സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 23, 24 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ട്രാക്കിൽ ഗ്യാസ് സിലിണ്ടർ, കാണ്‍പൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
കാണ്‍പൂര്‍.ഉത്തർപ്രദേശിലെ കാണ്പൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ നിന്നും ഗ്യാസിലിണ്ടർ കണ്ടെത്തി. കാൺപൂരിനും പ്രയാഗ് രാജിനും ഇടയിൽ പ്രേംപൂര്‍ സ്റ്റേഷനിലാണ് സംഭവം.ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആണ് സിലിണ്ടർ കണ്ടെത്തിയത്.ഉടൻ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.രണ്ടാഴ്ചമുമ്പ് കൺപൂരിൽ ഗ്യാസ് സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും കണ്ടെത്തിയിരുന്നു.കഴിഞ്ഞദിവസം രാംപൂരിൽ റെയിൽവേ ട്രാക്കിൽ വലിയ ഇരുമ്പു ദണ്ഡ് കണ്ടെത്തി.രാജസ്ഥാനിലെ അജ്മീറിൽ സമാനമായ അട്ടി മറിശ്രമം ഉണ്ടായിരുന്നു.
അന്‍വറിനെ മുസ്ളിം ലീഗ് വിളിച്ചോ,അയ്യേ ഇല്ലെന്ന് നേതാക്കള്‍
മലപ്പുറം. പി വി അൻവർ എംഎൽഎയെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി . നാടിൻറെ നന്മയ്ക്കായി ഒരുമിച്ചു പോരാടാം എന്നായിരുന്നു ഇക്ബാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വാഗതം ചെയ്ത നടപടി പി കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തള്ളിപ്പറഞ്ഞതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പി വി അൻവർ ഉണ്ടാക്കിയ കോലിളക്കം സിപിഎമ്മിൽ വലിയ ചർച്ചയാകുന്നതിനിടെ മുസ്ലിം ലീഗിന്റെ പ്രാദേശിക ഘടകം പി വി അൻവറിനെ സ്വാഗതം ചെയ്തത് പുതിയ രാഷ്ട്രീയ ചലനമായി. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ഇനിയാണ് അൻവറിന്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്. ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻറെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്ന് മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ഉടൻതന്നെ പാർട്ടി ഇടപെടൽ ഉണ്ടായി. പി കെ കുഞ്ഞാലി കുട്ടിയും ഇടി മുഹമ്മദ് ബഷീറും ഇക്ബാലിൻ്റെ നടപടിയെ തള്ളിപ്പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
അൻവറിനെ ആരും ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്ന് പി എം എ സലാമും പ്രതികരിച്ചു. അങ്ങനെ ഒരു നീക്കം ഇല്ലെന്ന് നേതാക്കൾ അടിവരയിടുന്നു. പി വി അൻവറിനെപ്പോലൊരാളെ യുഡിഎഫിന് ആവശ്യമില്ലെന്ന് എം എം ഹസ്സൻ .
പല വ്യാഖ്യാനങ്ങൾക്കും അനവസരത്തിൽ ഇട നൽകുന്ന പോസ്റ്റ് എന്നതാണ് പൊതുവിമർശനം.അതുകൊണ്ടുതന്നെ മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയെടുക്കാനാണ് ലീഗ് നേതൃത്വത്തിൽ ആലോചന.
ഉമ്മന്‍ ചാണ്ടിയോ ഇഎംഎസോ,പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിൻറെ പേരിനെ ചൊല്ലി തർക്കം
കോട്ടയം. പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിന് ആരുടെ പേരിടണം. ഉമ്മൻചാണ്ടിയുടെ പേര് നൽകാതെ ഇഎംഎസ് ന്റെ പേര് നൽകിയ പഞ്ചായത്തിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് രംഗത്ത് വന്നത്. ജനവികാരം നോക്കി പേരിടണമായിരുന്നു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നൽ ചാണ്ടി ഉമ്മൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സിപിഎം പ്രതികരിച്ചു.
ഉമ്മൻചാണ്ടി തറക്കല്ല് ഇട്ടതാണ് പുതുപ്പള്ളി ടൗണിലെ കമ്മ്യൂണിറ്റി ഹാൾ. എന്നാൽ നാളിതുവരെ കമ്മ്യൂണിറ്റി ഹാളിന് പേരൊന്നുമിട്ടിരുന്നില്ല. അടുത്തിടെ എൽഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് ഹോൾ നവീകരിച്ചു . പിന്നാലെ ഇഎംഎസിന്റെ പേര് നൽകാനും തീരുമാനിച്ചു. ആദ്യത്തെ മുഖ്യമന്ത്രി എന്ന പേരിലായിരുന്നു ഇഎംഎസിന്റെ പേര് നിർദ്ദേശിച്ചത്. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് എതിർന്നയിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ പേരിൽ ഇഎംഎസിന്റെ പേര് കമ്മ്യൂണിസ്റ്റ് ഹാളിന് നൽകി . ഇതോടെ കടുത്ത വിയോജിപ്പുമായി ചാണ്ടി ഉമ്മനും എത്തി.
എന്നാൽ കമ്മ്യൂണിറ്റി ഹോളിന്റെ പേരിൽ നടക്കുന്നത് അനാവശ്യ വിവാദം ആണെന്നാണ് സിപിഐഎം പറയുന്നത്.
ചാണ്ടി ഉമ്മനും കോൺഗ്രസും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പറഞ്ഞു
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടുണ്ടെന്നാണ് ചാണ്ടി പറയുന്നത്. ഇരുപത്തിമൂന്നാം തീയതി ഉപവാസ സമരം നടത്താൻ കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. 24ആം തീയതിയാണ് നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം
റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ 11558 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC പോസ്റ്റുകളില്‍ ആയി മൊത്തം 11558 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്തംബര്‍ 14 മുതല്‍ 2024 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.
| RRB NTPC Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | CEN 05/2024 |
| തസ്തികയുടെ പേര് | ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ ഒഴിവുകള്‍ |
| ഒഴിവുകളുടെ എണ്ണം | 11558 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.29.200 – 35,400/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 സെപ്തംബര്‍ 14 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഒക്ടോബര്‍ 31 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.rrbchennai.gov.in/ |
ITBP യില്‍ കോണ്‍സ്റ്റബിള്‍
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് മൊത്തം 545 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 8 ഒക്ടോബര്‍ 2024 മുതല്‍ 2024 നവംബര്‍ 6 വരെ അപേക്ഷിക്കാം.
| ITBP Constable Driver Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | N/A |
| തസ്തികയുടെ പേര് | കോൺസ്റ്റബിൾ |
| ഒഴിവുകളുടെ എണ്ണം | 545 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.21,700-69,100/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 8 ഒക്ടോബർ 2024 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 നവംബർ 6 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://recruitment.itbpolice.nic.in/ |
കേരളത്തില്‍ KCCAM നു കീഴില്‍ ജോലി
കേരളത്തില്‍ KCCAM നു കീഴില്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ (KCCAM ഇപ്പോള്‍ ക്ലൈമറ്റ് ചേയ്ഞ്ച് അസ്സസ്മെന്റ് സ്‌പെഷ്യലിസ്റ്റ്, കാര്‍ബണ്‍ ഓഡിറ്റിംഗ് ഓഫീസ്, കാര്‍ബണ്‍ ക്യാപ്ചര്‍ & യൂട്ടിലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ്, കാര്‍ബണ്‍ മോണിറ്ററിംഗ് ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍, സയന്‍സ് കണ്ടന്റ് റൈറ്റര്‍, മള്‍ട്ടി ടാസ്‌കിംഗ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 13 സെപ്റ്റംബര്‍ 2024 മുതല്‍ 30 സെപ്റ്റംബര്‍ 2024 വരെ അപേക്ഷിക്കാം
| KCCAM Kerala Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ (KCCAM |
| ജോലിയുടെ സ്വഭാവം | State Govt |
| Recruitment Type | Temporary Recruitment |
| Advt No | N/A |
| തസ്തികയുടെ പേര് | ക്ലൈമറ്റ് ചേയ്ഞ്ച് അസ്സസ്മെന്റ് സ്പെഷ്യലിസ്റ്റ്, കാർബൺ ഓഡിറ്റിംഗ് ഓഫീസ്, കാർബൺ ക്യാപ്ചർ & യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ്, കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ, സയൻസ് കണ്ടൻ്റ് റൈറ്റർ, മൾട്ടി ടാസ്കിംഗ് ഓഫീസർ |
| ഒഴിവുകളുടെ എണ്ണം | 6 |
| ജോലി സ്ഥലം | All Over Kerala |
| ജോലിയുടെ ശമ്പളം | Rs.21,175/\-1,75,000/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 13 സെപ്റ്റംബർ 2024 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 30 സെപ്റ്റംബർ 2024 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://cmd.kerala.gov.in/ |
എക്‌സിം ബാങ്കില്‍ സ്ഥിര ജോലി
എക്‌സിം ബാങ്കില്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 50 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 18 സെപ്റ്റംബര്‍ 2024 മുതല്‍ 2024 ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം.
| Exim Bank Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | N/A |
| തസ്തികയുടെ പേര് | മാനേജ്മെൻ്റ് ട്രെയിനി |
| ഒഴിവുകളുടെ എണ്ണം | 50 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.48480-85920/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 18 സെപ്റ്റംബർ 2024 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഒക്ടോബർ 7 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.eximbankindia.in/ |
ECGC യില്‍ സ്ഥിര ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ECGC യില്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 14 സെപ്റ്റംബര്‍ 2024 മുതല്‍ 2024 ഒക്ടോബര്‍ 13 വരെ അപേക്ഷിക്കാം.
| ECGC Limited Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | N/A |
| തസ്തികയുടെ പേര് | പ്രൊബേഷണറി ഓഫീസർ |
| ഒഴിവുകളുടെ എണ്ണം | 40 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.53600-1,02,090/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈൻ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 14 സെപ്റ്റംബർ 2024 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഒക്ടോബർ 13 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.ecgc.in/ |
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ GD കോണ്‍സ്റ്റബിള്‍ ,39481 ഒഴിവുകള്‍
പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് GD കോണ്‍സ്റ്റബിള്‍ വിജ്ഞാപനം: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ GD കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ മൊത്തം 39481 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബര്‍ 5 മുതല്‍ 2024 ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം.
എസ് എസ് സി ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് വഴി ഇനി പറയുന്ന സേനകളിലേക്കാണ് നിയമനം നടക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), സശസ്ത്ര സീമാ ബാല്‍ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിള്‍സ് (AR), നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (NCB).
| SSC GD Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment, Temporary Recruitment, Apprentices Training |
| Advt No | F. No. HQ-C-3007/12/2024-C-3 |
| തസ്തികയുടെ പേര് | GD കോണ്‍സ്റ്റബിള്‍ |
| ഒഴിവുകളുടെ എണ്ണം | 39481 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.18,000 – 69,100/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 സെപ്റ്റംബര്‍ 5 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഒക്ടോബര്‍ 14 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://ssc.gov.in/ |




































