സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.
മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, സുഭാഷിണി അലി, ബി വി രാഘവലു, ജി രാമകൃഷ്ണന്‍ എന്നിവരാണ് പിന്തുണച്ചത്. അശോക് ധാവ്‌ള, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോല്‍പല്‍ ബസു, തപന്‍ സെന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിര്‍ത്തത്. അശോക് ധാവ്‌ള മുന്നോട്ട് വെച്ചത് പശ്ചിമബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആവാനില്ലെന്ന് സലിം നിലപാട് എടുക്കുകയായിരുന്നു.
സിപിഐഎമ്മിനെ ഇനി എം.എ. ബേബി നയിക്കും
വാർത്താനോട്ടം
2025 ഏപ്രിൽ 06 ഞായർ
? കേരളീയം ?
? മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സിഎംആര്‍എല്‍ വീണ്ടും ദില്ലി ഹൈക്കോടതിയില്‍. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആര്‍എല്ലിന്റെ ആവശ്യം.
? കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്.

? കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ തൊഴില്‍ പീഡന പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തല്‍. പരാതിക്ക് ആസ്പദമായ ദൃശ്യത്തിലെ ചെറുപ്പക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴില്‍ വകുപ്പ് എത്തിയത്.
? ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെന്‍ഡ് ചെയ്തത്.
? വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്.

? മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.
? കഴക്കൂട്ടം പൊലിസ് പിടിച്ചെടുത്ത ലഹരി കേസിലെ തൊണ്ടിമുതല്‍ കാണാതായതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ തോംസണ്‍ ജോസ്. 2018ല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലുകള്‍ കാണാതായതിനെ തുടര്‍ന്ന് വിചാരണ നിലച്ചതിനെ തുടര്‍ന്നാണ് നടപടി.
? ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് ആശുപത്രിയില്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണ് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാന്‍ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

?? ദേശീയം ??
? വഖഫ് ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറക്കി.
? ഒഡീഷയില്‍ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ് ഫാ റോബിന്‍സണ്‍ റോഡ്രിഗസ്.
? ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
? മധുരയില്‍ പുരോഗമിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായ പരിധി കര്‍ശനമായി നടപ്പിലാക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാള്‍ ഘടകം. പൊളിറ്റ് ബ്യൂറോയില്‍ ആര്‍ക്കും പ്രായപരിധിയില്‍ ഇളവു വേണ്ടെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം.

? പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് നേതാക്കള്‍ ഒഴിയും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുന്നതിനെ കുറിച്ച് ഇന്നത്ത കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക. പാര്‍ട്ടികോണ്‍ഗ്രസ് ഇന്ന് തീരാന്‍ ഇരിക്കെ ജനറല്‍ സെക്രട്ടറി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.
? മധുരയില്‍ പുരോഗമിക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗത്വ ഫീസ് ഉയര്‍ത്താന്‍ തീരുമാനം. 5 രൂപയില്‍ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചര്‍ച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.

?? അന്തർദേശീയം ??
? അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്ക പങ്കുവച്ച് സാമ്പത്തിക വിദഗ്ധരും. ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ലോക ഓഹരി വിപണി കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കൂപ്പുകുത്തലിലാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണോ ട്രംപിന്റെ ‘തീരുവയുദ്ധം’ നയിക്കുകയെന്ന ചോദ്യമാണ് ലോകത്ത് ഇപ്പോള്‍ ഉയരുന്നത്.
? കായികം ?
? ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 25 റണ്‍സിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി 77 റണ്‍സ് നേടിയ രാഹുലിന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു.
? ഐപിഎല്ലില്‍ ഇന്നലെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 50 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 67 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 43 റണ്‍സെടുത്ത റിയാന്‍ പരാഗിന്റേയും 38 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും മികവാര്‍ന്ന പ്രകടനത്തിലൂടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി.

?പാകിസ്ഥാന്‍-ന്യൂസി
ലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് പിന്നാലെ പാകിസ്ഥാന്‍ താരവും കാണികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. പാക് താരം ഖുഷ്ദില്‍ ഷായാണ് ആരാധകര്‍ക്ക് നേരെ തിരിഞ്ഞത്. മൂന്നാം ഏകദിനവും ആധികാരികമായി കിവീസ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്.
