Home Blog Page 1346

വനിതാ ചലച്ചിത്രമേള കൊട്ടാരക്കരയില്‍

കൊല്ലം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 25 മുതല്‍ 27 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം എട്ടിന് വൈകിട്ട് നാലിന് നടക്കും. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29-ാമത് ഐഎഫ്എഫ്‌കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മരം വീണ് കാര്‍ തകര്‍ന്നു

പത്തനാപുരം: ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന തീവണ്ടി യാത്രക്കാരന്റെ കാര്‍ മരം വീണു തകര്‍ന്നു. സ്റ്റേഷനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് സ്ഥലത്ത് നിന്നിരുന്ന ഉണങ്ങിയ മരമാണ് കാറ്റിലും മഴയിലും കാറിന്റെ മുകളില്‍വീണത്.
തിങ്കളാഴ്ച പുലര്‍ച്ചയുള്ള തീവണ്ടിയില്‍ യാത്ര ചെയ്തവര്‍ എത്തിയ കാറാണിത്. പൂര്‍ണ്ണമായി ഉണങ്ങി ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലായിരുന്നു മരം. സ്റ്റേഷന്‍ പരിസരത്തായി ഇത്തരത്തില്‍ അപകടാവസ്ഥയില്‍ ഒട്ടേറെ മരങ്ങളുണ്ട്.

കെ രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ.കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 11 മണിക്കാണ് കെ രാധാകൃഷ്ണൻ ഹാജരായത്.
കേസുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട് എന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാം വട്ടവും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ എത്തിയത്.കൊച്ചി ഇ ഡി ഓഫീസിൽ  അഭിഭാഷകന് ഒപ്പമാണ് രാധാകൃഷ്ണൻ ഹാജരായത്.കേസിൽ അറിയാവുന്ന വിവരങ്ങൾ നൽകുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

കെ രാധാകൃഷ്ണൻ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന‌ കാലത്ത് കരുവാനൂർ ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളാണ്  ഇ ഡിക്ക് മുന്നിലുള്ളത്.പാർട്ടി ഓഫീസുകളുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെട്ട രേഖകൾ രാധാകൃഷ്ണൻ നേരത്തെ ഇ ഡിക്ക് നൽകിയിരുന്നു.മുൻപ് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. കരുവന്നൂർ കേസിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.


സി പി ഐ സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്കേർപ്പെടുത്തി; ഔദ്യോഗിക പാനലിനെതിരെ മത്സരമുണ്ടായാല്‍ സമ്മേളനം സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: സിപിഐ യുടെ ലോക്കൽ സമ്മേളനങ്ങൾ പുരോഗമിക്കേ മത്സരത്തിന് വിലക്കേർപ്പെടുത്തി. ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം സസ്പെൻഡ് ചെയ്യും. സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കും എന്ന ആശങ്കയെതുടർന്നാണ് വിലക്ക് ഏർപ്പെടുത്തുന്നത്.

ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യും.ലോക്കൽ സമ്മേളനങ്ങളാണ് നിലവിൽ സിപിഐയിൽ നടന്നു വരുന്നത്.

സ്വർണ്ണവില ഇന്നും കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂപ്പുകുത്തി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്.

ഇതോടെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെയെത്തുന്നത്.

ചരിത്രത്തിൽ കാണാത്ത തരത്തിൽ ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന സ്വർണവില വിവാഹ പാർട്ടികളെയാണ് നടുക്കത്തിലാക്കിയത്. ഈ മാസം മൂന്ന് തൊട്ടാണ് വിലഇടിയാൻ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച്‌ ഇതൊരു ലോട്ടറി തന്നെയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടർന്നേക്കും. പവന് അരലക്ഷത്തില്‍ താഴെ പോകുമെന്നാണ് പലരുടെയും കണക്കുകൂട്ടല്‍.

സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്ബത്തിക നിരീക്ഷകര്‍ പറയുന്നത്.

