Home Blog Page 1868

മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ നടി പീഡനക്കേസിലെ അതിജീവിത

കൊച്ചി. മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ നടി പീഡനക്കേസിലെ അതിജീവിത. ശ്രീലേഖയ്ക്ക് എതിരെ കോടതി അലക്ഷ്യ ഹർജി നൽകി. വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. പോലീസ് കള്ള തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.

വാർത്താനോട്ടം

2024 ഡിസംബർ 11 ബുധൻ

BREAKING NEWS

?നടിയെ ആക്രമിച്ച കേസ്സ്മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ വിചാരണക്കോടതിയിൽ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകി.

?സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ലബനനിലേക്ക് മാറ്റിയ ഇവരെ അവിടെ നിന്ന് ഇന്ത്യയിലെത്തിക്കും.

?സിറിയിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാ ക്രമണം, രണ്ട് ദിവസത്തിനിടെ 480 ആക്രമണങ്ങൾ. ആയുധ നിർമ്മാണ കേന്ദ്രങ്ങളിലും ആക്രമണം.

?കോഴിക്കോട്ട് റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടം മുഹമ്മദ് റബീസ്, സാബിത് റഹ്മാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.

? ലക്ഷക്കണക്കിനാളു
കൾ കണ്ട പുഷ്പ – 2 ൻ്റെ വ്യാജ തെലുങ്ക് പതിപ്പ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു.

? കേരളീയം ?

? കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നും ഇത് പ്രകാരം ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

? പതിനാറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ എന്തെല്ലാം ഉള്‍പ്പെണമെന്ന കാര്യത്തില്‍ കേരളത്തിന്റെ നിലപാട് കൃത്യമായി ബോധ്യപ്പെടുത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.

? രാജ്യസഭയില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ് വ്യക്തമാക്കി.

? കെ ഗോപാലകൃഷ്ണന്‍ ഐ എ എസിനും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനുമെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാന്‍ വ്യാജ ഫയല്‍ ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

? മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്ന് ഹൈക്കോടതി. വഖഫ് നോട്ടീസിന്‍മേലുളള തുടര്‍ നടപടികളില്‍ നിന്ന് മുനമ്പത്തുകാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.

? എംകെ രാഘവന്‍ എം.പി ചെയര്‍മാനായ മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതില്‍ ഇന്നലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ വൈകിട്ട് എംകെ രാഘവന്റെ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.

? സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കര്‍ണാടക ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്.

? പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ഉള്‍പ്പെടുന്ന ചാവക്കാട് താലൂക്കില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍. പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

? റഷ്യയിലേക്ക് യുദ്ധത്തിനായി മനുഷ്യക്കടത്ത്. തൃശൂര്‍ സ്വദേശികളായ ജയിന്‍, ബിനില്‍ എന്നിവരെ ജോലിക്കെന്ന് പറഞ്ഞ് എത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. വീട്ടുകാരുടെ പരാതിയില്‍ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

? മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

? ഇ.പി.ജയരാജന്റേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് കൊല്ലം സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമര്‍ശനം.

? കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി തച്ചിലേരി താഴെ കുനിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ ആല്‍വിന്‍ (21) ആണ് മരിച്ചത്. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

?? ദേശീയം ??

? കര്‍ണാടകയിലെ ബെലഗാവിയില്‍ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി.

? ട്രക്കും വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. മഥുര – കൈസര്‍ഗഞ്ച് ഹൈവേയില്‍ നടന്ന അപകടത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് പരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്.

? മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

? അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം തുടങ്ങി. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതായി സുപ്രീംകോടതി വ്യക്തമാക്കി.

? ഉത്തര്‍ പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബാംഗങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

? റഷ്യയും യുക്രൈനും ഒരുമിച്ച് നിര്‍മിച്ച യുദ്ധക്കപ്പല്‍ ഇന്ത്യക്ക് കൈമാറി. 2016ലാണ് ഇന്ത്യ രണ്ട് യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത്.ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തിയപ്പോള്‍ റഷ്യ കപ്പല്‍ ഇന്ത്യക്ക് കൈമാറി.

?? അന്തർദേശീയം ??

? കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹിക മാധ്യമത്തിലൂടെ ട്രംപ് പരിഹസിച്ചത്.

? പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി വിമതര്‍ അധികാരം പിടിച്ചെടുത്ത സിറിയയില്‍ വിമതര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിലവിലെ ഭരണകര്‍ത്താക്കളില്‍ ഒരാളായ മുഹമ്മദ് അല്‍ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.

? സിറിയയില്‍ ബഷാര്‍ അല്‍ അസദിനെ പുറത്താക്കാന്‍ വിമതരെ സഹായിച്ചവരില്‍ പ്രധാനിയാണ് മുഹമ്മദ് അല്‍ ബഷീര്‍.

? കായികം ?

?അണ്ടർ 16 പെൺകുട്ടികളുടെ ലോങ് ജംപിൽ ദേശീയ റെക്കോഡോടെ കേരളത്തിൻ്റെ എസ് അനന്യ സ്വർണ്ണം നേടി.

?ദേശീയ സീനിയർ വനിതാ ഏക ദിന ക്രിക്കറ്റിൽ കേരളത്തിനെതിരെ ഒഡീഷയ്ക്ക് 4 വിക്കറ്റ് ജയം

ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ആന എഴുന്നള്ളിപ്പ് വിഷയമടക്കം കോടതിയുടെ പരിഗണനയിൽ വരും . ആനയെ എഴുന്നളളിക്കുന്നതിനുളള മാ‍ർഗരേഖയിൽ ഇളവാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾ നേരത്തെ ഹർജി നൽകിയിരുന്നു. മാർഗരേഖ ലംഘിച്ച് എഴുന്നളളത്ത് നടത്തിയതിന് ദേവസ്വം ഓഫീസറോടടക്കം ഹൈക്കോടതി വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കപ്പെട്ടെന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. എന്നാൽ മനപ്പൂർവ്വം മാർഗ്ഗ നിർദേശം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ഓഫീസർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്

ഇന്ന് ആചാരപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി

ഗുരുവായൂര്‍.ഇന്ന് ആചാരപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഗുരുവായൂരിലെ ആണ്ട് വിശേഷങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ്ഗുരുവായൂർ ഏകാദശി. കണ്ണനെ കാണാൻ ലക്ഷങ്ങൾ ഇന്ന് ഗുരുവായൂരിൽ എത്തും. ഗുരുവായൂർ പ്രതിഷ്ഠാദിനം, ഗീതാ ദിനം, എന്നിങ്ങനെ ഈ നാളിനെ ഏറെ പ്രാധാന്യമുണ്ട്. ശങ്കരാചാര്യർക്കും വില്ല്വമംഗലം സ്വാമിക്കും ഭഗവാൻ വിശ്വരൂപ ദർശനം നൽകിയതും ഈ നാളിൽ ആണെന്നാണ് വിശ്വാസം. മഹാവിഷ്ണു ദേവി ദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്നതും ഈ ദിവസത്തിൽ തന്നെയാണെന്നും വിശ്വാസമുണ്ട്.

ഏകാദശി ദിനത്തിൽ വിപുലമായ ആഘോഷങ്ങളാണ് ഗുരുവായൂരിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതൽ ആദ്ധ്യാത്മിക ഹാളിൽ ശ്രീമദ് ഗീതാ പാരായണം നടക്കും. ദേവസ്വo വകയാണ് ഇന്നത്തെ ചുറ്റുവിളക്ക്. ഏകാദശി വ്രതമെടുക്കുന്നവർക്ക് ഗോതമ്പുചോറ്, കാളൻ, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയോടെ പ്രത്യേകം സദ്യ ക്ഷേത്രം ഊട്ടുപുരയിൽ നടക്കും. കിഴക്കേനടയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ദർശനത്തിനും പ്രസാദ ഊട്ടിനും പ്രത്യകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പൊലീസിനൊപ്പം കൂടി കഞ്ചാവ് ചെടി വെട്ടി നശിപ്പിച്ച കര്‍ഷകന്‍റെ കൃഷിയിടം ഗുണ്ട തകര്‍ത്തു, ജീവനും ഭീഷണി പൊലീസ് മൗനം

വയനാട്. കഞ്ചാവ് ചെടി വെട്ടി നശിപ്പിച്ചതിന് യുവാവിൻ്റെ വൈരാഗ്യത്തിന് ഇരയായത് മുന്നൂറിലധികം വാഴകളും  കുരുമുളക് ചെടികളും. വയനാട് മാനന്തവാടിയിലാണ് ഈ സംഭവം. കൃഷി നശിപ്പിച്ച ശേഷം സ്ഥല ഉടമയ്ക്ക്  യുവാവ് വാട്ട്സാപ്പിൽ സന്ദേശവും അയച്ചു.