ആറ്റിങ്ങലിൽ കെ എസ് ആർ ടി സി ബസിൽ എംഡി എം എ
ആറ്റിങ്ങൽ. കെ എസ് ആർ ടി സി ബസ്സിൽ എംഡി എം എ കടത്താൻ ശ്രമം. 51 ഗ്രാം എംഡിഎമ്മയുമായി മൂന്നുപേർ പോലീസ് പിടിയിൽ. പിടിയിലായത് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഡാൻസാഫ് ടീമിന്റെ പിടിയിലായത് ചിറയിൻകീഴ് സ്വദേശി സുമേഷ്,കഠിനംകുളം സ്വദേശി വിപിൻ , പാലക്കാട് സ്വദേശി അഞ്ചു എന്നിവരില്‍ നിന്നും എംഡി എം എ കണ്ടെത്തിയത് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ.
‘ ഫ്രം കാണിച്ചുകുളങ്ങര ടൂ നാഗ്പൂർ’വെള്ളാപ്പള്ളിക്ക് എതിരെ സമസ്ത മുഖപത്രം
തിരുവനന്തപുരം.വിവാദ പരാമർശം;വെള്ളാപ്പള്ളിക്ക് എതിരെ സമസ്ത മുഖപത്രം സുപ്രഭാതം. വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനോട് മത്സരിക്കുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശൻ ഗുരുവിനെ നാഗ്പൂരിലെ കാവി രാഷ്ട്രീയത്തിന്റെ ഗുഹാമുഖത്തേക്ക് ആട്ടി തെളിക്കുകയാണ്. നാഗ്പൂരിലേക്ക് ഉള്ള ദൂരം കുറയ്ക്കാൻ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങൾ കേരളത്തിലെ ജാതി മത സൗഹാർദങ്ങൾ എവിടെ എത്തിക്കുമെന്ന് വിമർശനം
നേരത്തെയും വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് പരിഹാസം. കള്ള് ചെത്തരുത്, വിൽക്കരുത്, കുടിക്കരുത് എന്ന് ഗുരു,ബാർ നടത്തി കാശ് ഉണ്ടാക്കാമേന്ന് നടേശൻ
അപര സമുദായക്കാർക്ക് ദോഷം വരുമ്പോൾ ആത്മസുഖം തോന്നുന്നവർ ആവണമെന്ന് വെള്ളാപ്പള്ളി. ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങക്ക് എതിരാണ് വെള്ളാപ്പള്ളി. ‘ ഫ്രം കാണിച്ചുകുളങ്ങര ടൂ നാഗ്പൂർ’എന്ന തലക്കെട്ടിൽ ആണ് മുഖപ്രസംഗം
മാസപ്പടി ,സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡെല്‍ഹി.എക്‌സാലോജിക് സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ.എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി നൽകി.അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ഹർജിയിൽ.അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യം.ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവിശ്യത്തിൽ തിങ്കളാഴ്ച ഹർജി പരിഗണിക്കും. കേസിൽ SFIO അന്വേഷണത്തിനെതിരെ CMRL ഡൽഹി ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നു.ഹർജിയിൽ വാദം കേട്ട് കോടതി വിധി പറയാനായി മാറ്റിയിരുന്നെങ്കിലും കേസ് പരിഗണിച്ച് ജഡ്ജി സ്ഥലം മാറിയതോടെ വീണ്ടും പുതിയ ബെഞ്ചിലേക്ക് ഹർജി മാറ്റുകയായിരുന്നു.
