തിരുവനന്തപുരം. ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്. എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ്. ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടിസ്. ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത് അസാധാരണ നീക്കം
സമൂഹമാധ്യമങ്ങൾ വഴിയുള്ള പരസ്യ വിമർശനത്തിന് എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു
ധാരാളം പോഷകഗുണങ്ങൾ അണ്ടിപരിപ്പിൽ അടങ്ങിയിരിക്കുന്നു. കശുവണ്ടിയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
കശുവണ്ടിയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കശുവണ്ടി പതിവായി കഴിക്കുന്നത് വിവിധ അണുബാധകൾക്കുള്ള സാധ്യത കുറയ്ക്കും.
അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മൃദുലവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുകയും പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കശുവണ്ടിയിൽ ഉയർന്ന അളവിൽ ചെമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ, എലാസ്റ്റിൻ എന്നിവ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ്. തണുപ്പ് കാലാവസ്ഥയിലും ചർമ്മം മൃദുലവും ജലാംശവും ഉള്ളതായി നിലനിർത്തുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
കശുവണ്ടിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പോഷകങ്ങളാണ് ഇവ. തണുത്ത കാലാവസ്ഥ സന്ധി വേദനയും കാഠിന്യവും വർദ്ധിപ്പിക്കും. കശുവണ്ടി ശക്തവും ആരോഗ്യകരവുമായ അസ്ഥികളെ നിലനിർത്താൻ സഹായിക്കുന്നു.
കശുവണ്ടിയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തണുപ്പ് മൂലം രക്തക്കുഴലുകൾ മുറുകുന്നതിനാൽ മഞ്ഞുകാലത്ത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാം. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് കശുവണ്ടി സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
കലോറി കൂടുതലാണെങ്കിലും കശുവണ്ടി മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് എംപ്ലോയ്സ് സംഘിൻ്റെ പ്രസിഡൻ്റും നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ആകാശ് രവിയെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് സസ്പെൻഷൻ.
കോയമ്പത്തൂർ: വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാൻ നഷ്ടപരിഹാര തുക ചില്ലറയാക്കി എത്തിയ യുവാവിനെതിരെ കോടതി. കോയമ്പത്തൂരിലെ കുടുംബ കോടതിയിൽ ബുധനാഴ്ചയാണ് വിചിത്ര സംഭവങ്ങൾ നടന്നത്. ഭാര്യക്ക് ഇടക്കാല നഷ്ടപരിഹാരമായി കോടതി നിർദ്ദേശിച്ച 80000 രൂപയാണ് കോയമ്പത്തൂർ സ്വദേശിയായ 37കാരൻ ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളുമായി കോടതിയിൽ എത്തിയത്.
കാൾ ടാക്സി ഡ്രൈവറും ഉടമയും ആയ 37കാരനിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഭാര്യ വിവാഹ മോചനം നേടിയത്. രണ്ട് ലക്ഷം രൂപ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കുടുംബ കോടതി വിധിച്ചത്. ഇടക്കാല ആശ്വാസമെന്ന നിലയിൽ 80000 രൂപ യുവതിക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനാണ് വടവള്ളി സ്വദേശി ബുധനാഴ്ച കോടതിയിലെത്തിയത്. സ്വന്തം കാറിലായിരുന്നു. 20 തുണി സഞ്ചികളിൽ ആണ് ഇയാൾ ഇടക്കാല നഷ്ടപരിഹാരം കൊണ്ടുവന്നത്.
