Home Blog Page 2295

കൊട്ടാരക്കരയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു… ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്

കൊട്ടാരക്കര: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഓടനാവട്ടം കൊമ്പാറ നീതു ഭവനത്തിൽ ഗീതയുടെ മകൻ നിധിനാ (27)ണ് മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് 4.30 ഓടെയായിരുന്നു സംഭവം. ഉറങ്ങി കിടന്ന നിധിൻ്റെ കയ്യിൽ ശംഖുവരയൻ പാമ്പ് കടിക്കുകയായിരുന്നു. നിധിൻ ഉണർന്ന് നോക്കിയപ്പോൾ കൈയ്യിൽ കൂടി രക്തം ഒഴുകുന്നതാണ് കണ്ടത്. ഉടൻ തന്നെ നിധിൻ പാമ്പിനെ അടിച്ച് കൊന്നശേഷം, കവറിനകത്താക്കി സുഹൃത്തുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു.ചികിത്സയിലിരിക്കെ മൂന്നു മണിക്കൂറിന് ശേഷം മരിച്ചു. നിധിന് 70 ശതമാനത്തോളം വിഷം വ്യാപിച്ചതായാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. അതേസമയം, നിധിന്റെ മരണത്തിൽ ആശുപത്രിക്കെതിരേ ബന്ധുക്കൾ രംഗത്തെത്തി. ചികിത്സ പിഴവാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശാരിപ്പണി ജോലി ചെയ്ത് വരുകയായിരുന്നു നിധിൻ. ഭാര്യ: മിഥുല. മകൾ: ഒന്നര വയസുള്ള നിധിയ. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ.
പടം നിധിൻ

യുവാവ് കിണറ്റിൽ ചാടി മരിച്ചു

ഓയൂർ : കട്ടച്ചൽ ചെങ്കുളത്ത് പാെതുകിണറിൽ ചാടി യുവാവ് മരിച്ചു. കട്ടച്ചൽ ചരുവിള പുത്തൻവീട്ടിൽ ഗാേപിയുടെയും രാധയുടെയും മകൻ
ഗോകുലാ (26)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ഓടെയായിരുന്നു സംഭവം. മൊബൈലിൽ കോൾ വന്ന് സംസാരിച്ച ശേഷം സമീപത്തെ പൊതു
കിണറ്റിൻ്റെ ഗ്രില്ലിൽ വെള്ളം കോരാൻ ഉപയാേഗിക്കുന്ന ഭാഗത്തുകൂടി ഇയാൾ ചാടുകയായിരുന്നു. ഇത് കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പൂയപ്പള്ളി പൊിസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ: രാഹുൽ.

മൈനാഗപ്പള്ളി അപകടം: പ്രതികൾക്ക് വേണ്ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

ശാസ്താംകോട്ട :തിരുവോണ ദിവസം വൈകിട്ട് മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ ഭർതൃസഹോദരൻ്റെ ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൻ്റെ പിന്നിലിരുന്ന്‌ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ശാസ്താംകോട്ട സി.ഐ രാജേഷ് പറഞ്ഞു. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29),ഇയ്യാളുടെ പെൺസുഹൃത്തും കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായിരുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടി (27) എന്നിവർ റിമാൻഡിലാണ്.അജ്മൽ പൂജപ്പുര സെൻട്രൽ ജയിലിലും ശ്രീക്കുട്ടി അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. മനപൂർവ്വമുള്ള നരഹത്യ,പ്രേരണാകുറ്റം എന്നിവയാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ.വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിളയിൽ വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളാണ് (45)
അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.സുഹൃത്തിൻ്റെ വീട്ടിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത ശേഷം അജ്മലും ശ്രീക്കുട്ടിയും കരുനാഗപ്പള്ളിയിലേക്ക് മടങ്ങുമ്പോഴാണ് ആനൂർക്കാവിൽ വച്ച് വീട്ടമ്മമാർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്.ഇരുവരും മദ്യലഹരിയിലായിരുന്നു.സ്കൂട്ടറിനു പിന്നിലിരുന്ന കുഞ്ഞുമോൾ കാറിൻ്റെ ബോണറ്റിൽ തട്ടി മുൻ ടയറുകൾക്ക് അടിയിലേക്കും സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ റോഡിൻ്റെ സൈഡിലേക്കും വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ മുന്നോട്ട് എടുക്കല്ലേയെന്ന് അലറിവിളിച്ച് അറിയിച്ചിട്ടും അത് വകവയ്ക്കാതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി മുന്നോട്ട് പാഞ്ഞ് പോകുകയായിരുന്നു.വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തുളച്ചു കയറിയതാണ് കുഞ്ഞുമോളുടെ മരണത്തിനിടയാക്കിയത്.നിർത്താതെ പോയ കാർ പിന്നീട് ഇടക്കുളങ്ങരയിൽ വച്ച് മതിലിൽ ഇടിക്കുകയും അജ്മൽ രക്ഷപ്പെടുകയുമായിരുന്നു.കാറിൽ ഉണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയെ നാട്ടുകാർ തടഞ്ഞുവച്ച് ശാസ്താംകോട്ട പോലീസിൽ കൈമാറുകയായിരുന്നു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പതാരത്ത് നിന്നും തിങ്കളാഴ്ച പുലർച്ചെയാണ് അജ്മൽ പൊലീസിൻ്റെ പിടിയിലായത്.

