Home Blog Page 2283

തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്

തിരുവനന്തപുരം.തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്.നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകളും വിറ്റു പോയി.ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ.സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.

469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പം

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും
50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബമ്പർ ടിക്കറ്റ് ജനങ്ങളിലേക്ക് എത്തുന്നത്

ഈ ഭക്ഷണങ്ങൾ പ്രമേഹ​ സാധ്യത വർദ്ധിപ്പിക്കുന്നു ; പുതിയ പഠനം പറയുന്നത്

പ്രമേഹരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിൽ ഇപ്പോൾ 101 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്ന വ്യക്തികൾക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.

കൃത്രിമ രുചികൾ, നിറങ്ങൾ, മധുരപലഹാരങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണങ്ങളെയാണ് അൾട്രാ പ്രോസസ്ഡ് ഫുഡ്സ് എന്ന് പറയുന്നത്. പാക്കേജു ചെയ്ത ലഘുഭക്ഷണങ്ങൾ( ചിപ്സ്, കുക്കീസ്, മിഠായി), റെഡി-ടു-ഈറ്റ് ഭക്ഷണം, സംസ്കരിച്ച മാംസം, ഹോട്ട് ഡോഗ്സ്, സോസേജുകൾ, ബേക്കൺ, സോഡകളും മധുരമുള്ള പാനീയങ്ങളും എന്നിവയെല്ലാം പ്രമേഹ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളാണെന്ന് ലാൻസെറ്റ് റീജിയണൽ ഹെൽത്ത് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പൊണ്ണത്തടി, കാർഡിയോമെറ്റബോളിക് രോഗങ്ങൾ, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള ചില വിട്ടുമാറാത്ത രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ​ഗവേഷകരിലൊരാളായ മാർക്ക് ഗുണ്ടർ പറഞ്ഞു.

വൻതോതിൽ പഞ്ചസാരയും കൊഴുപ്പും കലോറിയും അടങ്ങിയ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. പാക്കേജുചെയ്ത ഉൽപ്പന്നങ്ങൾ പതിവായി കഴിക്കുന്ന ഒരാൾക്ക് രക്തത്തിലെ പഞ്ചസാര കൂടാനും ആവശ്യത്തിലധികം കലോറി എത്താനും സാധ്യതയുണ്ട്.

കാർ കയറ്റിയിറക്കി കൊലപാതകം;അജ്മലിനെയും ഡോ.ശ്രീക്കുട്ടിയെയും വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും,പൊലീസ് കസ്റ്റഡിയിൽ വിട്ടേക്കും

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ വീട്ടമ്മയെ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ വെള്ളിയാഴ്ച ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പ്രതികളായ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി എന്നിവരെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും വേണ്ടി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.ഇതിൽ വാദം കേട്ട ശേഷമാണ് റിമാൻ്റിൽ കഴിയുന്ന ഇരുവരെയും ഹാജരാക്കാൻ മജിസ്ട്രേറ്റ് ആർ.നവീൻ ഉത്തരവിട്ടത്.പൊലീസിൻ്റെ അപേക്ഷ പരിഗണിച്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയേക്കും.

തിരുവോണദിനത്തിൽ വൈകിട്ടാണ് വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപുല്ലും വിളയിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോൾ (45) കാറിടിച്ച് കൊല്ലപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻപിലേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ വാഹനം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.സുഹൃത്തിൻ്റെ വീട്ടിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.നിർത്താതെ അമിത വേഗതയിൽ പോയ വാഹനം 8 കിലോമീറ്റർ അകലെ ഇടക്കുളങ്ങരയിൽ വച്ച് മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.ഇവിടെ നിന്നുമാണ് ഡോ.ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.മതിൽ ചാടി രക്ഷപ്പെട്ട അജ്മൽ ജില്ല വിടാനുള്ള ശ്രമത്തിനിടെ പിറ്റേ ദിവസം പുലർച്ചെ പതാരത്തു നിന്നും അറസ്റ്റിലാകുകയായിരുന്നു.

അതിനിടെ ഒന്നാം പ്രതിയായ മുഹമ്മദ് അജ്മലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.കഴിഞ്ഞ ദിവസം ഡോ.ശ്രീക്കുട്ടിക്ക് വേണ്ടി അഡ്വ.സജീന്ദ്രൻ മുഖേനെ സമർപ്പിച്ച ജാമ്യാപേക്ഷയും ശാസ്താംകോട്ട കോടതി തള്ളിയിരുന്നു.

രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ രണ്ടു വയസുകാരിയെ രക്ഷിച്ചു

ജയ്പൂര്‍. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ രണ്ടു വയസുകാരിയെ രക്ഷിച്ചു
കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരം. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുഞ്ഞിനെ പുറത്ത് എത്തിച്ചത്. കളിക്കുന്നതിനിടയായിരുന്നു രണ്ടു വയസ്സുകാരി കുഴൽ കിണറിൽ വീണത്.

രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയിലാണ് രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണത്. കളിക്കുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിൻറെ മാതാപിതാക്കൾ വിവരമറിയിച്ചതിന് പിന്നാലെ എൻ ഡി ആർ എഫ് എസ് ഡി ആർ എഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 35 അടി താഴ്ചയിലായിരുന്നു കുഞ്ഞ്. രക്ഷാപ്രവർത്തനം നീണ്ടതോടെ കുഞ്ഞിന് ഓക്സിജനും ഭക്ഷണവും കുഴൽ കിണറിൽ എത്തിച്ചു. ക്യാമറകളിലൂടെ കുഞ്ഞിൻറെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു. കുഴൽക്കിണറിന് സമീപം സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കി. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായി.
ഒടുവിൽ 18 മണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയകരം. കുഴൽ കിണറിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എത്തിച്ചു.

കുഞ്ഞിനെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് ദൗസ എസ് പി രഞ്ജിത ശർമ്മ. പുറത്തെത്തിച്ച കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം.സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ.അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറിനൽകില്ല. നേരത്തെ  25 ലക്ഷമായിരുന്നു പരിധി.

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതോടെയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറിനൽകില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും.ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർവരെ ഇനി കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ശബരിമലയിൽ ഡ്യൂട്ടിക്കിടെ മരിച്ച സിവിൽ പോലീസ് ഓഫീസർ അമൽ ജോസിന് അന്ത്യാഞ്ജലി

-പത്തനംതിട്ട .ശബരിമലയിൽ ഡ്യൂട്ടിക്കിടെ മരിച്ച സിവിൽ പോലീസ് ഓഫീസർ അമൽ ജോസിന്റെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായി -പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം എ ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ചു -പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാർ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരും അമൽ ജോസിന് അന്തിമപഞ്ചാരം അർപ്പിച്ചു -എയർ ക്യാമ്പിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോയി -സംസ്കാരം ഇന്നു വൈകിട്ട് നടക്കും -ഡ്യൂട്ടിക്കായി മലകയറുന്നതിനിടെ അപ്പാച്ചിമേഡിൽ വച്ചാണ് അമൽ ജോസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് .തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പത്തനംതിട്ട തണ്ണിത്തോട് പോലീസ് സ്റ്റേഷനിലാണ് അമൽ ജോസ് നിലവിൽ ജോലി ചെയ്യുന്നത്

അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ.അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാലുമണിമുതൽ ആണ് നിയന്ത്രണം.തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക. അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെ ഉള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം.

ഇന്നുമുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണമുണ്ടാകും. അരൂരിൽ ഗതാഗത ക്രമീകരണം ഇങ്ങനെ. എറണാകുളം ഭാഗത്തേക്ക് പോകുന്നവ – അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവ – കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്. വലിയ വാഹനങ്ങൾ കടത്തിവിടില്ല.

    അടൂർ വടക്കേടത്ത് കാവിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരുക്ക്, വിഡിയോ

    അടൂർ. വടക്കേടത്ത് കാവിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ഫർണിച്ചർ ഐറ്റംസ് കയറ്റി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ബസ് കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയതും പിക്കപ്പ് കൊട്ടാരക്കര ഭാഗത്തുനിന്ന് കോട്ടയത്ത് വന്നത്. കൊല്ലം അഞ്ചൽ സ്വദേശികളായ ഡ്രൈവർ വിജയൻ, കൂടെയുണ്ടായിരുന്ന അജയൻ ഗുരുതരമായ പരിക്കുകൾ ഉണ്ടായി.