അസാധാരണ വിലക്കയറ്റം മറ്റൊരു വലിയ മാറ്റവും സമൂഹത്തിലുണ്ടാക്കി. 50 പവൻ എടുക്കാനിരുന്നവർ 40 മതിയെന്ന് വച്ചു. കൊടും സമ്പന്നർ മാത്രമാണ് വിചാരിച്ച തൂക്കം വാങ്ങാൻ തീരുമാനിച്ചത്. അതായത് ജനം സ്വർണ്ണം വെറുത്തു. ഇനി വലിയ ഇടിവു കൂടി വന്നാൽ ജനത്തിന് മഞ്ഞലോഹത്തോടുള്ള വിശ്വാസ്യത കൂടി ഇല്ലാതാകും സമ്പാദ്യത്തിന് സ്വർണ്ണം വേണ്ടെന്ന് തീരുമാനമായാൽ വലിയ മാറ്റമാകും വിപണിയിലുണ്ടാവുക

പരവൂരിൽ മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി

കൊല്ലം .പരവൂരിൽ മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു


കുറുമണ്ഡൽ സ്വദേശി രാജേഷ് ആണ് മകൻ അഭിലാഷിനെ വെട്ടി പരിക്കേൽപ്പിച്ചത്


ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


രാജേഷിനെ പരവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം
മദ്യപിക്കാൻ മകൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ ഉറങ്ങി കിടന്ന മകനെ രാജേഷ് മദ്യ ലഹരിയിലെത്തി വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു

എസ് എ ടി ആശുപത്രിയി ൽ  ടൈൽസുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം .എസ് എ ടി ആശുപത്രിയിലെ വാർഡിനുള്ളിലെ തറയിൽ പാകിയിരുന്ന ടൈൽസുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

പീഡിയാട്രിക് സർജറി വിഭാഗത്തിലെ Ps 3 വാർഡിൽ രാവിലെ 9.30 നായിരുന്നു സംഭവം
 
സർജറി കഴിഞ്ഞ മൂന്ന്  കുട്ടികൾ വാർഡിൽ ഉണ്ടായിരുന്നു.

വൻ ശബ്ദത്തോടെ ടൈലുകൾ പൊട്ടിത്തെറിച്ചു.
ശബ്ദം കേട്ട് കൂട്ടിരിപ്പുകാരും ജീവനക്കാരും ഓടിയെത്തി കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റി.

തമിഴ്നാട് ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഗവർണ്ണറുടെ നടപടി നിയമ വിരുദ്ധമെന്നും സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ വൈകിപ്പിച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പത്ത് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ വിസമ്മതിച്ചതിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഗവർണറുടെ നിഷ്‌ക്രിയത്വത്തെയും ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസത്തെയും കുറിച്ച് ബെഞ്ച് പരാമർശിച്ചു.

മലപ്പുറത്ത് വീട്ടിലെ പ്രസവം: സിറാജുദീൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്.

അതിനിടെ മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ മൃതദേഹവുമായി ഭര്‍ത്താവ് സിറാജുദീന്‍ പെരുമ്പാവൂരിലേക്കു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്.

അസ്മയുടെ മരണവിവരം സഹോദരങ്ങളെയുള്‍പ്പെടെ അറിയിക്കാതെ സിറാജുദ്ദീന്‍ മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരന്‍ ടി കെ മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുല്‍പായയില്‍ പൊതിഞ്ഞരീതിയില്‍ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടര്‍ന്നാണു സിറാജുദീന്റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. പൊലീസിനു പരാതി നല്‍കിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.

‘പൂസ്സായി കൺട്രോൾ പോയ കൺട്രോൾ റൂം ഗ്രേഡ് എസ് ഐ ‘ യെ പോലീസ് ജീപ്പ് തടഞ്ഞ് നാട്ടുകാർ പിടികൂടി

കൊല്ലം:പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ മദ്യപിച്ച് നാട്ടുകാരെ തെറി വിളിച്ച കൺട്രോൾ റൂമിലെ പോലീസുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കടയ്ക്കൽ സ്വദേശിയായ സുമേഷ് എന്ന ഗ്രേഡ് എസ് ഐയെ ആണ് നാട്ടുകാർ പിടികൂടിയത്.പോലീസ് ജീപ്പിൽ നിന്ന് മദ്യ കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. കൺട്രോൾ റൂമിലെ വാഹനത്തിൽ മദ്യപിച്ച് ഇന്നലെ വൈകിട്ട് പത്തനാപുരത്ത് നാട്ടുകാരെ വിരട്ടുകയും അസഭ്യം പറയുകയും ചെയ്ത എസ് ഐ യുടെ വാഹനം തടഞ്ഞ നാട്ടുകാരെ വാഹനമിടിപ്പിക്കാനും ശ്രമം നടന്നു.സംഘടിച്ചെത്തിയ നാട്ടുകാർ പോലീസ് വാഹനം തടഞ്ഞ് എസ്ഐയെ പിടികൂടുകയായിരുന്നു.