20 കവറുകളിൽ ഇടക്കാല നഷ്ടപരിഹാരവുമായി കോടതിയിലെത്തിയ യുവാവിനെ ശാസിച്ച കോടതി നഷ്ടപരിഹാരം നോട്ട് രൂപത്തിൽ ഉടൻ തന്നെ നൽകണമെന്ന് വ്യക്തമാക്കി. വ്യാഴാഴ്ചയ്ക്കുള്ളിൽ ഈ പണം നോട്ടുകളാക്കി കോടതിയിൽ എത്തിക്കണമെന്നും കോടതി വ്യക്തമാക്കി. യുവാവിന്റെ നടപടി കോടതിയെ അപമാനിക്കാനുള്ള ശ്രമം ആണെന്നും കോടതി വ്യക്തമാക്കി. യുവാവിനോട് തന്നെ പണം എടുത്ത് തിരികെ പോകാനും കോടതി വിശദമാക്കി. കേസ് അടുത്ത ദിവസം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
ഇതിന് പിന്നാലെ വ്യാഴാഴ്ച യുവാവ് കോടതിയിലെത്തി പണം നോട്ടുകെട്ടാക്കി കൈമാറുകയായിരുന്നു. ശേഷിക്കുന്ന 1.2 ലക്ഷം രൂപ ഉടൻ തന്നെ കൈമാറണമെന്നും യുവാവിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇയാൾ കോടതിയിലേക്ക് നാണയങ്ങളുമായി എത്തുന്നതും തിരികെ നാണയങ്ങളുമായി തിരികെ പോവുന്നതുമായ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വൻ വാഹനാപകടം. ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേർ വെന്ത് മരിച്ചു. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പത്തിലധികം വാഹനങ്ങൾ കത്തിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
ജയ്പൂർ-അജ്മീർ ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. പെട്രോൾ പമ്പിന് സമീപം രാസവസ്തുക്കൾ നിറച്ച ട്രക്ക് ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 37 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഭാൻക്രോട്ട മേഖലയിലെ പെട്രോൾ പമ്പിലേയ്ക്ക് തീ പടർന്നതായി പൊലീസ് പറഞ്ഞു. ഇവിടെ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തീപിടിത്തത്തിൽ കത്തിനശിച്ചു.
20 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സവായ് മാൻ സിംഗ് ആശുപത്രി സന്ദർശിക്കുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കട്ടപ്പന: കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം.
തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.
തിരുവനന്തപുരം :മെക് 7ന് സിപിഐ മുഖപത്രത്തിന്‍റെ പിന്തുണ. എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണ്. സിപിഎമ്മിനെയോ പി മോഹനനെയോ പേരെടുത്ത് പരാമർശിക്കാതെ ആണ് മുഖപ്രസംഗം തയ്യാറാക്കിയത്. വ്യായാമ പരിപാടിയിൽ എന്തോ ഭീകര പ്രവർത്തനം നടക്കുന്നതായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു
20012ല്‍ വിമുക്ത സൈനികനായ സലാഹുദ്ദീനാണ് മെക് 7 വ്യായാമ കൂട്ടായ്മക്ക് രൂപം കൊടുത്തത്.കോവിഡ് കാലത്തിന് ശേഷം വലിയപ്രചാരം ലഭിച്ചു.ലഘുവ്യായാമത്തിലൂടെ ആളുകളുടെ ആരോഗ്യ സംരക്ഷണം എന്നതാണ് ലക്ഷ്യം.21 ഇനം പരിശീലന പരിപാടികളാണ് ഉള്‍പ്പെടത്തിയിരിക്കുന്നത്.പരിശീലന പരിപാടി അര മണിക്കൂറില്‍ താഴൊണ്.യൂണിറ്റുകളുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാറ് പ്രമുഖരെത്താറുണ്ട്.ഓരോ സ്ഥലങ്ങളിലും പ്രാദേശിക കോര്‍ഡിനേറ്റര്‍മാരുണ്ട്.ഓരോ യൂണിറ്റിലും വാട്സാപ് ഗ്രൂപ്പുകളുമുണ്ട്.
മലപ്പുറത്ത് മാത്രം ആയിരത്തോളം യൂണിറ്റുകളുണ്ട്.മലബാറിലാണ് മെക് 7 കൂട്ടായ്മ വിപുലമായി പ്രവര്‍ത്തിക്കുന്നത്.വാട്സാപ് ഗ്രൂപ്പുകളില്‍ പോപുലര്‍ ഫ്രണ്ടുകാരുമെന്ന് ആരോപണം ഉർന്നിട്ടുണ്ട്.കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ: ചെന്നൈ തുറമുഖത്ത് കാർ നിയന്ത്രണംവിട്ട് കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊടുങ്ങയ്യൂർ സ്വദേശിയായ മുഹമ്മദ് ഷാഹി (33) ആണ് മരിച്ചത്. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ ഡോക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്നിലേക്ക് എടുത്ത വാഹനം നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തുറമുഖത്തു നിന്ന് ജവഹർ ഡോക്ക് -5ലേക്ക് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. പാരപ്പറ്റ് ഭിത്തിയില്ലാതിരുന്നതിനാൽ വാഹനം പെട്ടെന്ന് കടലിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് സെയിലർ ജോഗേന്ദ്ര കാന്ത വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച ശേഷം പുറത്തുകടന്ന് തീരത്തേക്ക് നീന്തി രക്ഷപ്പെട്ടു. തിരത്തെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണു. നാവികനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.