    ബസ് യാത്രക്കാരായ തൃശ്ശൂർ സ്വദേശി ഇവഞ്ചിക, കല്ലറ സ്വദേശി പ്രീതി മകൾ ഭദ്ര, കേശവദാസപുരം സ്വദേശി കനി(55), തോമസ് പുതുശ്ശേരി ഭാഗം,ശിവാനി മാവേലിക്കര, ഒറീസ സ്വദേശിനി പൂനം (18) മൂക്കിനും കൈകാലുകൾക്കും മുഖത്തിനും പരിക്കുപറ്റി.

    ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു അപകടം .

    അഗ്നി രക്ഷാ സേനാ സംഭവം സ്ഥലത്തു എത്തുന്നതിന് തൊട്ടുമുമ്പ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും പോലീസും ചേർന്ന് അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു.

    പരിക്കുപറ്റിയിരുന്ന 9 യാത്രക്കാരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ അടൂർ ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചു.

    അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസർ ഓഫീസർ ബി. സന്തോഷ് കുമാർ,ഗിരീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കൃഷ്ണകുമാർ, വിഎസ് സുജിത്ത്,
    ഐ.ആർ അനീഷ്. സാനിഷ്, സന്തോഷ് ജോർജ്, സജാദ്, റെജി, ഹോം ഗാർഡ് k G വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

    ഗുരുതരമായി പരിക്കു പറ്റിയ പിക്കപ്പ് ആൻഡ് ഡ്രൈവർ വിജയനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

    വരുന്നൂ കോൺഗ്രസുകാർക്കും പാർട്ടി ക്ലാസ്: സിലബസിൽ എഐ മുതൽ ചരിത്രം വരെ; മാർഗരേഖയും വരും

    കോട്ടയം; പ്രവർത്തകരെ പഠിപ്പിക്കാനൊരുങ്ങി കോൺ​ഗ്രസ്. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടന പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ കോൺഗ്രസിൽ പഠന ക്ലാസുകൾ ആരംഭിക്കാനാണു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജുവിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സിലബസ് രൂപീകരിക്കാനുള്ള ആലോചനകൾ തുടങ്ങി. മൊഡ്യൂൾ അനുസരിച്ച് ബ്ലോക്ക് തലം വരെ തുടർച്ചയായുള്ള പരിശീലനവും ജില്ലാ–കെപിസിസി ഭാരവാഹികൾക്ക് റസിഡൻഷ്യൽ ക്യാംപുകളുമാണ് ഉദ്ദേശിക്കുന്നത്.

    എഐ സാങ്കേതിക വിദ്യ, ഡേറ്റാ മാനേജ്മെന്റ്, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ മുതൽ പാർട്ടി ചരിത്രം വരെ ഭാരവാഹികൾക്കു പഠിക്കേണ്ടി വരും. പാർട്ടി ചരിത്രം, നെഹ്റുവിന്റെ കാഴ്ചപ്പാടുകൾ, മാർക്സിസവും സംഘപരിവാർ രാഷ്ട്രീയവും, ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയവ ഉൾപ്പെടെ മനഃപാഠമാക്കണം. സമ്മേളന വേദികളിലെ ഇടിച്ചുകയറൽ, ഫോട്ടോയിൽ ഉൾപ്പെടാനുള്ള തിക്കിത്തിരക്ക്, ഫ്ലെക്സ് ബോർഡുകളിൽ തല കാണിക്കാനുള്ള ആവേശം എന്നിവ നിയന്ത്രിക്കാനുള്ള അച്ചടക്ക ക്ലാസുകളും ഉണ്ടാകും. കൂടിയാലോചനകൾക്കു ശേഷമാകും സിലബസ് സംബന്ധിച്ച അന്തിമ തീരുമാനം.

    കെപിസിസി പരിശോധിക്കും

    280 ബ്ലോക്ക് കമ്മിറ്റികളിൽ 161 എണ്ണത്തിന്റെ പുനഃസംഘടന പൂർത്തിയായി. ബാക്കിയുള്ള 119 കമ്മിറ്റികൾ ഒക്ടോബർ 15നുള്ളിൽ പുനഃസംഘടിപ്പിക്കും. വാർഡ്, മണ്ഡലം, നിയോജക മണ്ഡലം, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ പട്ടിക ഡിസിസി വഴി കെപിസിസിക്കു കൈമാറും. കെപിസിസി നിയോഗിക്കുന്ന സമിതി സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളുടെയും ഭാരവാഹിപ്പട്ടിക സൂക്ഷ്മമായി പരിശോധിക്കും. വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഇത്.