പേജര്‍ സ്‌ഫോടനപരമ്ബര മുമ്ബ് കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം

ബയ്‌റുത്ത്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനീസ് അതിര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിനുപിന്നാലെ, ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനപരമ്ബര മുമ്ബ് കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം. എ ന്താണ് ആക്രമണ രീതി എന്നതിന് വിദഗ്ധാഭിപ്രായം ലഭിച്ചിട്ടില്ല.

ബയ്‌റുത്ത്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനീസ് അതിര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിനുപിന്നാലെ, ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനപരമ്ബര മുമ്ബ് കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം.

ആക്രമണത്തിന് പൂര്‍ണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. അവര്‍ക്ക് തക്കശിക്ഷ നല്‍കുമെന്നും പറഞ്ഞു. ഇസ്രയേല്‍ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെല്‍ഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങള്‍ക്ക് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പേജര്‍ ഉപയോഗം വ്യാപകമാകാനുള്ള കാരണമെന്നു കരുതുന്നു.

ഇത്രയും വിപുലമായരീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്ന് സൈനികവിദഗ്ധനായ എലിജ് മാഗ്‌നിയര്‍ പറയുന്നു. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളില്‍തന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയ്ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. അങ്ങനെയെങ്കില്‍ ഇറാന്‍ വിതരണംചെയ്ത പേജറുകളില്‍ തിരിമറി നടത്താന്‍ ഇസ്രയേലിനു കഴിഞ്ഞിരിക്കണം. ഉയര്‍ന്ന സ്ഫോടകശേഷിയുള്ള വസ്തുക്കള്‍ കുറഞ്ഞ അളവില്‍ പേജറുകളില്‍ നിറയ്ക്കണം. ഒന്നുമുതല്‍ മൂന്നുഗ്രാംവരെയാകും പരമാവധി ഒരുപേജറില്‍ നിറയ്ക്കാനാവുക. ആയിരക്കണക്കിന് പേജറുകളില്‍ ഇത്തരത്തില്‍ സ്ഫോടകവസ്തു നിറയ്ക്കുന്നതിന് ചില്ലറസമയവുമല്ല വേണ്ടത്. പുറമേനിന്നുകണ്ടാല്‍ ഒരു കുഴപ്പവും പേജറിന് തോന്നുകയുമരുത്. ഒപ്പം പേജറുകള്‍ പ്രവര്‍ത്തനക്ഷമവുമായിരിക്കണം. ഇവയ്‌ക്കൊക്കെയുമായി വലിയ ആള്‍ശക്തിയും ഇസ്രയേല്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. റേഡിയോ ആവൃത്തിയെയാകാം സ്‌ഫോടനത്വരകമായി ഉപയോഗിച്ചിരിക്കുക എന്നാണ് നിഗമനം.

സൈബര്‍ ആക്രമണമാണെങ്കില്‍ ഒരേകമ്ബനിയുടെ പേജറുകള്‍ ഒരേസമയം പ്രവര്‍ത്തനരഹിതമാവുകയെ ഉണ്ടായിരുന്നുള്ളൂ. ഏതായാലും തെക്കന്‍ ലെബനന്‍, ബെകാവാലി, ബയ്റുത്ത്, സിറിയന്‍ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളില്‍ ഒരേസമയം ബാറ്ററികള്‍ പൊട്ടിത്തെറിച്ചത് അട്ടിമറിയാണെന്ന് കരുതാന്‍ കാരണങ്ങളേറെ.

ആക്രമണത്തിന് പൂര്‍ണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. അവര്‍ക്ക് തക്കശിക്ഷ നല്‍കുമെന്നും പറഞ്ഞു. ഇസ്രയേല്‍ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെല്‍ഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങള്‍ക്ക് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പേജര്‍ ഉപയോഗം വ്യാപകമാകാനുള്ള കാരണമെന്നു കരുതുന്നു.

