കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോർട്ട്കൊച്ചി സ്വദേശി നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർഥികളുടെ ഇരുവരും മാതാപിതാക്കൾ ആണ്. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി.
കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്‍റ് കർണയിൽ സിങ്ങിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേണൽ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ മർദിച്ചതിന് പരാതി നൽകിയിരുന്നു. സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടിക്കൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ആർമി ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റ് വൈകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഈ മാസം 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിൽ നിന്നും 23ന് ഉച്ചഭക്ഷണം കവിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ക്യാമ്പിൽ സംഘർഷമുണ്ടായത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാംപ് പിരിച്ച് വിടുകയും അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുകയും ചെയ്തിരുന്നു.
ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസിൽ നിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമുള്ള കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്കാണ് മാറ്റിയത്. ഡെപ്യൂട്ടി കമ്മീഷണറായ പി.കെ.ജയരാജ് ജില്ലയിലെ മദ്യ മാഫിയയ്ക്കെതിരെയും കർശന നടപടി സ്വീകരിച്ചിരുന്നു.
യു.പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുമായി എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റികൊണ്ട് ഉത്തരവിറക്കിയത്. അതേസമയം, സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിശദീകരണം.
തൊടുപുഴ: കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരിൽ ത്രേസ്യാമ്മ(90) ആണ് മരിച്ചത്. ഒന്നര വർഷമായി സ്‌ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. സംസ്കാരം ഇന്നു വൈകിട്ട് നാലിന് സെന്റ് ജോർജ് പള്ളിയിൽ.
അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്. അതേസമയം, നിക്ഷേപത്തുകയായ 15 ലക്ഷം (14,59,940 രൂപ) ബാങ്ക് തിരികെ നൽകി.
അപൂർവയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിച്ച് യുട്യൂബർ; കേസ്, വിവാദം
ചെന്നൈ: വീണ്ടും വിവാദ നായകനായി യുട്യൂബർ ടി.ടി.എഫ്.വാസൻ. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ വാസൻ, പാമ്പിനെ കയ്യിൽ ചുറ്റിയുള്ള വിഡിയോയുടെ പേരിലാണ് ഇത്തവണ നിയമക്കുരുക്കിലായത്. അരുമ ജീവിയായി പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപ് യുട്യൂബ് വിഡിയോയിലൂടെ വാസൻ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അപൂർവ ഇനത്തിൽപെട്ട പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്നതും കഴുത്തിൽ അണിയുന്നതും അടക്കമുള്ള ദൃശ്യങ്ങളടങ്ങിയ വിഡിയോ വാസൻ പുറത്തിറക്കിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. അപൂർവ ഇനത്തിൽപെട്ട പാമ്പിനെ എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
‘‘യെമനിൽ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികൾ തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’’– വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
തലാൽ അബ്ദുമഹ്ദിയെന്ന യുവാവു കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ ആദ്യഗഡുവായി 19,871 ഡോളർ മാത്രമേ കൈമാറാൻ കഴിഞ്ഞുള്ളൂ. രണ്ടാ ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ എവിടെയും എത്തിയില്ല.
2015 ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു.
ശബരിമല: മകരവിളക്കു കാലത്തെ പൂജകൾ ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
മകരവിളക്ക് തീർഥാടനത്തിനായി ഇന്നലെ വൈകിട്ടാണ് നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷമാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്.
മകരവിളക്ക് തീർഥാടനകാലത്തെ വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം. ബുക്ക് ചെയ്യാത്തവർക്ക് സ്പോട് ബുക്കിങ്ങാണ് ഇനി ആശ്രയം. എന്നാൽ തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി മകരവിളക്കിന്റെ പ്രധാന ദിവസങ്ങളായ 12 മുതൽ 14 വരെ സ്പോട് ബുക്കിങ് ഇല്ല. ഈ ദിവസങ്ങളിൽ വെർച്വൽ ക്യു എണ്ണവും കുറച്ചു. 12ന് 60,000, 13ന് 50,000, 14ന് 40,000 എന്ന ക്രമത്തിലാണു കുറവ്. ഈ ദിവസങ്ങളിലെയും ബുക്കിങ് കഴിഞ്ഞു. ജനുവരി 15ന് 70,000 പേർക്ക് ഉണ്ടായിരുന്ന ബുക്കിങ്ങും തീർന്നു.
?കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ച് എം എം മണി കട്ടപ്പനയിൽ നടന്നിയ പ്രസംഗം വിവാദമായി.
?കാസർകോട് ബേവിക്കാനത്ത് ജനവാസ മേഖലയിൽ നാട്ടുകാർ പുലിയെ കണ്ടു
? കലൂരിൽ ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ ദിവ്യാ ഉണ്ണിയുടെയും, നടൻ സി ജോയ് വർഗ്ഗീസിൻ്റയും മൊഴിയെടുക്കും.
?ഉമാ തോമസ് എം എൽ എ യ്ക്ക് പരിക്കേറ്റ സംഭവത്തിൽ ദുർബല വകുപ്പുകൾ ചേർത്താണ് പോലീസ് കേസ്സെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യൂ ഡി എഫ് ഡിജിപിക്ക് പരാതി നൽകി.
? കേരളീയം ?
?വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു.
?വയനാട് ഉരുള്‍പൊട്ടലില്‍ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കണക്കുകള്‍ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കിയെന്നും ചൂണ്ടിക്കാട്ടി.
?’മൃദംഗനാദം’ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പൊലീസ്. സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
?പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സൈ്വര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും.
? സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നതില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിനാണ് നിര്‍ദേശം നല്‍കിയത്.
? വെടിക്കെട്ടിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍ . കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
? ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.
?വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റേയും മകന്റെയും മരണത്തെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ വയനാട് എസ്പിക്ക് പരാതി നല്‍കി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ.
? ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ എം.എസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലെ അധ്യാപകര്‍ ഇന്നലേയും ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നലെ രാവിലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താനായിരുന്നു അന്വേഷണ സംഘം അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്.
? കൊല്ലം കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അഖില്‍ ശ്രീനഗറില്‍ നിന്ന് പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
? സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്.
?ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
? എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ഇന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകിട്ട് 3 മണിക്കാണ് ചടങ്ങ് .
? തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് കിഴക്കുമുറിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (50) മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. സിന്ധുവിന്റെ സഹോദരീഭര്‍ത്താവാണ്
? കോഴിക്കോട് കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്.
?തിരുവനന്തപുരം വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. വലിയവേളി സ്വദേശികളായ കെവിന്‍ (28), ജോഷി (40) എന്നിവരാണ് മരിച്ചത്.
?? ദേശീയം ??
?സ്‌പെയ്‌ഡെക്‌സില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനും വേര്‍പെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരീക്ഷണത്തിനായുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 സ്പെയ്ഡെക്സ് വിക്ഷേപണം വിജയം. സ്പെയ്‌ഡെക്‌സ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ പിഎസ്എല്‍വിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക.
? മന്‍മോഹന്‍ സിംഗിന്റ സ്മാരക വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. രാജ്യത്ത് ദുഃഖാചരണം തുടരുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ വിയറ്റ്നാമിലേക്ക് കടന്നെന്ന് ബിജെപി ആരോപിച്ചു.
? മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. തമിഴ്നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങള്‍.
? തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി ദേശിയ അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍. ദില്ലിയില്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചു.
? ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിലേക്ക് കുരങ്ങന്‍ ചാടിയതിനു പിന്നാലെ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മൂന്ന് പേര്‍ മരിച്ചു. നഗരത്തിലെ സോന്‍ബര്‍സ മാര്‍ക്കറ്റ് പ്രദേശത്തായിരുന്നു സംഭവം.
?? അന്തർദേശീയം ??
?മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും.
?അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് റഷ്യ വാക്കുനല്‍കിയതായി അസര്‍ബെയ്ജാന്‍. കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘തീവ്രമായ നടപടികള്‍’ സ്വീകരിക്കുമെന്നാണ് റഷ്യയുടെ അന്വേഷണ സമിതി അസര്‍ബെയ്ജാന് നല്‍കിയിരിക്കുന്ന ഉറപ്പ്.
? റിയാദിലെ ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു. കേസ് മാറ്റിയത് ജനുവരി 15ലേക്കാണ്.
⚽ കായികം ?
?സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിൽ ഇന്ന് കേരളം ബംഗാളിനെ നേരിടും.വൈകിട്ട് ഹൈദരാബാദിലാണ് മത്സരം
? ഓസ്ട്രേലിയയ്ക്കെ തിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരെ മുന്‍താരം രവി ശാസ്ത്രി. പരമ്പരയ്ക്കുശേഷം രോഹിത് ഒരു തീരുമാനമെടുക്കേണ്ടി വരുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി.
വയനാട്: സ്കൂട്ടർ യാത്രക്കാറൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി. വയനാട്ടിൽ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടി.
അടിവാരം മുതൽ കാരന്തൂർ വരെയാണ് തടസ്സമുണ്ടാക്കിയ്. ഒരു മണിക്കൂർ ഇക്കാരണം മൂലം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയ സീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉനൈസ് പറഞ്ഞു.
രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസന്‍സ്മോട്ടോര്‍ വാഹനവകുപ്പ് അടുത്തിടെ റദ്ദാക്കിയിരുന്നു. കൊച്ചി നഗര മധ്യത്തിലായിരുന്നു യുവാവിന്‍റെ തോന്ന്യാസം. ലൈസന്‍സ് റദ്ദാക്കിയതിനു പുറമേ യുവാവില്‍ നിന്ന് പിഴയും ഈടാക്കി.വൈറ്റിലയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു അഭ്യാസം. ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും ഹോണടിച്ചിട്ടും റിക്കവറി വാന്‍ സൈഡ് കൊടുത്തില്ല. വൈറ്റില മുതല്‍ പാലാരിവട്ടം വരെ അഭ്യാസം തുടര്‍ന്നു.
ദൃശ്യങ്ങളടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി കിട്ടിയതോടെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്. വാഹനം പിടിച്ചെടുത്തു. 6250 രൂപ പിഴയുമൊടുക്കി. മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ആനന്ദിന് നിര്‍ദേശം നല്‍കി.
കൊല്ലം: കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് ശ്രീനഗറിൽ നിന്ന് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖിൽ. കേസിന്‍റെ അന്വേഷണത്തിൽ പല തരത്തിലുള്ള പ്രതിസന്ധികളാണ് പൊലീസിന് നേരിടേണ്ടി വന്നിരുന്നത്. കാരണം സ്ഥിരമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്ന ആളായിരുന്നില്ല പ്രതി. ആകെയുണ്ടായിരുന്ന ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. സുഹൃത്തുക്കളെ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കിയിരുന്നു. പ്രതിയിലേക്കെത്താനുള്ള വഴികള്‍ വളരെ കുറവായിരുന്നു. എന്നാല്‍ കേരളത്തിലുടനീളം കുണ്ടറ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് കൈമാറിയിരുന്നു.
അങ്ങനെയാണ് ശ്രീനഗറില്‍ നിന്നും പ്രതിയെക്കുറിച്ചുളള വിവരം കുണ്ടറ പൊലീസിന് ലഭിക്കുന്നത്. കുണ്ടറ സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ഒരാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
തേവലക്കര . കോയിവിള മാച്ചാരയ്യത്ത് വി ചന്ദ്രമോഹനൻ പിള്ള (75)നിര്യാതനായി.
മൃതദേഹം ഉച്ച മുതൽ വീട്ടിൽ പൊതുദർശനം
സംസ്കാരം ഇന്ന് (31/12)രാത്രി എട്ടിന്
ഭാര്യ. ലളിതമ്മ എസ്
മക്കൾ. സി. കൃഷ്ണകുമാർ (സീനിയർ ക്ലർക്ക് തേവലക്കര ഗ്രാമ പഞ്ചായത്ത്), ദേവി എൽ, ദിവ്യ എൽ ( ജനറൽ എക്സ്റ്റൻഷൻ ഓഫീസർ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ’ വീണാ ഭാസ്കർ ( ചീഫ് അക്കൗണ്ടൻ്റ്, മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെൻ്റ് റിസർച്ച് അസി. സി. രാജേഷ്, ആർ. രാജേഷ് (അധ്യാപകൻ ടി എം ഗവ. എച് എസ് എസ് പെരിങ്ങനാട് )