    നമ്മൾ എത്ര പേർ?

    2025 തുടക്കത്തോടെ പാർട്ടി ഭാരവാഹികളുടെയും പ്രവർത്തകരുടെയും വിവരങ്ങൾ പൂർണമായും ശേഖരിക്കാനുള്ള നടപടികൾ തുടങ്ങും. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൂടി സഹായത്തോടെയാകും ഇത്. ഭാരവാഹികളുടെയും പ്രവർത്തകരുടെയും എണ്ണം, അവരുടെ വിവരങ്ങൾ എന്നിവ ശേഖരിക്കുകയാണു ലക്ഷ്യം.

    പെർഫോമൻസ് അസസ്മെന്റ് സിസ്റ്റം

    താഴെത്തട്ട് മുതലുള്ള പാർട്ടി ഭാരവാഹികൾക്കു മാർഗരേഖ കൊണ്ടുവരാനും നീക്കമുണ്ട്. മാർഗരേഖ പുറത്തിറക്കിയ ശേഷം പ്രവർത്തനം വിലയിരുത്താനായി പെർഫോമൻസ് അസെസ്മെന്റ് സിസ്റ്റം നടപ്പിലാക്കും. ‘ഒരാൾക്ക് ഒരു പദവി’ താഴെത്തട്ടിലും നിർബന്ധമാക്കും. ഉദാഹരണത്തിന്, മണ്ഡലം വൈസ് പ്രസിഡന്റായിരിക്കുന്ന ഒരാൾ ചിലപ്പോൾ കർഷക കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ആയിരിക്കാം. ഇത്തരത്തിൽ രണ്ടു പദവികൾ അനുവദിക്കില്ല.

    അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ

    ന്യൂഡെല്‍ഹി . തൊഴിൽ സമ്മർദ്ദം മൂലം കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ മരണത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ. സമഗ്ര അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്ദലജേ അറിയിച്ചു. മകളുടെ മരണത്തിൽ അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്ത് ചർച്ച ആയതോടെയാണ് കേന്ദ്രസർക്കാറിന്റെ ഇടപെടൽ.തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് അന്നയുടെ അച്ഛൻ സിബി പറഞ്ഞു

    തൊഴിൽ സമ്മർദ്ദ മൂലമാണ് അന്നാ സെബാസ്റ്റ്യൻ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചതെന്ന് അന്നയുടെ അമ്മ ഏണസ്റ്റ് & യങ് ഇന്ത്യ കമ്പനി ചെയർമാന് അയച്ച കത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.തൊഴിൽ സഹമന്ത്രി ശോഭാ കരന്ദലജേയാണ് അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയത്.അന്വേഷണത്തെ സ്വാഗതം ചെയ്ത അന്നയുടെ പിതാവ്,തൊഴിൽ അന്തരീക്ഷത്തിലെ മാറ്റത്തിനു വേണ്ടിയാണ് കത്തയച്ചതെന്ന് അന്നയുടെ പിതാവ് സിബി പറഞ്ഞു

    കമ്പനിയുടെ ഇന്ത്യയിലെ പാർട്ണറും,സീനിയർ മാനേജറും കങ്ങരപ്പടിയിലെ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
    അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്ത് അഖിലേഷ് യാദവ് സാകേത് ഗോഖലെ എംപി എന്നിവർ പങ്കുവെച്ചതോടെ വിഷയം രാജ്യശ്രദ്ധ നേടി. പഠനത്തിൽ മികവുലർത്തിയ അന്ന മാർച്ചിലാണ് കമ്പനിയിൽ പ്രവേശിക്കുന്നത്. നാലുമാസത്തിനിപ്പുറം ജൂലൈയിലാണ് അന്ന താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്.മരണശേഷം നാലുമാസത്തോളം കമ്പനി തുടരുന്ന അനാസ്ഥയെക്കുറിച്ചും അന്നയുടെ അമ്മ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു