Home Blog Page 1350

പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന് സ്ട്രീമിംഗ്

പാരനോർമൽ ഇൻവസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തി, ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഇംഗ്ളീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്ട് ” ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തുന്നു.
ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്കറിയ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് ( BCI NEET) തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് സ്ട്രീമിംഗ് നടക്കുന്നത്. ഫിക്ഷനും റിയാലിറ്റിയും അടിസ്ഥാനമാക്കി തിരക്കഥയൊരുക്കിയ ചിത്രം യു എസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് എത്തിക്കുന്നത്.

സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി അഗോസ്റ്റിനോയും സൗണ്ട് മിക്സ്‌, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്ണു ജെ എസ്സും പബ്ളിസിറ്റി ഡിസൈൻസ് പ്രജിൻ ഡിസൈൻസ്, വിനിൽ രാജ് എന്നിവരും ചേർന്നാണ്. അജയ് തുണ്ടത്തിലാണ് പി ആർ ഓ

ബി ജെ എം സർക്കാർ കോളേജിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചവറ. ബി.ജെ എം സർക്കാർ കോളേജിൽ ഡോ. സുജിത് വിജയൻ പിള്ള എംഎൽ.എ. യുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് 65 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും .കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ചവറ കെ എം എം എൽ ന്റെ സി എസ് ആർ ഫണ്ടിൽനിന്നും അനുവദിച്ച പുസ്തകങ്ങളുടെ സമർപ്പണോദ്ഘാടനവും ഡോ. സുജിത് വിജയൻ പിള്ള എം.എൽ .എ നിർവ്വഹിച്ചു. കെ എം എം എൽ മാനേജിങ് ഡയറക്ടർ പി പ്രദീപ്കുമാർ മുഖ്യ അതിഥിയായി . ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജോളി ബോസ്. ആർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചത്ത് മെമ്പർ അഡ്വ സി.പി സുധീഷ്കുമാർ , കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. കെ റഹിം , പി ടി എ വൈസ് പ്രസിഡന്റ് സി. പി ഉണ്ണികൃഷ്ണൻ , അസി. എക്സി. എഞ്ചിനീയർ ഹരി, അലോമിനി സെക്രട്ടറി എം.ജെ ജയകുമാർ, കെ.എം എം എൽ പി. ആർ ഒ ഷെഫീർ ഡോ. എ ആശ, യു. യു. സി കുമാരി ശരണ്യ, എന്നിവർ ആശംസകൾ പറഞ്ഞു. പി. ടി. എ സെക്രട്ടറി പി. ലൈജു സ്വാഗതവും എൻ.എസ്എസ് പ്രോഗ്രാം. ഓഫീസർ ഡോ. ജി.ഗോപകുമാർ നന്ദിയും പറഞ്ഞു.

കാറിന്‍റെ ഫാൻസി നമ്പറിന് 46 ലക്ഷം രൂപ ലേലം

FILE PIC

കൊച്ചി. ഫാൻസി നമ്പറിന് 46 ലക്ഷം രൂപ ലേലം. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പർ ലേലത്തിൽ പിടിച്ചത്. അഞ്ചു പേരാണ് ലേലത്തിൽ പങ്കെടുത്തത്. KL 07 DG 0001 എന്ന നമ്പർ 25 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസൺ ബാബു സ്വന്തമാക്കി

രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടി, സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചു,ഗർഭിണിയായ ഭാര്യക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത

ഹൈദരാബാദ്. ഗർഭിണിയായ ഭാര്യക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടി, സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ. ഹൈദരാബാദ് സ്വദേശിനി ശബാന പർവീണിനാണ് ഭർത്താവ് മുഹമ്മദ്‌ ബർസത്തിൽ നിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം, പ്രണയ വിവാഹം ആയിരുന്നു

ശബാനയും ബർസത്തും തമ്മിൽ വഴക്ക് പതിവെന്ന് അയൽക്കാർ. അച്ഛനമ്മമാർ ഉള്ള വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നത് ശബാന കാരണമാണ് എന്ന് ബർസാത് ആരോപിക്കുമായിരുന്നു. നാല് മാസം ഗർഭിണിയാണ് ശബാന. ഇവർക്ക് വയ്യാതെ ആയതിനെ തുടർന്ന് മാർച്ച്‌ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 1-ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തു

മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടായി, തുടർന്ന് വഴിയിൽ വെച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്നു കരുതി ബർസാത് രക്ഷപ്പെട്ടു. പോലിസാണ് ശബാനയെ ആശുപത്രിയിൽ ആക്കിയത്. ഭർത്താവിനെ ഗച്ചിബൗളി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ഹോം നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട. കൊടുമണില്‍ ഹോം നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊടുമണ്‍ ഐക്കാടാണ് സംഭവം. ഹോം നഴ്‌സ് വിജയ സോണി(35)ക്കാണ് കുത്തേറ്റത്. ഐമനം സ്വദേശി വിപിന്‍ തോമസാണ് കുത്തിയത്.
ആക്രമണത്തിന് ശേഷം വിജയ സോണിയെ വിപിന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കൊടുമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ കൊടുമൺ പോലീസ് അന്വേഷണം ആരംഭിച്ചു

സിവില്‍ തര്‍ക്കങ്ങള്‍ പോലും യു.പി. പൊലീസ് ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നു……ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച തകര്‍ന്നെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച തകര്‍ന്നെന്ന് സുപ്രീംകോടതി. യു.പി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. സിവില്‍ തര്‍ക്കങ്ങള്‍ പോലും യു.പി. പൊലീസ് ക്രിമിനല്‍ കേസുകളാക്കി മാറ്റുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം നടപടി തുടര്‍ന്നാല്‍ പിഴയീടാക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പണം തിരികെ നല്‍കാത്തതിന് ക്രിമിനല്‍ കേസെടുത്തെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിമര്‍ശനം.

ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ ട്രൂപ്പിനെതിരെ കേസ്

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ കേസ്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന എഫ്ഐആറില്‍ ‘നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ്’ എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ഉത്സവ കമ്മിറ്റി എന്നിവരും പ്രതികളാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ഇതാ 10 മാർഗങ്ങൾ

എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നു. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. ‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ എന്നതാണ് ഈ വർഷത്തെ ലോകാരോ​ഗ്യ ദിനത്തിന്റെ പ്രമേയം. എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഒന്ന്

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ശരീര താപനില നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാൽ ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

രണ്ട്

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നതിലൂടെ വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തടഞ്ഞ് നിർത്താൻ സഹായിക്കുന്നു.

മൂന്ന്

പതിവായി വ്യായാമം ചെയ്യുന്നത് പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്താനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ശീലമാക്കുക.‌

നാല്

ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ മറ്റ് പ്രവർത്തനങ്ങളിലും ഉറക്കം നിർണായക പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

അഞ്ച്

വിട്ടുമാറാത്ത സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദ്രോഗം, പൊണ്ണത്തടി, വിഷാദം തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ആറ്

അമിതമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിൽ കരൾ തകരാറ്, ചിലതരം അർബുദ സാധ്യത വർദ്ധിപ്പിക്കൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മദ്യപാനം ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

ഏഴ്

പുകവലി ശ്വാസകോശ അർബുദം, ഹൃദ്രോഗം, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

എട്ട്

പതിവായി കൈ കഴുകുക, പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ദിവസവും കുളിക്കുക തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ പാലിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഒൻപത്

ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും പതിവായി ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും നിർണായകമാണ്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, വിവിധ അർബുദങ്ങൾ എന്നിവയ്ക്കുള്ള സ്ക്രീനിംഗുകൾ, വാക്സിനേഷനുകൾ, ദന്ത പരിശോധനകൾ എന്നിവ ചെയ്യുക.

പത്ത്

സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. മാനസികവും വൈകാരികവുമായ ക്ഷേമത്തിനും, പിന്തുണ നൽകുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ബന്ധങ്ങൾ അത്യാവശ്യമാണ്.

12 വയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസ്; 42 കാരന് നാല് ജീവപര്യവും ഒരു ലക്ഷം രൂപ പിഴയും

കൊല്ലം: കൊല്ലത്ത് 12 വയസുകാരിയെ ബലാത്സം​ഗം ചെയ്ത 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പറയുന്നു.

2016 ജനുവരി മുതലാണ് അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതിക്കെതിരെ മറ്റ് ജില്ലകളിലും പോക്സോ കേസുകളും മലപ്പുറം ജില്ലയിൽ കൊലപാതക കേസും നിലവിലുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിൻവലിച്ചത്.