പാലക്കാട്. ചിറ്റൂരിൽ സ്കൂളിലെ കരോൾ വിഎച്ച്പി പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവം
സൗഹൃദകരോൾ സംഘടിപ്പിച്ച് യുവജനസംഘടനകൾ
ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഇന്ന് സൗഹൃദകരോൾ സംഘടിപ്പിക്കും
പ്രതിഷേധവുമായി അധ്യാപക സംഘടനയും
കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് മരിച്ച സന്ധ്യ സെബാസ്റ്റ്യൻ്റെ സംസ്ക്കാരം ഇന്ന്
ചവറ .കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് മരിച്ച പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ്റെ സംസ്ക്കാര ഇന്ന് നടക്കും.11 മണിക്ക് മുക്കോട് ക്രിസ്ത്യൻ ദേവാലയത്തിലാണ് സംസ്ക്കാരം ചടങ്ങുകൾ നടക്കുക. അതേ സമയം 9 ദിവസം കഴിഞ്ഞിട്ടു കുടിവെള്ളം എത്താത്ത സാഹചര്യത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ശാസ്താംകോട്ടയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകരാറിലായതോടെയാണ് കൊല്ലം നഗരത്തിലുൾപ്പടെ തുരുത്ത് നിവാസികൾക്ക് കുടിവെള്ളം മുടങ്ങിയത്.
സി.പി.എം തിരുവനന്തപുരം ജില്ലാ
കമ്മിറ്റിയെ ഇന്ന് തിരഞ്ഞെടുക്കും
തിരുവനന്തപുരം .സി.പി.എം തിരുവനന്തപുരം ജില്ലാ
കമ്മിറ്റിയെ ഇന്ന് തിരഞ്ഞെടുക്കും.പുതിയ
ജില്ലാ സെക്രട്ടറിയേയും ഇന്ന് കോവളത്ത്
സമാപിക്കുന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുക്കും.
എം.വി.ഗോവിന്ദൻെറ മറുപടി പ്രസംഗത്തിന്
ശേഷമായിരിക്കും തിരഞ്ഞെടുപ്പ്
ജില്ലാ സെക്രട്ടറിയായി വി.ജോയി എം എൽ എ
തുടരുമെന്ന് ഉറപ്പാണ്.പുതിയ ജില്ലാ
കമ്മിറ്റിയുടെ പാനൽ തയാറാക്കുന്നതിനായി
നിലവിലുളള ജില്ലാ കമ്മിറ്റി രാവിലെ 10ന്
ചേരും.46 അംഗ ജില്ലാ കമ്മിറ്റിയേയാണ്
തിരഞ്ഞെടുക്കേണ്ടത്.പ്രായപരിധി പിന്നിട്ട
നേതാക്കളെയും സംസ്ഥാന കമ്മിറ്റി
അംഗങ്ങളെയും ജില്ലാ കമ്മിറ്റിയിൽ നിന്ന്
ഒഴിവാക്കും.എം.എൽ.എമാരായ ജി.
സ്റ്റീഫൻ, വി.കെ.പ്രശാന്ത്, പി.കെ.എസ്
സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം
മധു, മഹിളാ അസോസിയേഷൻ ജില്ലാ
സെക്രട്ടറി ഷീജ സുദേവ് എന്നിവർ
കമ്മിറ്റിയിലെത്തും
നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യ, സൊസൈറ്റി ജീവനക്കാരുടെ മൊഴി ഇന്ന് എടുക്കും
കട്ടപ്പന. നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ മൊഴി ഇന്ന് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്താൻ തുടങ്ങും. സാബുവിൻറെ ആത്മഹത്യക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെ മൊഴിയും സംഘം രേഖപ്പെടുത്തും. സാബുവിൻറെ ഭാര്യയുടെയും സുഹൃത്തുക്കളിൽ ചിലരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സൈബർ സെല്ലിൻറെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. സാബുവിൻറെ മൊബൈലും ഫൊറൻസിക് പരിശോധനക്ക് അയക്കും. മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും.