ഒഡീഷയിൽ മലയാളി വൈദികന് നേരെ പോലീസ് മർദ്ദനത്തിൽ തുടർനടപടി
ന്യൂഡെല്‍ഹി. ഒഡീഷയിൽ മലയാളി വൈദികന് നേരെ പോലീസ് മർദ്ദനത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണമോ പോലീസ് സേനയിൽ നിന്ന് വിശദീകരണമോ തേടിയിട്ടില്ല.കഴിഞ്ഞ മാർച്ച് 22 നാണ് ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദർ ജോഷി ജോർജിനെയും സഹ വൈദികനെയും പോലീസ് മർദിച്ചത്. പള്ളിയിൽ അതിക്രമിച്ച് കയറിയായിരുന്നു പോലീസ് കയ്യേറ്റം.ലാത്തി ഉപയോഗിച്ചുള്ള പോലീസ് ആക്രമണത്തിൽ സഹ വൈദികന്റെ തോളെല്ല് പൊട്ടി ക്രൂരമായി പരിക്കേറ്റു. പള്ളിയിൽ ഉണ്ടായിരുന്ന സ്ത്രീകൾക്കെതിരെയും പോലീസ് ലാത്തി കൊണ്ട് പെരുമാറി.മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു പോലീസ് മർദ്ദനം
രാജ്യത്തെ എൻജിനീയറിങ് വിസ്മയം, പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
രാമേശ്വരം.രാജ്യത്തെ എൻജിനീയറിങ് വിസ്മയമായ പുതിയ പാമ്പൻ കടൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 12:45 നാണ് ഉദ്ഘാടനം. രാമേശ്വരത്തുനിന്നു താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവത്തിന്റെ തട്ടിൽ മാറ്റ് കൂട്ടുന്ന മറ്റൊന്ന് കൂടി. ഒരു നൂറ്റാണ്ടിൽ അധികമായി ലോക സഞ്ചാരികളെ അടക്കം വിസ്മയിപ്പിച്ചിരുന്ന പാമ്പൻ പാലത്തിന് ഇത് പുതുജന്മം. 2019 ൽ തറക്കല്ലിട്ട പാമ്പൻ 2.0 പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം പ്രത്യേക തകളുടെ പട്ടികയിലും നമ്പർ വൺ ആണ്
സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം. കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണിത്.18.3 മീറ്റർ അകലത്തിൽ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. നാവിഗേഷൻ സ്പാൻ 17 മീറ്റർ വരെ ഉയർത്താൻ കഴിയും. ഇത് പാലത്തിന് അടിയിലൂടെ വലിയ കപ്പലുകളുടെ ഗതാഗതം എളുപ്പമാക്കുന്നു.ഇവ ഉയർത്താൻ രണ്ട് മിനിട്ടും താഴ്ത്താൻ മൂന്ന് മിനിട്ടും മതി.
ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. ഉൽഘാടനം ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗൻ തുടങ്ങിയവർ പങ്കെടുക്കും.
പഠനാവശ്യത്തിനുള്ള സർക്കാർ ജീവനക്കാരുടെ അവധിയപേക്ഷകളിൽ 7 ദിവസത്തിനുള്ളിൽ നടപടി വേണം
തിരുവനന്തപുരം.പഠനാവശ്യത്തിനുള്ള സർക്കാർ ജീവനക്കാരുടെ അവധിയപേക്ഷകളിൽ 7 ദിവസത്തിനുള്ളിൽ നടപടി വേണമെന്ന് സർക്കുലർ. തീരുമാനം വൈകിയാൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥൻ വിശദീകരണം നൽകണം.
നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് വകുപ്പ് തലവന്മാർ ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലർ.
രാജ്യത്തിനകത്തും പുറത്തും പഠനാവശ്യത്തിനായി ശൂന്യവേതനാവധിക്ക് നൽകുന്ന അപേക്ഷകൾ സംബന്ധിച്ചാണ് ചീഫ് സെക്രട്ടറി പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇത്തരം അപേക്ഷകൾ പരിഗണിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കാലതാമസം ഉണ്ടാകരുതെന്നാണ് നിർദേശം. അവധിയാവശ്യമുള്ളവർ സെലക്ഷൻ ലഭിക്കുന്ന മുറയ്ക്ക് തന്നെ അനുബന്ധ രേഖകളോടെ അപേക്ഷ നൽകണം. പഠന കാലയളവിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാക്കാനും അടിയന്തരമായി അപേക്ഷ നൽകണം. അപേക്ഷ ലഭിച്ചാൽ ഓഫീസ് തലവൻ 7 ദിവസത്തിനുള്ളിൽ വകുപ്പ് തലവന് കൈമാറേണ്ടതുണ്ട്. വകുപ്പ് തലവനും 7 ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനമെടുക്കുകയോ സർക്കാരിന് സമർപ്പിക്കുകയോ വേണം. സർക്കാർ തലത്തിൽ ഒരു വർഷത്തിൽ താഴെയുള്ള അവധിയപേക്ഷകളിൽ അതത് ഭരണവകുപ്പുകളും കൂടുതൽ കാലത്തേക്കുള്ള അപേക്ഷകളിൽ ധനവകുപ്പും തീരുമാനമെടുക്കണമെന്നുമാണ് നിർദേശം. വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി കാലതാമസമില്ലാതെ തന്നെ അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കണം. അപേക്ഷകളിലെ പോരായ്മകൾ ബന്ധപ്പെട്ടവരെ പെട്ടെന്ന് തന്നെ അറിയിക്കണമെന്നാണ് നിർദേശം. അപേക്ഷകളിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും വിശദീകരണം നൽകണമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നുണ്ട്. പഠനാവശ്യത്തിനുള്ള അവധി അപേക്ഷകളിൽ കൃത്യസമയത്ത് തീരുമാനമെടുക്കാത്തതിൽ വ്യാപക പരാതികളുയർന്നതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.
ക്രൈസ്തവ സമുദായത്തിനോടുള്ള അവഗണ തുടർന്നാൽ രാഷ്ട്രീയപാർട്ടി രൂപീകരണം,ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപനം
കോഴിക്കോട്. ക്രൈസ്തവ സമുദായത്തിനോടുള്ള അവഗണ തുടർന്നാൽ രാഷ്ട്രീയപാർട്ടി രൂപീകരണം അസാധ്യമല്ല എന്ന മുന്നറിയിപ്പുമായി ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപനം.ആരോ പറയുന്ന നിയമങ്ങൾക്ക് ഒപ്പിട്ടു നിൽക്കുന്ന വനമന്ത്രി കഴിവില്ലെങ്കിൽ രാജിവെക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയപാരമായ നിലപാട് സമുദായം സ്വീകരിക്കുമെന്ന് തലശ്ശേരി രൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മുനമ്പം നിവാസികൾക്ക് റവന്യൂ അവകാശം ഉറപ്പുവരുത്തുന്നതുവരെ മലയോര ജനത ഒപ്പമുണ്ടാകുമെന്നും പാംപ്ലാനി ‘
ക്രൈസ്തവ സമുദായം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു താമരശ്ശേരി രൂപതയുടെ ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും. വനപാലകർക്കുള്ള മുന്നറിയിപ്പാണ് ഈ സമ്മേളനം എന്ന് പറഞ്ഞ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ കഴിവില്ലെങ്കിൽ വനമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടു
മുഖ്യമന്ത്രി പിണറായി വിജയൻ ആയതുകൊണ്ടാണ് ജെ ബി കോശി കമ്മിഷന് മുന്നിൽ പരാതി നൽകിയത്.ആ റിപ്പോർട്ട് പുറത്തുവിടാത്തത് ക്രൈസ്തവ സമുദായത്തോടുള്ള അവഹേളനമാണ്.കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയപരമായി നിലപാട് സമുദായം സ്വീകരിക്കുമെന്ന് തലശ്ശേരി രൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.രാഷ്ട്രീയപാർട്ടി തന്നെ രൂപീകരിക്കുന്നത് ക്രൈസ്തവർക്ക് അസാധ്യമല്ല.വനം മന്ത്രിക്കെതിരെയും വനംവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് ഉണ്ടായത്
മുനമ്പം നിവാസികളുടെ സമരത്തിന് പൂർണ്ണ പിന്തുണയും പാംപ്ലാനി പ്രഖ്യാപിച്ചു.റവന്യൂ അവകാശം ഉറപ്പുവരുത്തുന്നതുവരെ മലയോരചനത മുനമ്പം നിവാസികൾക്ക് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന പത്രികയും സമ്മേളനത്തിൽ അവതരിപ്പിച്ചു
കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച സംഭവം: ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം
കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രണ്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിപ്ലവഗാനം ആലപിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 10നാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗായകന്‍ അലോഷി ആലപിച്ച സംഗീത പരിപാടിയില്‍ വിപ്ലവഗാനങ്ങള്‍ പാടിയത്. ഇത് വിവാദമായതോടെ ഗായകന്‍ അലോഷിയെ ഒന്നാംപ്രതിയാക്കി കഴിഞ്ഞദിവസം കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ കൊടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നായിരുന്നു വിമര്‍ശനം. അതേസമയം പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം.








