മുപ്പതിലധികം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും 20 അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്കൂബാ ഡൈവർമാരും തുറമുഖ പൊലീസ് വിഭാഗവും ഉൾപ്പെടുന്ന സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തെരച്ചിൽ ആംരംഭിച്ചു. രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ 85 അടി ആഴത്തിൽ നിന്ന് കാർ കണ്ടെത്തിയെങ്കിലും ഡ്രൈവർ അതിനകത്തുണ്ടായിരുന്നില്ല. കാർ പിന്നീട് ഉയർത്തി മാറ്റി. തെരച്ചിൽ തുടരുന്നതിനിടെ അപകടം നടന്ന സ്ഥലത്തിന് 100 മീറ്ററോളം അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ചെന്നൈ തുറമുഖത്ത് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഇവരെ കൊണ്ടുപോകാനും തിരിച്ച് കൊണ്ടുവരാനും വേണ്ടി വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിൽപ്പെട്ട ഒരു വാഹനമാണ് കടലിലേക്ക് വീണത്.
മൈസൂരു: ഏകമകന്റെ പേര് സംബന്ധിച്ച പേര് സംബന്ധിച്ച തർക്കം രൂക്ഷമായതിന് പിന്നാലെ വിവാഹമോചന കേസുമായി ദമ്പതികൾ. ഒടുവിൽ കുട്ടിക്ക് പേരിട്ട് കോടതി. വിവാഹമോചനക്കേസ് അവസാനിപ്പിച്ച് ദമ്പതികൾ. മൂന്ന് വർഷം നീണ്ട കേസിനാണ് ഒടുവിൽ ശുഭാന്ത്യമായത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. നാല് ജഡ്ജിമാരുടെ നയപരമായ സമീപനമാണ് വിവാഹമോചനക്കേസ് സമാധാനപരമായി അവസാനിക്കാൻ ഇടയായത്.
പ്രസവത്തിന് വീട്ടിലേക്ക് പോയ ഭാര്യയോട് ഭർത്താവ് മകൻ ജനിച്ച ശേഷം നിർദ്ദേശിച്ച പേര് ഇഷ്ടമായില്ലെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ശനിഭഗവാനോട് ചേർന്ന് മകന് നിർദ്ദേശിച്ച പേര് ഇഷ്ടമായില്ലെന്ന് പറഞ്ഞ ഭാര്യയെ പ്രസവം കഴിഞ്ഞ് തിരികെ കൂട്ടാൻ പോലും ഭർത്താവ് തയ്യാറായില്ല. ഇതോടെ യുവതി മകന് ആദി എന്ന് പേരുമിട്ടു. 2021ലായിരുന്നു മകൻ ജനിച്ചത്. യുവതി നൽകിയ പേര് അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ ദമ്പതികൾക്കിടയിലെ ബന്ധം മോശമായി.
ഇതിന് പിന്നാലെ യുവതി മകന് ജീവനാംശം നൽകുന്നില്ലെന്ന് കാണിച്ച് യുവതി കോടതിയിലും എത്തി. കേസ് വളരെ പെട്ടന്ന് തന്നെ മകന്റെ പേരിലേക്കും എത്തി. ഹുൻസൂരിലെ ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിച്ചിരുന്നത്. ഗർഭം ധരിച്ചതിന് ശേഷവും പ്രസവ ശേഷവും ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഒരുവിധ സഹകരണവും ഇല്ലെന്ന് കാണിച്ചായിരുന്നു യുവതി കോടതിയിൽ എത്തിയത്. പരാതിയിലെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ കോടതി മധ്യസ്ഥത്തിലൂടെയാണ് കേസിൽ പരിഹാരം കണ്ടത്. തുടക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളോട് ഒരു തരത്തിലും വഴങ്ങാതിരുന്ന ദമ്പതികൾ ഒടുവിൽ മകന് പേര് നൽകാൻ കോടതിയെ അനുവദിക്കുകയായിരുന്നു.
ഇതിന് പിന്നാലെ കോടതി മൂന്ന് വയസുകാരന് ആര്യവർധന എന്ന പേര് നൽകുകയായിരുന്നു. ഇതിന് പിന്നാലെ പരസ്പരം മാലയിട്ട് വിവാഹബന്ധം തുടരാമെന്ന് ദമ്പതികളും കോടതിയെ അറിയിച്ചു. ഇത് ആദ്യമായല്ല കോടതി കുട്ടികൾക്ക് പേരിടുന്നത്. നേരത്തെ ഒക്ടോബറിൽ കേരള ഹൈക്കോടതി പെൺകുട്ടിക്ക് പേര് നൽകിയിരുന്നു. ജനന സർട്ടിഫിക്കറ്റിൽ പേര് രേഖപ്പെടുത്താത്തത് സ്കൂൾ പ്രവേശനത്തിന് തടസമായതിന് പിന്നാലെയായിരുന്നു ഇത്.