തൃശ്ശിലേരി മുത്തുമാരി സെറ്റിൽമെൻ്റ് ഉന്നതിയിലാണ് സുധീഷ് വെള്ളച്ചാലിൻ്റെയും കൃഷ്ണ പ്രകാശിൻ്റെയും വീട്. 2023 മേയിൽ സുധീഷ് വീട്ടുവളപ്പിൽ നട്ട കഞ്ചാവ് ചെടികൾ പൊലീസിൻ്റെ സാന്നിധ്യത്തിൽ ഇത് വെട്ടിക്കളഞ്ഞത് കൃഷ്ണ പ്രകാശ്.  സുധീഷ് പിന്നീട് കൃഷ്ണപ്രകാശിന് നേരെ ഭീഷണി തുടർന്നു. 2 ദിവസം മുമ്പ് ഇദ്ദേഹത്തിൻറെ പിലാക്കാവ് മണിയൻകുന്ന് തോട്ടത്തിലെ 300 ഓളം വാഴകളും വർഷങ്ങൾ പഴക്കമുള്ള കുരുമുളക് കൊടികളും സുധീഷ് വെട്ടി നശിപ്പിച്ചു


പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നും തൻ്റെ കുടുംബത്തെ ആക്രമിക്കുമെന്ന് സുധീഷ് വാട്ട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി എന്നും കൃഷ്ണ പ്രകാശ്


തിരുനെല്ലി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടന്നിരുന്ന സുധീഷ്   നേരത്തെയും ഈ കൃഷിത്തോട്ടം വെട്ടി നശിപ്പിച്ചിരുന്നു. അന്ന് പരാതി നൽകിയിട്ടും ഇയാളെ സ്റ്റേഷൻ ജാമത്തിൽ വിട്ടയക്കുകയാണ്  ഉണ്ടായതെന്നും ആരോപണമുണ്ട്

സിപിഎം ജില്ലാ സമ്മേളനം,കരുനാഗപ്പള്ളി നേതൃത്വത്തിനെതിരെ കടുത്ത നടപടി ?

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന് മയ്യനാട്ട് കൊടി ഉയർന്നു.ആളിക്കത്തിയ വിഭാഗീയതയുടെ പേരിൽ പാർടിക്ക് കളങ്കമുണ്ടാക്കിയ കരുനാഗപ്പള്ളിയിലെ സംഭവത്തിൽ സംസ്ഥാന നേതൃത്വം വിട്ടുവീഴ്ച ചെയ്യില്ലെന്ന സൂചനയാണ് പുറത്തേക്ക് വരുന്നത്.

ഉത്തരവാദികളായ നേതാക്കൾക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും.പുതിയ ജില്ലാ കമ്മിറ്റിയുടെ പാനൽ തയ്യാറാക്കൽ ചർച്ചകൾ നേതൃത്വം തുടങ്ങി കഴിഞ്ഞു.കരുനാഗപ്പള്ളിയിലെ ഔദ്യോഗിക പക്ഷത്തിൻെറ മുഖമായ DYFI മുൻ സംസ്ഥാന പ്രസിഡണ്ട് പി.ആർ വസന്തൻ, മുൻ ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ എന്നിവരെ പുതിയ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയേക്കും.നിലവിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കുലശേഖരപുരത്ത് നിന്നുള്ള വിമതപക്ഷത്തെ സി.രാധാമണിയും ജില്ലാകമ്മിറ്റിയിൽ നിന്ന് പുറത്താകാനാണ് സാധ്യത.വിമത ചേരിയെ നയിച്ച സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയേക്കും.പിന്നാലെ കൂടുതൽ നടപടികളിലേക്ക് പാർടി കടക്കുമെന്നാണ് എം.വി ഗോവിന്ദൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടിൻ മേൽ നടത്തിയ പ്രസംഗത്തിൽ നിന്ന് വ്യക്തമാകുന്നത്.

കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടുവെന്ന് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ കൂടുതൽ തലകൾ ഉരുളുമെന്ന ധ്വനിയാണുള്ളത്‌.ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരു ടേം കൂടി പ്രതീക്ഷിക്കുന്ന എസ്.സുദേവന് മുന്നിൽ കരുനാഗപ്പള്ളി ഒരു കടമ്പയാകും.അതിനിടെ കടുത്ത നടപടികൾ ഒഴിവാക്കുന്നതിന് ഇരുവിഭാഗങ്ങളും സംസ്ഥാന നേതൃത്വത്തിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. പക്ഷേ പാർടി പിന്നോട്ടില്ല എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകളിലുള്ളത്.

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുസാധനങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജനും രൂക്ഷ വിമർശനം

കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജന് വിമർശനം. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ല, തിരഞ്ഞെടുപ്പ് ദിനത്തിലെ വെളിപ്പെടുത്തൽ തിരിച്ചടിയായി. തിരഞ്ഞെടുപ്പുകാലത്ത് പാർട്ടിയെ വെട്ടിലാക്കുന്ന സമീപനമാണ് ഇ.പി.ജയരാജൻ സ്വീകരിച്ചിരിക്കുന്നത്. പ്രതിയോഗികളുടെ കൈയിൽ വടികൊടുക്കുന്ന ഇ.പി.യുടെ സമീപനം പാർട്ടി ഇടപെട്ട് തിരുത്തേണ്ട സമയം കഴിഞ്ഞെന്ന വിമർശനവും ഉയർന്നു.
സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളാണ് ഇ.പിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാനിധ്യത്തിലായിരുന്നു വിമർശനം.

എം മുകേഷിനെ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നില്ലെന്ന് സിപിഎം കൊല്ലം സമ്മേളനം

കൊല്ലം.എം മുകേഷിനെ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നില്ലെന്ന് സിപിഎം കൊല്ലം സമ്മേളനം. സംസ്ഥാന നേതൃത്വത്തിന് നേരെ വിമർശനം ഉണ്ടായി. എം വി ഗോവിന്ദന് വിമർശനം. തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതാവ് തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററെ അവഹേളിച്ചു.

സംഘടനപരമായ വീഴ്ച ഗൗരവ ത്തോടെ പാര്‍ട്ടി നേതൃത്വം കാണുന്നില്ല. എം മുകേഷിനെ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നില്ല. മുകേഷ് രാത്രി കാലങ്ങളിൽ പ്രചരണത്തിന് എത്തിയില്ല. പാർട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ല. നേതാക്കൾ തലക്കനം കാട്ടി നടക്കരുത്. നേതാക്കൾക്ക് ലാളിത്വം ഉണ്ടാകണം

പാലസ്തീൻ വിഷയത്തിൽ എം സ്വരാജിനും – കൈ കെ ഷൈലജക്കും പിശകുണ്ടായി. സാമൂഹിക മാധ്യമങ്ങളിൽ ഇവര്‍ ഇട്ട പോസ്റ്റുകൾ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും വിമർശനമുണ്ടായി.

ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്നും പെൺകുട്ടി പെരിയാറിലേക്ക് ചാടി

ആലുവ. മണപ്പുറം നടപ്പാലത്തിൽ നിന്നും പെൺകുട്ടി പെരിയാറിലേക്ക് ചാടി.ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.നടപ്പാലത്തിന്റെ മധ്യത്തിൽ നിന്നും കുട്ടുമശേരി ചാലക്കൽ കണിയാമ്പിള്ളികുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ യാണ് പെരിയാറിലേക്ക് ചാടിയത്.അഗ്നി രക്ഷസേനയുടെ നാട്ടുകാരുടെയുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഇതേ രീതിയിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി ഇടപ്പള്ളി ടോൾ സ്വദേശിനി മരണപ്പെട്ടിരുന്നു.