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള് കരുനാഗപ്പള്ളിയിൽ അറസ്റ്റിലായി
കരുനാഗപ്പള്ളി. ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിച്ചു വരുന്ന വള്ളികാവിലുള്ള വാടക വീട്ടില്‍വെച്ചാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തി വന്നത്. ഇയാളുടെ അടുത്തു വരുന്നവരെ ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും വ്യാജ ചികിത്സയുടെയും പേരില്‍ പണം തട്ടിയെടുക്കുകയാണ് പതിവ്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തട്ടിയതിന് ഇയാക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതാണ്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ വയനകം കൈപ്പള്ളില്‍ വീട്ടില്‍ തരുണ്‍ ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഡിസംബര്‍ 6ന് പ്രയാര്‍ സ്വദേശിയായ ഷൈജുവും തരുണും തമ്മില്‍ ഓച്ചിറ ജങ്ഷനില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തില്‍ ഷൈജുവിനെ പ്രതി അസഭ്യം വിളിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് തരുണിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അക്രമത്തില്‍ ഷൈജുവിന്റെ കയ്യിലെ അസ്ഥിക്ക് പൊട്ടലും ആഴത്തിലുള്ള മുറിവുമുണ്ടായി. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് തരുണ്‍. ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ അനു, അനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
41 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം പരപ്പിനങ്ങാടി ഷംനാദ് (35) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്ത് സംശയാസ്പദമായി കണ്ട ഇയാളില്‍ നിന്ന് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 41 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണം കൊണ്ട് പ്രതി ആര്‍ഭാട ജീവിതം നയിച്ച് വരികയായിരുന്നു. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവ്, എസ്‌ഐമാരായ ജയേഷ്, മനോജ്, സിപിഒ മനോജ് ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ ബൈജു ജെറോം, ഹരിലാല്‍, എസ്‌സിപിഒമാരായ സുനില്‍, സജു, സീനു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍
കൊല്ലം: ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ കായംകുളം പെരുമണ പുതുവല്‍ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിച്ച് വരുന്ന വള്ളിക്കാവിലുള്ള വാടക വീട്ടില്‍ വെച്ചാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തി വന്നത്. ഇയാളുടെ അടുത്തു വരുന്നവരെ ഇത്തരത്തിലുള്ള ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പണം തട്ടിയെടുക്കുകയാണ് പതിവ്.
പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തട്ടിയതിന് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം, എസ്‌സിപിഒ ഹാഷിം, സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അമിത് ഷായുടെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളി:ഉല്ലാസ് കോവൂർ
ശാസ്താംകോട്ട:ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറെ അപമാനിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ.കോൺഗ്രസ് നവമാധ്യമ കൂട്ടായ്മ ചക്കുവള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി മുഖ്യപ്രഭാഷണം നടത്തി.അര്‍ത്തിയില്‍ ഷെഫീഖ് അധ്യക്ഷത വഹിച്ചു.അബ്ദുള്ള സലീം,ചക്കുവള്ളി നസീർ,കിണറുവിള നാസർ,സദാശിവന്‍പിള്ള,അർത്തിയിൽ അൻസാരി,ബിനു മംഗലത്ത്,വരിക്കോലിൽ ബഷീർ,അബ്ദുൽ സമദ്,പള്ളിയാടി ജലീൽ,ഇഞ്ചവിള ഹനീഫ,സമീർ അർത്തിയിൽ,അനീഷ് അയന്തിയിൽ,നിഷാദ് മയ്യത്തുംകര, താരീഖ്,പാലവിള റഹീം,ഷംനാദ് അയന്തിയിൽ,നസീർ പെരുംങ്കുളം,അഫിൻ ഇർഷാദ്,ഹാരിസ്,സിദ്ദീഖ് എന്നിവർ സംസാരിച്ചു.









































