Home Blog Page 1876

ശൂരനാട് വടക്ക്നടുവിലെ മുറിയിൽ കോളശ്ശേരിൽ വീട്ടിൽ (ബിജു ഭവനം) മുരളീധരൻ നായർ നിര്യാതനായി

ശൂരനാട് വടക്ക്:നടുവിലെ മുറിയിൽ കോളശ്ശേരിൽ വീട്ടിൽ (ബിജു ഭവനം) മുരളീധരൻ നായർ (78) നിര്യാതനായി.സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ: വിജയലക്ഷ്മി.മക്കൾ:ബിജു,ബിന്ദു ലക്ഷ്മി,സിന്ധു ലക്ഷ്മി.മരുമക്കൾ:അഞ്ചു,ബാബു പിള്ള,
അനിൽകുമാർ.സഞ്ചയനം:15 ന് രാവിലെ എട്ടിന്.

ടൂറിസവും, വ്യാപാര മേഖലയും ശക്തിപ്പെടുത്തുവാന്‍ ഡിസംബര്‍ 20 മുതല്‍ കൊല്ലം ആശ്രമം മൈതാനിയില്‍ ഫുഡ് ഫെസ്റ്റ് നടത്തും , യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍


കൊല്ലം: വ്യാപാര മേഖല ശക്തിപ്പെടണമെങ്കില്‍ ടൂറിസം മേഖല ശക്തി പ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യ ഘടകമാണ്. ടൂറിസം മേഖലയും വ്യാപാര മേഖലയും ശക്തിപ്പെടുത്താന്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ (യുഎംസി) കൊല്ലം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ യുഎംസി ഫുഡ് ഫെസ്റ്റ്’24 ‘സ്വാദ് ‘ എന്ന പേരില്‍ നടത്താനും, ന്യൂ ജനറേഷനേയും, കുടുംബാങ്ങളെയും ആകര്‍ഷിക്കുന്ന തരത്തില്‍ എല്ലാ ദിവസവും ആര്‍ട്ടിസ്റ്റ് വേടന്‍, നിത്യ മാമന്‍ തുടങ്ങിയ പ്രഗല്‍ഭ ആര്‍ട്ടിസ്റ്റുകളുടെ മെഗാസ്റ്റേജ് ഷോ പരിപാടികളും ആവിഷ്‌കരിക്കുവാനും, യുഎംസി യില് അംഗങ്ങളായ തിരഞ്ഞെടുക്കുന്ന വ്യാപാരികള്‍ക്കും,വ്യവസായികള്‍ക്കും, സേവന ദാതാക്കള്‍ക്കും, കുടുംബാങ്ങള്‍ക്കും,തൊഴിലാളികള്‍ക്കും സാമ്പത്തിക ആരോഗ്യ ഉന്നമനത്തിനായി ക്ഷേമത്തിന് ഒരു ലക്ഷം രൂപയും,മരണപ്പെട്ടാല്‍ കുടുംബത്തിന് ഒരോ ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു.

കൊല്ലം രാമവര്‍മ ക്ലബ് ഹാളില്‍ കൂടിയ യോഗത്തില്‍ കൊല്ലം കോര്‍പറേഷന്‍ കമ്മിറ്റി പ്രസിഡന്റും,സംസ്ഥാനസെക്രട്ടറി കൂടിയായ ആസ്റ്റിന്‍ ബെന്നന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ നിജാംബഷി ഉത്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സജു.ടി,എം.സിദ്ധിഖ് മണ്ണാന്റയ്യം,എച്ച്.സലീം,നാസര്‍ ചക്കാലയില്‍,എം.പി.ഫൗസിയ ബീഗം,സുഭാഷ് പാറക്കല്‍, ഷമ്മാസ് ഹൈദ്രോസ്, എസ്.ഷംസുദ്ദീന്‍, നൂജൂം, നഹാസ്. എ. എസ്,എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതിക്കും,കൊല്ലം ടൗണ്‍ യൂണിറ്റ് കമ്മിറ്റിക്കും രൂപം നല്‍കി സംഘാടക സമിതി ചെയര്‍മാന്‍ സജു. ടി ,ജനറല്‍ കണ്‍വീനര്‍ നാസര്‍ ചക്കാലയില്‍,കൊല്ലം ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ജിനു ഗോപാല്‍,ജനറല്‍ സെക്രട്ടറി .റിസ്വാന്‍. എസ്,ട്രഷറര്‍ ലിജു. ബി.നായര്‍,വൈസ് പ്രസിഡന്റ് ഹരി ,സെക്രട്ടറി നിജില്‍.എ.കെ. എന്നിവരെ തിരഞ്ഞെടുത്തു.

യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: വാഹനത്തെ ചൊല്ലിതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്‌യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ആലപ്പാട് കുഴിത്തുറ മുതിരത്തയില്‍ ശരത്ത്, ചങ്ങന്‍കുളങ്ങര ചാലുംപാട്ട്‌തെക്കേത്തറയില്‍അച്ചു എന്ന അഖില്‍ മോഹന്‍ എന്നിവരാണ്ഓച്ചിറ പോലീസിന്റെ പിടിയിലായത്.
ചങ്ങന്‍കുളങ്ങര സ്വദേശി അഖിലിനെയാണ് പ്രതികള്‍ ആക്രമിച്ചത്. അഖിലിന്റെ സഹോദരന്‍ അമലിന്റെ പേരിലുള്ള വാഹനം സുജിത്ത് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. അമലിന്റെ സമ്മതമില്ലാതെ സുജിത്ത് പ്രതിയായ ശരത്തിന് നല്‍കി. വാഹനത്തിന്റെ വാടക കിട്ടാതായതിനെ തുടര്‍ന്ന് അഖിലും സഹോദരന്‍ അമലും ചേര്‍ന്ന്‌വാഹനം തിരികെ കൊണ്ടു പോന്നു.
ഈ വിരോധത്തില്‍ പ്രതികള്‍ വടിവാളും മറ്റുമായി അഖിലിന്റെവീടിന് സമീപം എത്തിയശേഷം അഖിലിനെ വെട്ടി പരിക്കല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മര്‍ദനമേറ്റു. തുടര്‍ന്ന് പെപ്പര്‍ സ്‌പ്രേ അടിച്ച്കാഴ്ച മറച്ച ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ടു.
അഖിലിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഓച്ചിറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്തില്‍എസ്‌സിപിഓമാരായ അനു, അനി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വെര്‍ച്വല്‍ അറസ്റ്റ്, വ്യാജ ഷെയര്‍ ട്രേഡിംഗ്….കൊല്ലത്ത് മാത്രം കോടികളുടെ തട്ടിപ്പ്

പാഴ്‌സലില്‍ മയക്കുമരുന്ന്; കൊട്ടിയം സ്വദേശിക്ക് 92 ലക്ഷം നഷ്ടമായി
കൊല്ലം: തനിച്ച് താമസിക്കുന്ന കൊട്ടിയം സ്വദേശിയായ 62 വയസുകാരിയെ മുംബൈ പോലീസ് എന്ന വ്യാജേനയാണ് വാട്‌സ്ആപ്പ് കോള്‍ വഴി ബന്ധപ്പെട്ടത്. അവരുടെ പേരില്‍ അയച്ചുകിട്ടിയ പാര്‍സലില്‍ എംഡിഎംഎ ഉണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് അവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 24 വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന് ബാങ്കിലെ പണം മുഴുവന്‍ ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും വിശ്വസിപ്പിച്ചു. വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പണം തിരിച്ച് ക്രെഡിറ്റ് ആകുമെന്നും പറഞ്ഞു.
വെര്‍ച്വല്‍ അറസ്റ്റില്‍ തുടരുന്നതിനാല്‍ ബാങ്കിംഗ് ഇടപാടുകളുടെ സമയത്ത് വീഡിയോകാള്‍ കട്ട് ചെയ്യരുതെന്നും മൊബൈലിലെ ചാര്‍ജ് തീരാതിരിക്കാന്‍ പവര്‍ ബാങ്ക് ഉപയോഗിക്കണമെന്നും തട്ടിപ്പുകാര്‍ നിര്‍ദേശിച്ചിരുന്നു. രണ്ട്ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ബന്ധു ഇവരുടെ അവസ്ഥ കണ്ട് കാര്യം അന്വേഷിച്ചപ്പോള്‍ വെര്‍ച്വല്‍ അറസ്റ്റില്‍ തുടരുന്നതിനാല്‍ സംസാരിക്കുവാന്‍ കഴിയില്ലെന്ന കാര്യം എഴുതി നല്കി. ബന്ധു അറിയിച്ചതില്‍ പ്രകാരം പോലീസ് എത്തി രക്ഷപ്പെടുത്തി. അപ്പോഴേക്കും 92 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു.

കൊറിയറില്‍ മയക്കുമരുന്ന്; ഒരു കോടി നഷ്ടമായി
കൊല്ലം വെസ്റ്റ് സ്വദേശിയായ 72 വയസുള്ള വയോധികന്റെ ഭാര്യയ്ക്ക് നഷ്ടമായത് ഒരു കോടി രൂപ. കൊറിയര്‍ കമ്പനിയുടെ പേരിലാണ് ഫോണ്‍വിളി എത്തിയത്. ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് മുംബൈയില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് ഒരു പാഴ്‌സല്‍ പോയിട്ടുള്ളതായും ഇതില്‍ 5 ലാപ്‌ടോപ്പ്, പാസ്‌പോര്‍ട്ട്, ബാങ്ക്‌രേഖകള്‍, കൂടാതെ 400 ഗ്രാം എംഡിഎംഎ ഉള്ളതായി കണ്ടെത്തിയെന്നും മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഒരു പ്രതിയെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുണ്ടെന്നും ഈ കേസില്‍ ഭര്‍ത്താവ് സംശയത്തിലാണെന്നും പറഞ്ഞു. മുംബൈ പോലീസും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സിബിഐയും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം വീഡിയോകോള്‍ ചെയ്യുകയുമായിരുന്നു.
വീഡിയോകോളില്‍ പോലീസ് യൂണിഫോമില്‍ എത്തിയ വ്യക്തി ഈ സമയം മുതല്‍ വെര്‍ച്ചല്‍ അറസ്റ്റില്‍ ആണെന്നും മറ്റുള്ളവവര്‍ ആരും വിവരം അറിയാന്‍ പാടില്ലെന്നും പറഞ്ഞു. ബാങ്ക്അക്കൗണ്ട് ബാലന്‍സ് വെരിഫൈ ചെയ്യുന്നതിനായി ബാങ്കിലെ പണം മുഴുവന്‍ ആര്‍ബിഐയുടെഅക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും വിശ്വസിപ്പിച്ചു.
വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പണംതിരിച്ച് ക്രെഡിറ്റ് ആകുമെന്നും പറഞ്ഞു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരുകോടി അഞ്ചുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ഓണ്‍ലൈന്‍ ട്രേഡിങ്: ഒരു കോടി തട്ടിയെടുത്തു
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് അഞ്ചാലുംമൂട് സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇദ്ദേഹത്തെ വാട്‌സ്ആപ്പ്‌വഴി ബന്ധപ്പെട്ട ശേഷം ഒരു വ്യാജവാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കി.
ട്രേഡിംഗുമായി ബന്ധപ്പെട്ട ചാറ്റ് മെസേജുകള്‍ നല്കി, ഓണ്‍ലൈനായി ട്രേഡിംഗ് ചെയ്യാന്‍ പഠിപ്പിച്ച ശേഷം വ്യാജമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ ലിങ്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അയച്ചു കൊടുത്തു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അദ്ദേഹത്തിന്റെ ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കിയ ശേഷം ബ്ലോക്ക് ട്രേഡിംഗിനും മറ്റുമായി പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു.
തുടര്‍ന്ന് ട്രേഡിംഗിലൂടെ വന്‍ തുക ലാഭം നേടിയതായി അവരുടെ പ്ലാറ്റ്‌ഫോമില്‍ പെരുപ്പിച്ച് കാണിച്ച് കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരുകോടിയോളം രൂപ തട്ടിയെടുത്തു.

മുന്നറിയിപ്പുകള്‍ക്കിടയിലും തട്ടിപ്പ് തുടരുന്നു
വെര്‍ച്വല്‍ അറസ്റ്റ് രാജ്യത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ഇതനുസരിച്ച് നിരന്തരം മുന്നറിയിപ്പ് നല്കിയിട്ടും സൈബര്‍ തട്ടിപ്പ് തുടരുകയാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഉന്നത വ്യക്തിയെ കൊല്ലത്തെ പ്രമുഖ ഹോട്ടലില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റിസൈബര്‍ പോലീസ്എത്തി ഇത് തട്ടിപ്പാണെന്ന് അവരെ ബോധ്യപ്പെടുത്തിയത് അടുത്തിടെയാണ്.
മുണ്ടയ്ക്കല്‍ സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു വച്ചിരിക്കുന്നു എന്ന വിവരം ഡോക്ടറുടെ അമ്മ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നാണ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്. സമാന അനുഭവം തങ്കശ്ശേരിയിലുള്ള ഒരു വനിതയ്ക്കുംഉ ണ്ടായിരുന്നു. കൊല്ലം സിറ്റിസൈബര്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇവര്‍ക്ക് പണം നഷ്ടമായില്ല.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയോ വേണം.

വാഹന മോഷ്ടാവ് പിടിയില്‍

കൊല്ലം: റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്ന് പേരൂര്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. കഠിനംകുളം ചാന്നാങ്കര സംഗീത ഭവനില്‍ ശ്രീജിത്ത്(24) നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. റെയില്‍വെ സ്റ്റേഷന് തെക്കുവശത്തുള്ള റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കാണ് മോഷണം പോയത്.
ഉടന്‍തന്നെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടത്തി വരുന്നതിനിടയില്‍ പ്രതിയായ ശ്രീജിത്ത് കഠിനംകുളം പോലീസിന്റെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കഠിനംകുളം പോലീസ് വാഹന പരിശോധന നടത്തി വരുന്നതിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ ശ്രീജിത്ത് ഓടിച്ചുവന്ന ബൈക്ക് തടഞ്ഞു നിര്‍ത്തിവിവരങ്ങള്‍ ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് പറഞ്ഞത്.
തുടര്‍ന്ന് വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമയുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വാഹനം മോഷണം പോയതാണെന്ന് മനസ്സിലാക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമം: രണ്ട് പേര്‍ പിടിയില്‍

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയില്‍. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോണ്‍ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്‌പെഷ്യല്‍ ഫ്‌ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കള്‍ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു.

താര സംഘടന അമ്മക്ക് ഇനി മേക്കോവര്‍

കൊച്ചി.താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്.
ജനുവരിയിൽ കൊച്ചിയിൽ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങൾ്ക്ക് ശേഷം ആദ്യമായാണ് സംഘടന യോഗം ചേരുന്നത്.

പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നത്.
ഹേമ കമ്മറ്റി റിപ്പോർട്ട് തകർത്തു കളഞ്ഞ സംഘടനക്ക് പുതു ജീവൻ നൽകിയത് സുരേഷ് ഗോപി.
കേരള പിറവി ദിനത്തിൽ സംഘടനാ ആസ്ഥാനത്ത് സുരേഷ് ഗോപി വിളിച്ചു ചേർത്ത കൂട്ടായ്മയിലാണ് കുടുംബസംഗമമെന്ന ആശയം പിറന്നത്.
ജനുവരി ആദ്യ വാരം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻ‍ഡോർ സ്റ്റേഡിയത്തിലാണ് സംഗമം.
506 അംഗങ്ങളും കുടുംബവും പരിപാടിയിൽ പങ്കെടുക്കും.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബ സംഗമം.
വിവാദ കേസുകളുടെ ഭാഗമായ ദിലീപിനേയും സിദ്ധിഖിനേയും സംഗമത്തിലേക്ക് ക്ഷണിക്കും.
പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ടതോടെ അഡ്ഹോക് കമ്മറ്റിയാണ് നിലവിൽ അമ്മയെ നയിക്കുന്നത്.

വന്‍ സ്പിരിറ്റ് വേട്ട,കാലിത്തീറ്റയെന്ന വ്യാജേന ലോറിയില്‍ കടത്തിയത് 3500 ലിറ്റര്‍ സ്പിരിറ്റ്

പാലക്കാട്. വന്‍ സ്പിരിറ്റ് വേട്ട,കാലിത്തീറ്റയെന്ന വ്യാജേന ലോറിയില്‍ കടത്തിയത് 3500 ലിറ്റര്‍ സ്പിരിറ്റ്,അഞ്ചുപേര്‍ പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായി


ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ എലപ്പുളളി അംബുജാ ജംഗ്ഷന് സമീപത്ത് വച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചരക്ക് ലോറി പാലക്കാട് സൗത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്,പുറത്ത് നിന്ന് നോക്കിയാല്‍ കാലിതീറ്റയുമായെത്തുന്ന ലോറി,പരിശോധനയില്‍ 100 കന്നാസുകള്‍ പൂഴ്ത്തിയ നിലയില്‍,3500 ലിറ്റര്‍ സ്പ്ിരിറ്റാണ് കണ്ടെത്തിയത്,ബാംഗ്ലൂരില്‍ നിന്ന് എറണാംകുളത്തേക്കും പാലക്കാട്ടേക്കുമായി എത്തിച്ച സ്പിരിറ്റാണിത്,ചില്ലറക്കാര്‍ക്ക് നല്‍കാന്‍ കുപ്പികളും സൂക്ഷിച്ചിരുന്നു,2 പാലക്കാട് സ്വദേശികളും 3 എറണാംകുളം സ്വദേശികളുമാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്,ഇവര്‍ എവിടെ നിന്ന് സ്പിരിറ്റ് എത്തിച്ചെന്നോ എങ്ങോട്ട് കൊണ്ടുപോയെന്നോ വ്യക്തമല്ല

ജമ്മു കശ്മീരിലെ ഉധംപൂരിൽ 2 പോലീസ് കാരെ മരിച്ച നിലയിൽ കണ്ടെത്തി

ജമ്മു കശ്മീരിലെ ഉധംപൂരിൽ 2 പോലീസ് കാരെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് വാഹനത്തിനുള്ളിൽ ആണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനിടയാക്കിയത് എ കെ 47 തോക്ക് എന്ന് പോലീസ്. സോപോറിൽ നിന്ന് തൽവാരയിലെ പരിശീലന കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്

പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് എതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ

പത്തനംതിട്ട.പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് എതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ.പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ എനിക്കിഷ്ട റിപ്പോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നു.ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും

അത് വിശദീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നു. സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നവീൻ ബാബുവിന്റെ ബന്ധു അനിൽ പി നായർ