അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം അടയാളപ്പെടുത്തി ധ്വജാരോഹണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്തും ചേര്‍ന്നാണ് പ്രധാന ക്ഷേത്രത്തില്‍ ധ്വജം ഉയര്‍ത്തിയത്. കോടിക്കണക്കിന് രാമഭക്തരുടെ ജന്‍മസാക്ഷാത്കാരമാണ് ക്ഷേത്രമെന്നും നൂറ്റാണ്ടുകളുടെ മുറിവ് ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടന്നു.
അഞ്ചുവര്‍ഷം മുന്‍പ് ആരംഭിച്ച അയോധ്യ ക്ഷേത്രനിര്‍മാണത്തിന് പരിസമാപ്തി. 11. 46 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചേര്‍ന്ന് ധ്വജം ഉയര്‍ത്തുമ്പോള്‍ വേദമന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. സൂര്യന് മധ്യത്തില്‍ ഓംകാരവും കോവിദാര മരവും ആലേഖനം ചെയ്താണ് കാവി നിറത്തിലുള്ള പതാക. രാമരാജ്യം പുനഃസ്ഥാപിക്കപ്പെടുകയാണ് എന്ന് അതിഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോരുത്തരും ഉള്ളിലെ രാമനെ ഉണര്‍ത്തണം. വ്യക്തിതാല്‍പര്യത്തിന് മുകളില്‍ രാജ്യതാല്‍പര്യം കൊണ്ടുവരാന്‍ അതാണ് മാര്‍ഗം. അധിനിവേശകാലത്തെ അടിമത്ത മനോഭാവത്തില്‍ നിന്ന് പുറത്തുവരണമെന്നും മോദി പറഞ്ഞു. ഐക്യത്തിന്റെയും ധര്‍മത്തിന്റെയും അടയാളമാണ് രാമനെന്നും വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പുതിയ പ്രഭാതമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. പതാക ഉയര്‍ത്തുന്നതിന് മുന്‍പ് നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും രാംലല്ലയ്ക്കു മുന്നില്‍ ആരതിയും പ്രത്യേക പൂജനകളും നടത്തി.
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം അടയാളപ്പെടുത്തി ധ്വജാരോഹണം
സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകന് നല്‍കാന്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി
അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകന് നല്‍കാന്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി. തൃശൂര്‍ മുണ്ടൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും പോറ്റി വളര്‍ത്തിയ ഏകമകള്‍ തന്നെ ഒടുവില്‍ അമ്മയുടെ ജീവനെടുക്കുകയായിരുന്നു. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(75) ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഉരലില്‍ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകള്‍ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സന്ധ്യയുടെ ഫോണില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളിലൂടെയാണ് കൊലപാതക വിവരം അറിയുന്നത്. തുടര്‍ന്ന് സന്ധ്യ(45)യെയും കാമുകന്‍ നിതിനെയും(27) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിതിനും ചേര്‍ന്ന് രാത്രിയോടെ മൃതദേഹം പറമ്പില്‍ കൊണ്ടിട്ടു. വിവരം പൊലീസില്‍ അറിയിച്ചു. പേരാമംഗലം പൊലീസെത്തിയപ്പോള്‍ നെറ്റിയിലുള്ള മുറിവ് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ സമീപത്തുള്ള ഉരലില്‍ ഇടിച്ചതാകാമെന്ന് കരുതി. സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതുമില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് അസ്വാഭാവികത തോന്നി. തങ്കമണി ശ്വാസംമുട്ടി മരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തി. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സന്ധ്യയ്ക്ക് ഭര്‍ത്താവും മകനുമുണ്ട്. മകനുമായി നിതിന്‍ സൗഹൃദത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം ശബരിമലയിലേക്ക് പോയ നിതിന്‍, സന്ധ്യയുടെ മകനെ വിളിച്ച് പൊലീസ് എത്തിയോ, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ വന്നോ എന്നെല്ലാം നിരന്തരം അന്വേഷിച്ചു. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ശബരിമലയില്‍ നിന്നും തിരികെയെത്തിയ നിതിനെ കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ നിതിന്‍ സമ്മതിച്ചില്ല. ഇതിനിടെ സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സന്ധ്യ കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചതോടെ നിതിനുമായി നിരന്തരം സംസാരിച്ചതിന്റെ വിവരങ്ങളും സ്വര്‍ണ്ണവും പണവും കൈമാറിയതിന്റെ വിവരങ്ങളും ലഭിച്ചു.
തെളിവുകള്‍ പൊലീസ് നിരത്തിയതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വര്‍ണ്ണാഭരണം കൈക്കലാക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്നും സന്ധ്യ ഏറ്റുപറഞ്ഞു. രണ്ട് കമ്മലും മാലയും സന്ധ്യയും നിതിനുമെടുത്തു. പിടിവലിയില്‍ മാലയുടെ ഒരുഭാഗം നിതിന്റെ പക്കലുമായി. കമ്മലും മാലയുടെ കഷണവും പണയം വച്ച് ഒന്നര ലക്ഷം രൂപ നിതിന്‍ എടുത്തതായും തെളിഞ്ഞു. നിതിന്റെ കടബാധ്യത തീര്‍ക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും സന്ധ്യ പറയുന്നു.
ഐക്യൂഒഒ 15 നാളെ ഇന്ത്യന്‍ വിപണിയില്‍
വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐക്യൂഒഒ 15 ഇതിനകം ചൈനയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 72,999 രൂപയും ഉയര്‍ന്ന 16 ജിബി, 512 ജിബി ഓപ്ഷന് 79,999 രൂപയുമാണ് വിലയായി പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വണ്‍പ്ലസ് 15ന് സമാനമായ വിലയായിരിക്കും ഐക്യൂഒഒ 15നും. വരുംദിവസങ്ങളില്‍ ഇവ തമ്മില്‍ കടുത്ത മത്സരത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
രണ്ട് വേരിയന്റുകളും ആല്‍ഫ, ലെജന്‍ഡ് എന്നീ രണ്ട് നിറങ്ങളില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറും ഒറിജിന്‍ ഒഎസ് 6ല്‍ നിര്‍മ്മിച്ച പുനര്‍രൂപകല്‍പ്പന ചെയ്ത യൂസര്‍ ഇന്റര്‍ഫേസും ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂഒഒ 15ന് കരുത്തുപകരുക പുതിയ ഒറിജിന്‍ ഒഎസ് 6 ഇന്റര്‍ഫേസ് ആണ്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ചിത്രങ്ങള്‍ക്ക് കൂടുതല്‍ ചാരുത നല്‍കും. പുനര്‍രൂപകല്‍പ്പന ചെയ്ത ‘ഡൈനാമിക് ഗ്ലോ’ ഇന്റര്‍ഫേസില്‍ ഹോം സ്‌ക്രീന്‍, ലോക്ക് സ്‌ക്രീന്‍, ആപ്പ് ലേഔട്ട് എന്നിവ ക്രമീകരിക്കും.
ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ലുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒറിജിന്‍ ഒഎസ് 6 ചൈനയില്‍ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ദൃശ്യത്തിനായി റിയല്‍-ടൈം, പ്രോഗ്രസീവ് ബ്ലര്‍, സ്റ്റാക്ക്ഡ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡിനെ മാതൃകയാക്കി നിര്‍മ്മിച്ച ‘ആറ്റോമിക് ഐലന്‍ഡ്’ ആണ് മറ്റൊരു സവിശേഷത. സ്‌ക്രീനിന്റെ മുകളില്‍ നിന്ന് നേരിട്ട് സ്റ്റോപ്പ് വാച്ച്, മ്യൂസിക് പ്ലേബാക്ക് പോലുള്ള അലര്‍ട്ടുകളും കണ്‍ട്രോള്‍ ടൂളുകളും പ്രയോജനപ്പെടുത്താന്‍ സാധിക്കും.
2K (1,440 × 3,168 പിക്‌സലുകള്‍) റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് സാംസങ് M14 AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 144Hz വരെ പുതുക്കല്‍ നിരക്കും 508 ppi പിക്‌സല്‍ സാന്ദ്രതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് അഡ്രിനോ 840 GPUയുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoCയില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 16GB വരെ LPDDR5X അള്‍ട്രാ റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഉള്‍പ്പെടുന്നു.
