയിറക്കി യുവതി മരിച്ച സംഭവം; പ്രതി പിടിയിൽ

കൊല്ലം: സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി യുവതി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. മൈനാഗപ്പള്ളി ആനൂർക്കാവിൽ ‌ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു.
കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.
ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവർ മദ്യലഹരിയിലാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു
കയറ്റിയെന്നും പ്രദേശവാസികൾ പറയുന്നു.