Home Blog Page 1880

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ.മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏക്നാഥ് ശിൻഡെയും സത്യവാചകം ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിവിഐപികളുടെ നീണ്ട നിരയെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.

രണ്ടാഴ്ചയോളം നീണ്ട കാത്തിരിപ്പ് ഇങ്ങനെ അവസാനിക്കുന്നു. മുഖ്യമന്ത്രിക്കസേരയിൽ ഫഡ്നാവിസിന് ഇത് മൂന്നാം ഊഴം. പിന്നാലെ ഉപമുഖ്യമന്ത്രിമാർ രണ്ട്പേരും സത്യവാചകം ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെപി നദ്ദ അടക്കം ബിജെപിയുടെ നേതൃനിര ഒന്നടക്കം ചടങ്ങിനെത്തി. എൻഡിഎ അധികാരത്തിലുള്ള പത്തിലേറെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആസാദ് മൈതാനിലെ വേദിയിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ അടക്കം ബോളിവുഡ് താരങ്ങളുടെ , സച്ചിൻ ടെണ്ടുൽക്കറും, വ്യവസായ ലോകത്ത് നിന്ന് മുകേഷ് അമ്പാനി അടക്കമുള്ളവരും വിവിഐപികളുടെ നീണ്ട നിരനിര ചടങ്ങിനെത്തി. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും അടക്ക വകുപ്പുകളുടെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ആഭ്യന്ത വകുപ്പിൽ തർക്കം ഉണ്ടെങ്കിലും ദേവേന്ദ്ര ഫഡ്നാവിസിന് തന്നെ കിട്ടിയേക്കും. 43 അംഗ മന്ത്രിസഭയിൽ എത്ര മന്ത്രിസ്ഥാനം ഓരോ പാർട്ടിക്കും എന്ന കാര്യത്തിലും പ്രഖ്യാപനം കാക്കുകയാണ്

തദ്ദേശ വാർഡ് വിഭജനം, ആകെ ലഭിച്ചത് 16896 പരാതികൾ

തിരുവനന്തപുരം. തദ്ദേശ വാർഡ് വിഭജനം, ആകെ ലഭിച്ചത് 16896 പരാതികൾ. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ( 2834 എണ്ണം).ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കി ജില്ലയിൽ (ആകെ 400)

ഗ്രാമപഞ്ചായത്തുകളിൽ ആകെ 11874 ഉം, മുനിസിപ്പാലിറ്റികളിൽ 2864 ഉം, കോർപ്പറേഷനുകളിൽ 1607 ഉം പരാതികൾ ലഭിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാനെയും പ്രഭാസിനെയും പിന്തള്ളി ജനപ്രിയ താരമായി നടി തൃപ്തി ദിമ്രി

2024 ലെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രശസ്ത സിനിമാ വെബ്സൈറ്റ് ആയ ഐഎംഡിബി. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള അഭിനേതാക്കളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനെയും പ്രഭാസിനെയും പിന്തള്ളി നടി തൃപ്തി ദിമ്രിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. നിലവിൽ ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണ്.
അനിമൽ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് തൃപ്തി ദിമ്രി. ലൈല മജ്നു എന്ന റീ റിലീസ് ചിത്രമുൾപ്പടെ നാല് സിനിമകളാണ് തൃപ്തിയുടേതായി ഈ വർഷം റിലീസിനെത്തിയത്. ബാഡ് ന്യൂസ്, വിക്കി വിദ്യ കാ വോ വാല വീഡിയോ, ഭൂൽ ഭുലയ്യ 3 എന്നിവയാണവ. ഇതിൽ ‘ഭൂൽ ഭുലയ്യ 3’ 400 കോടിക്കും മുകളിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. ‘ധടക്ക് 2’ ആണ് ഇനി പുറത്തിറങ്ങാനുള്ള തൃപ്തിയുടെ ചിത്രം.
ദീപിക പദുകോൺ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ദി പെർഫെക്റ്റ് കപ്പിൾ എന്ന ഹോളിവുഡ് സീരിസിലെ പ്രകടനത്തിലൂടെ നടൻ ഇഷാൻ ഖട്ടർ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.

യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. അല്ലു അര്‍ജുനെ കൂടാതെ അപകടം നടന്ന സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റിനെതിരെയും താരത്തിന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറയുന്നത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമാണ്.

രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസിന് ലാത്തിച്ചാർജ് പ്രയോ​ഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്.
ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ചികിത്സയിലാണ്. ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽ‌പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർ ബോധംകെട്ടു വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി… പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ സിഐക്ക്‌ കുത്തേറ്റു

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്.
മാരിമുത്തു എന്ന അനന്തുവാണ് സിഐയെ ആക്രമിച്ചത്. സിഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.