ഫോട്ടോഗ്രാഫിക്ക് വിഭാഗത്തില്‍ സ്മാര്‍ട്ട്ഫോണില്‍ 50MP മെയിന്‍ സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സിസ്റ്റം, 100x ഡിജിറ്റല്‍ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 50MP അള്‍ട്രാ-വൈഡ് കാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി 32MP ഫ്രണ്ട് കാമറയും ഇതിലുണ്ട്. 100W വയര്‍ഡ്, 40W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ പരിക്ക് പറ്റിയ സ്ഥാനാർത്ഥി വിശ്രമത്തിൽ
കുന്നത്തൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാലിന് പരിക്കേറ്റ സ്ഥാനാർത്ഥി വിശ്രമത്തിൽ. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തൂർ ഡിവിഷൻ (നമ്പർ 05) ഇടത് മുന്നണി സ്ഥാനാർത്ഥി ബി.ശിവശങ്കരപ്പിള്ളയ്ക്കാണ്
കാൽ സ്ലിപ്പായ് മുട്ടിന്റെ ലിഗ്മെന്റ് വ്യതിയാനം മൂലം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ കഴിയാതായത്.2005-2010 കാലയളവിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കര വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്നു ശിവശങ്കരപ്പിള്ള.
സി പി ഐ യുടെ കുന്നത്തൂർ എൽ സി അംഗവും പൊതു പ്രവർത്തകനുമായ ശിവശങ്കരപ്പിള്ള 15 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദ്ദേ പ്രകാരം സ്ഥാനാർത്ഥിയായത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി തുടരുന്നതിനിടയിലുണ്ടായ ഈ പ്രതിസന്ധി കാരണം സ്ഥാനാർത്ഥി വിശ്രമത്തിലാണ്.14 ദിവസത്തേക്കാണ് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞടുപ്പിലും കുന്നത്തൂർ ഡിവിഷനിൽ ഇടത് മുന്നണിക്കായിരുന്നു വിജയം. സ്ഥാനാർത്ഥിയുടെ അഭാവത്തിലും പാർട്ടി പ്രവർത്തകർ ശിവശങ്കരപ്പിള്ളയുടെ വിജയത്തിനായി സജീവമായി രംഗത്ത് ഉണ്ട്.
ബിഎസ്‍സി നഴ്‌സിംഗ്: അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 27ന്
തിരുവനന്തപുരം: 2025-26 അധ്യായന വർഷത്തെ ബിഎസ്‍സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന ഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 27 ന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 10.30 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഓൺലൈനായി സമർപ്പിക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം ഫീസടയ്ക്കണം. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല. പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി നവംബർ 30 ഞായറാഴ്ച ആയതിനാൽ 29 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
കോളിളക്കം സൃഷ്ടിച്ച നടി ആക്രമണ കേസ്,ഡിസംബർ 8 അന്തിമവിധി
കൊച്ചി. നടിയെ ആക്രമിച്ച കേസ്
കോടതി നടപടികൾ തുടങ്ങി. ഒന്നാം പ്രതി സുനിൽകുമാർ അടക്കം അഞ്ച് പ്രതികൾ ഹാജരായി. ഡിസംബർ 8 അന്തിമവിധിയെന്ന് കോടതി , മുഴുവൻ പ്രതികളും ഹാജരാകണം
നടിയെ ആക്രമിച്ച കേസിൽ 28 സാക്ഷികൾ കൂർ മാറിയിട്ടുണ്ട്
കേസിൽ ആകെ ഉണ്ടായിരുന്നത് 13 പ്രതികൾ
ഇതിൽ രണ്ട് അഭിഭാഷകരെ ഒഴിവാക്കി
ഒരാളെ മാപ്പ് സാക്ഷിയാക്കി
ജില്ല കോടതി മുതൽ – രാഷ്ട്രപതിയെ വരെ സമീപിച്ച് അതിജീവിത
വിചാരണ നടത്തിയ ജഡ്ജിക്കെതിരെ അതിജീവിത രംഗത്ത് എത്തിയിരുന്നു
നടിയെ ആക്രമിച്ച കേസ്
നടൻ ദിലീപ് അടക്കം 10 പ്രതികളുടെ ശിക്ഷ യാണ് വിധിക്കുക
എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധിപ്രസ്താവം നടത്തുക
