മൈനാഗപ്പള്ളി: വിളയിൽ പുത്തൻവീട്ടിൽ രാധ(58) നിര്യാതയായി. ഞായറാഴച രാത്രി പത്ത് മണിക്ക് പെട്ടെന്നുണ്ടായ അസുഖം മൂലമായിരുന്നു അന്ത്യം. ഭർത്താവ് രാമചന്ദ്രൻ. മകൻ രാഗേഷ് ചന്ദ്രൻ, മരുമകൾ അർച്ചന, ചെറുമകൾ നിധി രാഗേഷ്, സഞ്ചയനം 22 ഞായർ രാവിലെ എട്ടിന്
മരോട്ടിച്ചോടിൽ പ്രവീൺ എന്ന യുവാവിനെ കൊലപെടുത്തിയ കേസിൽകൊല്ലം സ്വദേശി സമീർ പിടിയിൽ
കൊച്ചി. മരോട്ടിച്ചോടിൽ പ്രവീൺ എന്ന യുവാവിനെ കൊലപെടുത്തിയ കേസിൽ
കൊല്ലം സ്വദേശി സമീർ പിടിയിൽ. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാക്കനാട് ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു.
കൊല്ലപ്പെട്ട പ്രവീണും – പ്രതി സമീറും തമ്മിൽ മുൻപരിചയമുണ്ട്. ഉത്രാട ദിനത്തിൽ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രവീണിന്റെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നു. CCTV അടക്കം കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശി സമീറിനെ തൃപ്പൂണിത്തുറയിൽ നിന്നും പിടികൂടിയത്. മറ്റൊരാൾ കൂടി കസ്റ്റഡിയിലുണ്ട്.
തിരുവോണം ദിനത്തിൽ കൊച്ചി കാക്കനാടും സംഘർഷം ഉണ്ടായി.
കാക്കനാട് കണ്ണങ്കേരി സ്വദേശി പ്രദീപിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴുത്തിനു വെട്ടേറ്റ പ്രദീപിന്റെ നില ഗുരുതരമാണ്. മുൻ വൈരാഗ്യമാണ് അക്രമണത്തിന് കാരണം.പ്രദീപിനെ ആക്രമിക്കുന്നതിനിടെ പ്രതിയായ രഞ്ജിത്തിനും വെട്ടേറ്റു. രഞ്ജിത്ത് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.ഇരുവരും ആശുപത്രിയിലാണ്. കേസിൽ പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സ്വകാര്യത ലംഘിച്ചു റിപ്പോര്‍ട്ടര്‍ ,പരാതിമുഖ്യമന്ത്രിക്ക്
കൊച്ചി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ WCC. മുഖ്യമന്ത്രിക്ക്
WCC യുടെ തുറന്ന കത്ത്. സ്വകാര്യമായ മൊഴികൾ റിപ്പോർട്ടർ ചാനലിലൂടെ
പുറത്ത് വന്നത് സംശയാസ്പദമെന്നും ഡബ്ലിയു സി സി. രഞ്ജിത്തിനെതിരായ
ലൈംഗീക അതിക്രമ കേസിൽ ബംഗാളി നടിയുടെ മൊഴി ഉടൻ രേഖപെടുത്തും.
പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ
ഭാഗങ്ങൾ ചാനലിലൂടെ പരസ്യമായതിലാണ് WCC യുടെ
ആശങ്ക. മൊഴി നൽകിയ അതിജീവിതരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് നടക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഇടപെടൽ സംശയാസ്പദമാണ് എന്നും WCC ആരോപിച്ചു. അതിജീവിതരെ മാനസികമായി പിന്നോട്ട് അടിച്ച് വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഇത്തരം നടപടികൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് WCC യുടെ തുറന്ന കത്ത്.
അതേസമയം നടൻമാർക്കെതിരെ എടുത്ത ലൈംഗിക അതിക്രമ കേസിൽ
രണ്ടാംഘട്ട അന്വേഷണത്തിലേക്ക് കടക്കുകയാണ് പ്രത്യേക. ബലാൽസംഗ കേസിൽ മുകേഷിനെയും ഇടവേള ബാബുവിനെയും അടുത്ത ദിവസങ്ങളിൽ. സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി ബംഗാളി നടിയുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം
അരവിന്ദ് കെജ്രിവാളിന്റെ രാജി നാളെ, പുതിയ മുഖ്യമന്ത്രി ആര്
ന്യൂ ഡൽഹി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി നാളെ. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് ആം ആദ്മി
പാർട്ടി സുനിത കെജ്രിവാളിന്റെ പേരടക്കം പരിഗണനയിൽ. ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി യോഗം
ഇന്ന് ചേരും.
ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തെ
പിന്തുണച്ച് ആം ആദ്മി പാർട്ടി അരവിന്ദ് കെജ്രിവാൾ നാളെ രാജി നൽകും. കെജ്രിവാളിനൊപ്പം ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയേയും രാജി സമർപ്പിക്കും
പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് ആം ആദ്മി. മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സൗരദ് ഭരദ്വാജ്
കെജ്രിവാളിനെ വീണ്ടും തെരഞ്ഞെടുക്കണം എന്നാണ് ഡൽഹിയിലെ ജനങ്ങളുടെ മനസ്സിൽ എന്നു തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.
അരവിന്ദ് കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തുടർന്നിക്കങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇതിനോടകം സജീവമാണ്. മന്ത്രിമാരായ അതിഷി ,സൗരദ് ഭരദ്വാജ്,
ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവർക്ക് പുറമേ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും പ്രഥമ പരിഗണനയിൽ ഉണ്ട്.
അച്ഛനെ കൊലപ്പെടുത്തി ഒരു വർഷത്തിനുശേഷം അമ്മയെ കുത്തിക്കൊന്ന് വിദ്യാർഥി; വില്ലനായത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന
ഫ്ലോറിഡ: ഫ്ലോറിഡയിൽ അച്ഛനെ കൊലപ്പെടുത്തി ഒരു വർഷത്തിനുശേഷം അമ്മയെ കുത്തിക്കൊന്ന് വിദ്യാർഥിയുടെ സ്വഭാവ വൈകല്യത്തിന് കാരണമായത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന. ഇക്കാര്യം ഡെയ്ലി മെയിലാണ് റിപ്പോർട്ട് ചെയ്തത് . 17 വയസ്സുകാരനായ വിദ്യാർഥിയാണ് 49 വയസ്സുകാരനായ പിതാവിനെ നെഞ്ചിലും തലയിലുമായി വെടിവച്ചും 39 വയസ്സുകാരിയായ അമ്മയെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
20 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2020 മേയിലാണ് കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനം നേടുന്നത്. വർഷങ്ങളായുള്ള ഗാർഹിക പീഡനമാണ് വിവാഹമോചനത്തിനായി അമ്മയെ പ്രേരിപ്പിച്ചത്. വിവാഹമോചനത്തിന് ശേഷം കുട്ടി പിതാവിന്റെ സംരക്ഷണയിലായിരുന്നു.
2022 ഓഗസ്റ്റിൽ, കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിച്ചു. 2023 ഫെബ്രുവരിയിലാണ് 15 വയസ്സുകാരനായ കുട്ടി പിതാവിനെ വെടിവച്ച് കൊല്ലുന്നത്. പിതാവ് തന്നെ ഉപദ്രവിച്ചിരുന്നെന്നും സ്വയരക്ഷയ്ക്കാണ് വെടിയുതിർത്തെതെന്നുമായിരുന്നു കുട്ടി പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ മൊഴിയെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട കുട്ടിയെ 50,000 ഡോളർ ജാമ്യത്തിൽ അമ്മയുടെ കൂടെ വിട്ടയച്ചു. തുടർന്ന് കേസ് പിൻവലിച്ചു. പിതാവ് കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം, 2023 സെപ്റ്റംബറിൽ അമ്മ തന്നെ കൊല്ലുമെന്നും സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി സ്കൂൾ ഓഫിസറെ അറിയിച്ചു. തുടർന്ന് കുട്ടിക്ക് മാനസികാരോഗ്യ പരിശോധന നടത്താൻ പൊലീസിനോട് ഇവർ അഭ്യർഥിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ ഇക്കാര്യങ്ങൾ നിരസിക്കുകയും, കുട്ടിക്ക് വ്യക്തിത്വ വൈകല്യവും പിടിഎസ്ഡിയും ഉണ്ടെന്ന് കണ്ടെത്തിയതായി അറിയിക്കുകയും ചെയ്തു.
അതേസമയം മാനസികാരോഗ്യ ചികിത്സയ്ക്കായി കുട്ടിയെ വീടിനടുത്തുള്ള ജൂപിറ്റർ ഫെസിലിറ്റിയിലാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷം കുട്ടി അമ്മയുടെ കൂടെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് 2023 നവംബറിൽ, കുട്ടി അമ്മയെ ആക്രമിക്കുകയും പല പ്രാവശ്യം കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്തു. കുട്ടിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ വിചാരണ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം
തിരുവനന്തപുരം. സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കു യ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ 24 നോട് പറഞ്ഞു.
മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിന് അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിൻറെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങ്ങും ഇ പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മാസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി. റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ സർക്കാരിനെ അറിയിച്ചു. റേഷൻ വിതരണം മുടങ്ങില്ല എന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഉറപ്പ് നൽകി.
മറ്റന്നാൾ മുതൽ മസ്റ്ററിങ് നടത്താനാണ് പൊതുവിതരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഓണം കഴിഞ്ഞുള്ള സമയമായതിനാൽ കൂടുതൽ ആളുകൾ റേഷൻ കടകളിലേക്ക് വരില്ലെന്ന് വകുപ്പ് കണക്കുകൂട്ടുന്നു. ഇത് കണക്കിലെടുത്താണ് മസ്റ്ററിങ്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്.
റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയില്‍ മസ്റ്ററിംഗ് നടക്കും. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും
ഒക്ടോബര്‍ 3 മുതല്‍ 8 വരെ ബാക്കി ജില്ലകളിലും നടക്കും.
ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്, പ്രതി പിടിയിൽ; വധശ്രമമെന്ന് കരുതുന്നതായി എഫ്ബിഐ
വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.
പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തി. പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. തോക്ക്, രണ്ട് ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തു നിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി.
ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മാറ്റിയ ട്രംപ്, മാർ-എ-ലാഗോ റിസോട്ടിലേക്കു മടങ്ങി. തനിക്കു സമീപം വെടിവയ്പ്പുണ്ടായെന്നു സ്ഥിരീകരിച്ച ട്രംപ്, അഭ്യൂഹങ്ങൾ നിയന്ത്രണാതീതമായി പ്രചരിക്കും മുൻപ് താൻ സുരക്ഷിതനാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഒന്നിനും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അനുഭാവികൾക്കായി അയച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയുതിർത്തത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ വധിച്ചു.
അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് പൊലീസ്; നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനം മുന്നോട്ടെടുത്തെന്ന് പ്രതി
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിൾ പൊലീസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ശ്രീക്കുട്ടിയെ അജ്മൽ പരിചയപ്പെടുന്നതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ഇപ്പോൾ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലാണ്. രക്തപരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.
ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് വിവരം.
സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണു മരിച്ചത്.
ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
ന്യൂസ് അറ്റ് നെറ്റ്, ഇപ്പോൾ സംഭവിക്കുന്ന വാർത്തകൾ
BREAKING NEWS
2024 സെപ്തംബർ 16
തിങ്കൾ
? നിപ സ്ഥിരികരിച്ച മലപ്പുറം ജില്ലയിൽ മാസ്ക്ക് നിർബന്ധമാക്കി.
കണ്ടെയ്മെൻ്റ് സോണുകളിലുള്ള മമ്പാട്, തിരുവാടി പഞ്ചായത്ത് കളിൽ ആളുകൾ കൂട്ടം കൂടരുത്
?ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരുന്നതിനെ തിരെ ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നൽകി.

?ഹേമാ കമ്മിറ്റി റിപ്പോർട്ട് വിവരങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിനെതിരെയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
?മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൻ്റെ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചു.
? എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
? മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ ഗോൾഫ് ക്ലബ്ബിന് നേരെ വെടിവെയ്പ്പ്.

?സ്കൂട്ടർ യാത്രികയായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി വീട്ടമ്മ മരിച്ച സംഭവത്തിൽ ഡോ: ശ്രീക്കുട്ടിയെ വലിയത്ത് ആശുപത്രിയിൽ നിന്ന് പുറത്താക്കി.
?കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.
?ഇടിച്ച
കാറിലുണ്ടായിരുന്ന അജ്മലും, വനിതാ ഡോക്ടറും വഴിയരികിൽ കാറിന് സമീപം മദ്യപിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു.

? കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ ശാസ്താംകോട്ട പതാരത്ത് നിന്ന് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
?കാർ ദേഹത്ത് കുടി കയറിയിറങ്ങി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
?മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു.

?ഇടിച്ച
കാറിലുണ്ടായിരുന്ന അജ്മലും, വനിതാ ഡോക്ടറും വഴിയരികിൽ കാറിന് സമീപം മദ്യപിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു.
?വർക്കലയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കും,കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു സര്‍ക്കാര്‍ കോടതിയില്‍
ന്യൂഡെല്‍ഹി.നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ.
വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആണ് സംസ്ഥാന സർക്കാർ ദിലീപിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ 6 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തിൽ.
പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കും. വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നുംസംസ്ഥാന സർക്കാർ





