?തിരുവനന്തപുരം ആർ സി സിയിലെ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവം വിവാദത്തിൽ
?മാലിന്യം തള്ളിയ സംഭവത്തിൽ തമിഴ്നാട്ടുകാരായ രണ്ട് പേരെ സുത്ത മല്ലി പോലീസ് അറസ്റ്റ് ചെയ്തു.
?മാലിന്യം തള്ളിയ സംഭവത്തിൽ ആർ സി സിക്ക് പങ്കില്ലെന്ന് അധികൃതർ
? അനധികൃതമായി ക്ഷേമ പെൻഷൻ പൊതുഭരണ വകുപ്പിൽ ആറ് പാർട്ട് ടൈം സ്വിപ്പർ മാരെ പിരിച്ചുവിടും
? അമിത് ഷായുടെ അംബേദ്ക്കർ പരാമർശ വിവാദം: പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും.
?പത്താം ക്ലാസ് ചോദ്യപേപ്പർ ചോർത്തൽ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ്സെടുത്തു
?ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: കെ.രാധാകൃഷ്ണൻ എംപിയെ ജെ പി സി യിൽ ഉൾപ്പെടുത്തി.
?എൻ സി പി യിലെ മന്ത്രി മാറ്റ തർക്കം :സമാന്തര യോഗം വിളിച്ച് മന്ത്രി എ കെ.ശശീന്ദ്രൻ
? കേരളീയം ?
? സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
? കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഫലം ചോര്‍ന്നുവെന്ന് ആരോപണം. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം.
? മന്ത്രിമാറ്റ നീക്കത്തിന്റെ സാധ്യത വീണ്ടും മങ്ങിയതോടെ സംസ്ഥാന എന്‍സിപി നേതൃത്വം കടുത്ത അമര്‍ഷത്തില്‍. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി സി ചാക്കോ നേതാക്കളെ അറിയിച്ചു.
? ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറയിച്ചു.
?മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളേജ്.
? ഏഴു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
?കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിര്‍മ്മാണത്തിനിടെ നടന്ന അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്.
?അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. രാജപ്പന്‍ നായര്‍, പി വി. പൗലോസ്, മേരി ആന്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
? വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്തുദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
?ശബരിമല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ പുന്നപാക്കം ചെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്.
?എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്.
? എറണാകുളം കോതമംഗലത്ത് ആറുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്നും പോലീസ് അറിയിച്ചു.
?? ദേശീയം ??
?ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ദില്ലി പോലിസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
?പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍. അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി.
?അദാനി, അംബേദ്കര്‍ വിഷയങ്ങളില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അതേ സമയം അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ തീരുമാനം.
?അംബേദ്കറെക്കു റിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍.
? തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
? മഹാ കുംഭമേളയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു. വിശദമായ റൂട്ടുകള്‍, പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍ പോലെയുള്ള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ വിവരങ്ങള്‍ ഈ ആപ്പില്‍ ഉണ്ടാകും.
?രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശാണ് അവിശ്വാസപ്രമേയം തള്ളിയത്. ജഗ്ദീപ് ധന്‍കറിന്റെ പേര് സ്‌പെല്ലിങ് തെറ്റിച്ചെഴുതി എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം തള്ളിയത്.
? ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
?സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി. എച്ച്ടിഎസിനെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെ ആക്കില്ലെന്നും ജൂലാനി പറഞ്ഞു.
? രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
? കായികം ?
? രവിചന്ദ്ര അശ്വിന്റെ വിരമിക്കല്‍ തീരുമാനം തങ്ങളുടെ കുടുംബത്തിലെ പലരെയും അത്ഭുതപ്പെടുത്തിയെന്ന് പിതാവ് രവിചന്ദ്രന്‍. എന്നാല്‍ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നിരന്തരമായി മകന്‍ അപമാനിക്കപ്പെട്ടതുകൊണ്ടാവാമെന്നും രവിചന്ദ്രന്‍ പറഞ്ഞു.
? വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 47 പന്തില്‍ 77 റണ്‍സ് നേടിയ സ്മൃതി മന്ദാന കരുത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടി.