Home Blog Page 1354

കോത്തഗിരിയിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിക്കു പിന്നാലെ കരിമ്പുലിയും

നീലഗിരി.തമിഴ്നാട് നീലഗിരി കോത്തഗിരിയിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിക്കു പിന്നാലെ കരിമ്പുലിയും ഇറങ്ങി. വീടുകളോട് ചേർന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുലിയും കരിമ്പുലിയുമെത്തിയത്. പുലികൾ നടന്നു നീങ്ങുന്ന സിസി ടി വി ദൃശ്യം പുറത്തു വന്നു. മലയാളികളടക്കം തിങ്ങി പാർക്കുന്ന മേഖലയിൽ വന്യജീവി സാന്നിധ്യം നേരത്തേയും സ്ഥിരീകരിച്ചിരുന്നു. ജാഗ്രത നിർദേശം നൽകിയ വനം വകുപ്പ് നിരീക്ഷണവും ശക്തമാക്കി

REP PIC

കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലാണ് നടപടി.
2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്ന തരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്.
ഓസ്‌ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.

ഗോകുലം ​ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊഴിയെടുപ്പ്

കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലൻറെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായി. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

​ഗോകുലം ​ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇഡി വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. ​ഗോകുലം ​ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ഇ‍ഡി വ്യക്തമാക്കിയിരുന്നു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ​പിടിച്ചെടുത്ത രേഖകളിൽ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചിരുന്നു.

ഗോകുലം ഗോപാലൻറെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളിൽ പരിശോധന തുടങ്ങിയത്. ചെന്നെയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന.

ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ ഒരിടവേളയ്ക്കുമുന്പ് അന്വേഷണം നടത്തിയിരുന്നു.

സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യുവാവിൻ്റെ ഗുണ്ടായിസം

കൊച്ചി.സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യുവാവിൻ്റെ ഗുണ്ടായിസം . ഈ മാസം നാലാം തീയതിയാണ് കളമശ്ശേരിയിൽ നിന്ന് വൈറ്റിലേക്ക് പോയ ബസ്സിൽ ഇടപ്പള്ളി ഭാഗത്ത് വെച്ച് യുവാവ് ചുറ്റുകയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. താൻ ഗുണ്ടയായി മാറിയെന്നും ഇതിൽ കൂടുതൽ ഇനി ഒന്നും വരാനില്ല എന്നും പറഞ്ഞായിരുന്നു യുവാവിന്റെ ആക്രോശം. ബസ്സിനുള്ളിൽ യുവാവ് നടത്തിയ ഗുണ്ടായിസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ കണ്ടെത്താൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബസ്സിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്

ആശാ സമരത്തിലെ നിലപാട്, ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനെ താക്കീത് ചെയ്തു കെപിസിസി

തിരുവനന്തപുരം. ആശാ സമരത്തിലെ സർക്കാർ അനുകൂല നിലപാടിൽ ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷനെ താക്കീത് ചെയ്തു കെ.പി.സി.സി. പാർട്ടി നിലപാടിനെ വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് ആർ ചന്ദ്രശേഖരന് കെ. സുധാകരൻ നിർദേശം നൽകി. സമരവേദിയിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റിനെ അധിക്ഷേപിച്ച് എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തിൻ്റെ പ്രസംഗം. സമരക്കാർ ഇന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തും.

ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ നിരന്തരമായി ആശാസമരത്തെ അധിക്ഷേപിക്കുന്ന പശ്ചാത്തലത്തിലാണ് കെ.പി.സി.സിയുടെ ഒദ്യോഗിക ഇടപെടൽ. പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്തു. ഐ.എൻ.ടി.യു.സിയെ സർക്കാർ വിലാസം സംഘടനയാക്കരുതെന്ന് കെ. മുരളീധരന്റെ മുന്നറിയിപ്പ്.

സമരവേദിയിൽ വച്ച് ആർ ചന്ദ്രശേഖരനെ അധിക്ഷേപിച്ച് എസ്.യു സി .ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്. രാജീവ് രംഗത്തെത്തി.

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി സമരക്കാർ ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിയുടെ ചേമ്പറിൽ വച്ച് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച.

തിരുവനന്തപുരം ISRO യില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോള്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Vikram Sarabhai Space Centre ല്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2025 ഏപ്രില്‍ 1 മുതല്‍ 2025 ഏപ്രില്‍ 15 വരെ അപേക്ഷിക്കാം

ISRO VSSC Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്വിക്രം സാരാഭായ് സ്പേസ് കേന്ദ്രം
ജോലിയുടെ സ്വഭാവംകേന്ദ്ര സര്‍ക്കാര്‍
Recruitment TypeDirect Recruitment
Advt NoVSSC – 332
തസ്തികയുടെ പേര്അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക്
ഒഴിവുകളുടെ എണ്ണം16
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.19,900 – 63,200/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ഏപ്രില്‍ 1
അപേക്ഷിക്കേണ്ട അവസാന തിയതി2025 ഏപ്രില്‍ 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.vssc.gov.in/

അടുത്തുള്ള സഹകരണ ബാങ്കില്‍ ജോലി

 കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണസംഘങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഇപ്പോള്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് സഹകരണ ബാങ്കുകളില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ ആയി മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മാര്‍ച്ച്‌ 25 മുതല്‍ 2025 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

CSEB Kerala Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്സഹകരണ സർവീസ് പരീക്ഷാ ബോർഡ്
ജോലിയുടെ സ്വഭാവംSTATE GOVT
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം200
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.17,360 – 44,650/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 മാര്‍ച്ച്‌ 25
അപേക്ഷിക്കേണ്ട അവസാന തിയതി2025 ഏപ്രില്‍ 30
ഒഫീഷ്യല്‍ വെബ്സൈറ്റ്www.csebkerala.org

സാൽവേഷൻ ആർമി അടൂർ ഡിവിഷണൽ കൺവൻഷൻ സമാപിച്ചു

അടൂർ: സാൽവേഷൻ ആർമി ഡിവിഷണൽ കൺവെൻഷൻ സമാപിച്ചു. അടൂർ ഡിവിഷണൽ കമാൻഡർ ലെഫ്. കേണൽ യോഹന്നാൻ ജോസഫ് സമാപനയോഗം ഉദ്ഘാടനം ചെയ്തു. മേജർ എസ് ജോൺ അധ്യക്ഷനായി. മേജർ റോയ് സാമുവൽ തിരുവചന സന്ദേശം നൽകി. വിവിധ ദിവസങ്ങളിൽ
ക്യാപ്റ്റൻ ഗ്ലാഡിസ്റ്റൻ റവ.ലാലു യേശുദാസ്, ഇവാ. രാജേഷ് തങ്കച്ചൻ കൺവെൻഷൻ ജനറൽ കൺവീനർ ജോഷ്വ തുളിക്കൽ എന്നിവർ പ്രസംഗിച്ചു.
മേജർ വൈ മനാസ്, മേജർ സജി മനുവേൽ, മേജർ സി എസ് ജോസഫ്, എന്നിവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു.

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസ്: ഏഴാം പ്രതിയെ ബംഗ്ലൂരുവിൽ നിന്ന് പിടികൂടി

കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ ഏഴാം പ്രതി സാമുവേൽ പിടിയിൽ.ബംഗ്ലൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കരുനാഗപ്പള്ളി പോലീസാണ് കസ്റ്റഡിയിൽ എടുത്തത്.നിരവധി ക്രിമിനൽ കേസിലും എംഡി എം എ കേസിലും ഇയാൾ പ്രതിയാണ്. കൊലപാത സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് സാമുവേലായി ഇതോടെ കേസിൽ പിടിയിലായ പ്രതികൾ എട്ടായി.ഒന്നാം പ്രതി അലുവ അതുലിനെ കണ്ടെത്താനുണ്ട്. മാർച്ച് 27 ന് പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
കൊലപാതം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ നൽകിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പങ്കജ് മേനോനെന്നാണ് പൊലീസിന്‍റെ നിഗമനം. ഒളിവിൽ കഴിഞ്ഞ പങ്കജിനെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കരുനാഗപള്ളി പൊലീസ് പിടികൂടി. പ്രതിയെ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന രാജപ്പൻ എന്ന് രാജീവ്, മൈന എന്ന് വിളിക്കുന്ന ഹരി, സോനു, പ്യാരി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
പ്രതികൾക്ക് വാഹനം സംഘടിപ്പിച്ച് നൽകിയ കുക്കു എന്ന് വിളിക്കുന്ന മനു, ചക്കര അതുൽ എന്നിവരും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒന്നാം പ്രതി അലുവ അതുൽ ഒളിവിൽ തുടരുകയാണ്.

പന്തളം വലിയ കോയിക്കൽ ക്ഷേത്രം ഏപ്രിൽ 16വരെ അടച്ചു. വിഷുവിന് തിരുവാഭരണച്ചാർത്ത്   ഉണ്ടാകില്ല

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഏപ്രിൽ 16 വരെ അടച്ചിടും.  17-ന് രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷം നട തുറക്കും.ക്ഷേത്രം അടച്ചിരിക്കുന്നതിനാലും കൊട്ടാരത്തിൽ അശുദ്ധിയായതിനാലും ഏപ്രിൽ 14-ന് വിഷുവിന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നടത്താനിരുന്ന വിഷു ഉത്സവവും തിരുവാഭരണച്ചാർത്തും ഉണ്ടാകില്ല.