വൈദ്യുതിചാർജ്ജ് വർദ്ധിപ്പിക്കാനുള്ളതീരുമാനം പുന:പരിശോധിക്കണംപി.രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട: വൈദ്യുതിചാർജ്ജ് വർദ്ധിപ്പിക്കാനുള്ളസർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിസന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.ഇടത് പക്ഷസർക്കാർ 8 വർഷത്തിനിടെഇത് അഞ്ചാംതവണയാണ്ചാർജ്ജ് വർദ്ധിപ്പിക്കുന്നതെന്നും വിലവർദ്ധനവിൽ ബുദ്ധിമുട്ടുന്ന സാധാരണ കാരനിൽ അമിതമായവൈദ്യുതിചാർജ്ജ്കൂടി അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ശക്തമായ സമരംആരംഭിക്കുമെന്നും പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി, കല്ലട ഗിരീഷ്, ബി.പ്രദീപ്കുമാർ,മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട വിജയൻ ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കടപുഴമാധവൻപിള്ള ,കാരാളി.വൈ.എ.സമദ്, സുഭാഷ്. എസ് കല്ലട, ബാബു കുഴുവേലി, കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള,സുബ്രമണ്യൻ, കിഷോർ കല്ലട, എൻ.ശിവാനന്ദൻ ,ജോൺപോൾ സ്റ്റഫ്,ശിവരാമൻ പിള്ള ,തടത്തിൽ സലിം, അമ്പുജാക്ഷിയമ്മ, ഉണ്ണി കല്ലട, വർഗ്ഗീസ് തരകൻ, പി.എം.സെയ്ദ് , എം.വൈ. നിസാർ ,ഗോപൻ പെരു വേലിക്കര,വിനോദ് വില്ല്യത്ത്, ഷിബുമൺറോ ,ചന്ദ്രൻ കല്ലട തുടങ്ങിയവർ പ്രസംഗിച്ചു

മുന്‍ വിരോധത്താല്‍ ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി. മുന്‍ വിരോധം നിമിത്തം ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട കോവൂര്‍ അരിനല്ലൂര്‍ കല്ലൂവിള വീട്ടില്‍ സിദ്ധാര്‍ത്ഥ്(20), തേവലക്കര അരിനല്ലൂര്‍ ചെറുവിളവീട്ടില്‍ കാവ്യേഷ്(21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലെ പോളീടെക്‌നിക്ക് കോളേജില്‍ വച്ച് വിദ്യാര്‍ത്ഥികളായ പ്രണവും അന്‍സിലും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ മുന്‍വിരോധത്തെ തുടര്‍ന്ന് പ്രണവും സുഹൃത്തുക്കളും കരുനാഗപ്പള്ളി ജീവാ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ട് നിന്ന അന്‍സിലിനെയും സുഹൃത്തുകളെയും ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയ സമീപവാസിയായ യുവാവിനും ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപെട്ട മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍ എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാര്‍, സിപിഒ റഫീക്ക് എന്നിവര്‍ ചെര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

സിദ്ധാര്‍ത്ഥന്‍റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി. വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു സർവകലാശാലയുടെ നടപടിയെന്നും അതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. അതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്ഐക്കാര്‍ യൂണിറ്റ് മുറിയിൽ തടഞ്ഞു വെച്ചു മർദ്ദിച്ചു

തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്.എഫ്.ഐക്കാര്‍ യൂണിറ്റ് മുറിയിൽ
തടഞ്ഞു വെച്ചു മർദ്ദിച്ചെന്നു പരാതി.
വൈകല്യമുള്ള കാലിൽ ഉൾപ്പടെ ചവിട്ടിയെന്നും തലയിൽ കമ്പ് കൊണ്ട് അടിച്ചെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി
മൊഴി നൽകിയിട്ടുണ്ട്.മരത്തില്‍ കയറി കൊടികെട്ടാന്‍ തയാറാകാത്തതിനാണ് മര്‍ദനമെന്ന് വിദ്യാർത്ഥി പറഞ്ഞു.
വിദ്യാർത്ഥിയെ ഇടിമുറിയിൽ തടഞ്ഞു വെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

എസ്.എഫ്.ഐയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ഇടിമുറി ആരോപണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വീണ്ടുമുയരുകയാണ്. പ്രാദേശിക പാർട്ടി പ്രവർത്തകനു തന്നെയാണ് ഇത്തവണ മർദ്ദനമേറ്റത്.ഒരു കാലിനു
ശാരീരിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥിയെയാണ് യൂണിറ്റ് മുറിയിൽ തടഞ്ഞു വെച്ചു മർദ്ദിച്ചത്.
ക്യാംപസിലെ മരത്തില്‍ കയറി എസ്.എഫ്.ഐയുടെ കൊടികെട്ടാനുള്ള ശാസന അംഗീകരിക്കാത്തതിനായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ഇടിമുറിയില്‍ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചത്.

എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്,സെക്രട്ടറി വിധു ഉദയ,ഭാരവാഹികളായ മിഥുന്‍,അലന്‍ ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്നാണ് പരാതി.വിദ്യാർത്ഥിയെ അടിക്കുന്നത് തടയാനെത്തിയ സുഹൃത്ത് അഫ്സലിനെയും തല്ലി.പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചത്.

പരാതി ലഭിച്ചിട്ടില്ലെന്നും,അന്വേഷിച്ചു വസ്തുത ഉണ്ടെന്നു കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി
ആർ ബിന്ദു പറഞ്ഞു. പരാതി നല്‍കി മൂന്ന് ദിവസം കഴിയുമ്പോളും കേസെടുത്തതിനപ്പുറം എസ്.എഫ്.ഐക്കാര്‍ക്കെതിരെ പോലീസ്
നടപടിയൊന്നും ഉണ്ടായിട്ടില്ല.

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്. ബാലുശ്ശേരി അറപ്പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.വട്ടോളി ബസാർ കണിയങ്കണ്ടി നവൽ കിഷോറാണ് മരിച്ചത്. 30 വയസ്സായിരുന്നു. പോക്കറ്റ് റോഡില്‍ നിന്നും വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റയാളെ ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.സംഭവശേഷം കാർ നിർത്താതെ പോയെങ്കിലും പിന്നീട് നാട്ടുകാർ ഇടപ്പെട്ട് കാർ തടഞ്ഞ് നിർത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് നവൽ കിഷോർ ദുബൈയിൽ നിന്ന് നാട്ടിൽ എത്തിയത്.