ഇത്രയും വിപുലമായരീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്ന് സൈനികവിദഗ്ധനായ എലിജ് മാഗ്‌നിയര്‍ പറയുന്നു. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളില്‍തന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയ്ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. അങ്ങനെയെങ്കില്‍ ഇറാന്‍ വിതരണംചെയ്ത പേജറുകളില്‍ തിരിമറി നടത്താന്‍ ഇസ്രയേലിനു കഴിഞ്ഞിരിക്കണം. ഉയര്‍ന്ന സ്ഫോടകശേഷിയുള്ള വസ്തുക്കള്‍ കുറഞ്ഞ അളവില്‍ പേജറുകളില്‍ നിറയ്ക്കണം. ഒന്നുമുതല്‍ മൂന്നുഗ്രാംവരെയാകും പരമാവധി ഒരുപേജറില്‍ നിറയ്ക്കാനാവുക. ആയിരക്കണക്കിന് പേജറുകളില്‍ ഇത്തരത്തില്‍ സ്ഫോടകവസ്തു നിറയ്ക്കുന്നതിന് ചില്ലറസമയവുമല്ല വേണ്ടത്. പുറമേനിന്നുകണ്ടാല്‍ ഒരു കുഴപ്പവും പേജറിന് തോന്നുകയുമരുത്. ഒപ്പം പേജറുകള്‍ പ്രവര്‍ത്തനക്ഷമവുമായിരിക്കണം. ഇവയ്‌ക്കൊക്കെയുമായി വലിയ ആള്‍ശക്തിയും ഇസ്രയേല്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. റേഡിയോ ആവൃത്തിയെയാകാം സ്‌ഫോടനത്വരകമായി ഉപയോഗിച്ചിരിക്കുക എന്നാണ് നിഗമനം.

സൈബര്‍ ആക്രമണമാണെങ്കില്‍ ഒരേകമ്ബനിയുടെ പേജറുകള്‍ ഒരേസമയം പ്രവര്‍ത്തനരഹിതമാവുകയെ ഉണ്ടായിരുന്നുള്ളൂ. ഏതായാലും തെക്കന്‍ ലെബനന്‍, ബെകാവാലി, ബയ്റുത്ത്, സിറിയന്‍ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളില്‍ ഒരേസമയം ബാറ്ററികള്‍ പൊട്ടിത്തെറിച്ചത് അട്ടിമറിയാണെന്ന് കരുതാന്‍ കാരണങ്ങളേറെ.

പതിറ്റാണ്ടിന് ശേഷം, ജമ്മു കാഷ്മീർ ഇന്ന് ബൂത്തിലേക്ക്

ശ്രീ നഗര്‍. ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഏഴു ജില്ലകളിലെ 24 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക.
219 സ്ഥാനാർഥികള്‍ മത്സരിക്കുന്നു. ജമ്മു കാഷ്മീരില്‍ 90 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

ആദ്യഘട്ടത്തില്‍ ജമ്മുവിലെ എട്ടും തെക്കൻ കാഷ്മീരിലെ 16ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിയും നാഷണല്‍ കോണ്‍ഫറൻസ്-കോണ്‍ഗ്രസ് സഖ്യവും തമ്മിലാണു പ്രധാന മത്സരം, പിഡിപി, എഐപി തുടങ്ങിയ കക്ഷികളും കരുത്തു തെളിയിക്കാൻ രംഗത്തുണ്ട്.

കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഗുലാം അഹമ്മദ് മിർ, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ബിജെപി നേതാവ് സോഫി അഹമ്മദ് യൂസഫ് തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികള്‍. കുല്‍ഗാമില്‍ തുടർച്ചയായ അഞ്ചാം വിജയമാണു തരിഗാമി ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ഈ മാസം 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്‌ടോബർ എട്ടിനാണു ഫലപ്രഖ്യാപനം. 2014ലാണ് ഇതിനു മുന്പ് ജമ്മു കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി റദ്ദാക്കിയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ.