വിചാരണ തുടങ്ങിയത് 2020 ജനുവരി 30ന്
നടൻ ദിലീപ് കേസിൽ എട്ടാംപ്രതി
മൂന്നു പ്രതികൾ മാപ്പുസാക്ഷികൾ
പോലീസ് ഉദ്യോഗസ്ഥനായ, അനീഷ് വിപിൻലാൽ, വിഷ്ണു എന്നിവരാണ് മാപ്പു സാക്ഷികൾ
രണ്ടു പ്രതികളെ നേരത്തെ കോടതി വിട്ടയച്ചു
അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെയാണ് ജില്ലാ കോടതി വിട്ടയച്ചത്
1സുനിൽ കുമാർ ( പൾസർ സുനിൽ )
2, മാർട്ടിൻ ആന്റണി
3, മണികണ്ഠൻ
4, വിജീഷ് വി പി
5 സലിം എന്ന വടിവാൾ സലീം
6, പ്രദീപ്
ആദ്യ ആറു പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്
7, (ചാർളി തോമസ് വൃത്തികളെ ഒളിവിൽ പോകാൻ സഹായിച്ചു)
8, ദിലീപ് ( ഗോപാലകൃഷ്ണൻ)
9, സനൽകുമാർ (മേസ്തിരി സനൽ )
15, ശരത് ജി നായർ ( ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിയാക്കിയ ആൾ ) എന്നിവരാണ് പ്രതികൾ
പ്രതികളുടെ ചെയ്ത കുറ്റങ്ങൾ
എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി
ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ നേരിട്ട് കുറ്റകൃത്യത്തില്‍
പങ്കെടുത്തു
ഏഴാം പ്രതി ചാര്‍ലി പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു
ഒന്‍പതാം പ്രതി സനില്‍ കുമാര്‍ പ്രതികളെ ജയിലില്‍ സഹായിച്ചു
അപ്പുണ്ണിയുമായും, നാദിര്‍ഷയുമായി ഫോണില്‍ സംസാരിക്കാന്
സഹായം നല്‍കി
വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം,മകളും കാമുകനും പിടിയിൽ
തൃശൂർ. വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
അമ്മയെ മകളും കാമുകനും കൊലപ്പെടുത്തിയതെന്ന് കണ്ടെത്താൻ
45 വയസ്സുള്ള മകൾ സന്ധ്യ, 27 വയസ്സുള്ള കാമുകൻ എന്നിവർ പിടിയിൽ
സ്വർണാഭരണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 75 കാരി തങ്കമണി കൊല്ലപ്പെട്ടത്
ആയുധം വച്ചു കീഴടങ്ങാൻ സമയം ചോദിച്ച് മാവോയിസ്റ്റുകൾ
ഭോപാൽ.ആയുധം വച്ചു കീഴടങ്ങാൻ സമയം ചോദിച്ച് മാവോയിസ്റ്റുകൾ
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള മാവോയിസ്റ്റ് കൾ മുഖ്യമന്ത്രി മാർക്ക് കത്ത് അയച്ചു.
2026 ഫെബ്രുവരി 15 വരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കൊമ്പിങ് നിർത്തിവക്കാൻ അഭ്യർത്ഥന
മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് പ്രത്യേക മേഖലാ കമ്മിറ്റിയുടേതാണ് കത്ത്.
പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് അനന്ത് ഒപ്പ് വച്ചതാണ് കത്ത്.
കത്തി കാട്ടി ഹോട്ടൽ മുറിയിൽ മോഷണം
കോഴിക്കോട് .കത്തി കാട്ടി ഹോട്ടൽ മുറിയിൽ മോഷണം നടത്തിയ രണ്ടുപേർ കൂടി പിടിയിൽ
കല്ലിക്കണ്ടി തുണ്ടിയിൽ മുഹമ്മദ് നഹാസ് , പൊയിലൂർ തൂവക്കുന്ന് മുഹമ്മദ് നിഹാൽ എന്നിവരാണ് പിടിയിലായത്
ഭീഷണിപ്പെടുത്തി 17000 രൂപയും മൊബൈൽഫോണും കവർന്ന കേസിലാണ് അറസ്റ്റ്
കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്
കേസിൽ രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു
SIR ജോലികൾക്ക് വിദ്യാർത്ഥികളും
SIR ജോലികൾക്ക് വിദ്യാർത്ഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കത്ത്
എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത്
NCC, NSS വോളൻ്റിയർമാരെ വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത്
30 വരെ വിദ്യാർത്ഥികളെ വിട്ടു നൽകണമെന്നാണ് ആവശ്യം
ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് അയച്ച കത്ത് പുറത്ത്








