തെന്നിന്ത്യൻ നടി എ ശകുന്തള അന്തരിച്ചു

ബംഗളുരു.പ്രശസ്ത തെന്നിന്ത്യൻ നടി എ.ശകുന്തള അന്തരിച്ചു.84 വയസായിരുന്നു.ബംഗളുരുവിൽ ആണ്‌ അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ,മലയാളം ഭാഷകളിലായി 600ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നർത്തകിയായി തിളങ്ങിയശേഷം ആണ്‌ സിനിമയിൽ എത്തിയത്.1970ൽ പുറത്തിറങ്ങിയ CID ശങ്കർ ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം.തുടർന്ന് CID ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്.മലയാളത്തിൽ കുപ്പിവള, കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.അവസാന കാലത്ത് സീരിയലുകളിലും സജീവം ആയിരുന്നു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു,കാഴ്ച പരിമിതന്‍ അടക്കം രക്ഷപ്പെട്ടു

കണ്ണൂർ . ദേശീയപാതയില്‍ താണയ്ക്ക് സമീപം ഓടിക്കോണ്ടിരുന്ന കാറിന് തീപിടിച്ച് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കറിലൂണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7. 45 നാണ് സംഭവം. തുളിച്ചേരി സ്വദേശി വികാസ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.

മണല്‍ സ്വദേശി ഇ സുരേന്ദ്രനും കക്കാട് സ്വദേശി റെനിലുമാണ് കാറിലുണ്ടായിരുന്നത്. റെനിലിനുമായി ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ താണയിലെ പെട്രോള്‍ പമ്പിന് സമീപത്തെത്തിയപ്പോഴാണ് കാറില്‍ നിന്ന് പുക ഉയരുന്നതായി വണ്ടി ഓടിച്ച സുരേന്ദ്രന് സംശയം തോന്നിയത്. പെട്രോള്‍ പമ്പിന് മുന്നിലായതിനാല്‍ നിര്‍ത്താതെ ഓടിച്ച് പോയി കുറച്ച് മുന്നോട്ട് കാര്‍ നിര്‍ത്തി. സുരേന്ദ്രന്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീഉയര്‍ന്നിരുന്നു. ഉടന്‍ തന്നെ റെനിലിനെയും ഡോര്‍ തുറന്ന് പുറത്തേക്ക് ഇറക്കി. കാഴ്ച പരിമിതിയുള്ള ആളാണ് റെനില്‍. സമീപത്തെ കടകളില്‍ നിന്ന് അ?ഗ്‌നിശമ ന ഉപകരണങ്ങള്‍കെണ്ടുവന്ന് തീ നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആളി പടരുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.

എംപോക്സ് , ചികിത്സയിലുള്ളയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും

കോഴിക്കോട് . എംപോക്സ് രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. വൈറോളജി ലാബിലാണ് പരിശോധന നടക്കുന്നത്. ദുബായിൽ നിന്ന് കഴിഞ്ഞയാഴ്ച എത്തിയ ഒതായി സ്വദേശി തിങ്കളാഴ്ചയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ജില്ലയിലെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ഫീവർ സർവ്വേ ഇന്നും തുടരും. രോഗലക്ഷണങ്ങളുമായി ആറ് പേരാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ളത്.

സുഭദ്ര കൊലക്കേസ് , പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും

ആലപ്പുഴ കലവൂർ സുഭദ്ര കൊലക്കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സുഭദ്രയെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ഷാളും മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനാണ് റിമാൻഡിലുള്ള ശർമ്മിള,ഭർത്താവ് മാത്യൂസ് മാത്യൂസിന്റെ ബന്ധു റെയ്നോൾഡ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരാഴ്ചത്തേക്കാണ് കസ്റ്റഡിയിൽ വേണമെന്നാകും അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക.. കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിലും ആഭരണങ്ങൾ വിറ്റ ജുവലറികളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് തീരുമാനം. രണ്ട് പ്രതികൾ ആലപ്പുഴ ജയിലിലും ശർമിള കൊട്ടാരക്കര ജയിലിലുമായതിനാൽ കസ്റ്റഡിയിൽ ലഭിച്ചാലും അടുത്ത ദിവസമേ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാവാൻ സാധ്യതയുള്ളൂ.

പരാതി ഉണ്ടെങ്കിലും കേസിനില്ലെന്ന് ഹേമാ കമ്മിറ്റിക്ക് മുമ്പിൽ മൊഴി കൊടുത്ത നടിമാർ

കൊച്ചി: പരാതി പറഞ്ഞെങ്കിലും കേസിനില്ലെന്ന് ഹേമാ കമ്മിറ്റിക്ക് മുമ്പിൽ മൊഴി കൊടുത്ത നടിമാർ. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മൊഴിയെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് നടിമാരുടെ പുതിയ നീക്കം.ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ സിനിമാ മേഖലയിൽ പ്രതിസന്ധികൾ ഉടലെടുത്തു. സംസ്ഥാന സർക്കാരും ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ പഴി കേൾക്കുന്നതിനിടെയാണ് നടിമാരുടെ മനം മാറ്റം എന്നതും ശ്രദ്ധേയമാണ്.