ആന്ധ്രയിലെ ശ്രീകാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ഫലക്നുമ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളാണ് വേര്‍പെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ് വേര്‍പെട്ടത് ആന്ധ്രയിലെ ശ്രീകാകുളത്തെ പലാസയ്ക്കും മന്ദസയ്ക്കും ഇടയില്‍വച്ചാണ് ബോഗികള്‍ വേര്‍പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തെതുടര്‍ന്ന് ഇതുവഴി വരുന്ന നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.
16 കാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 187 വർഷം തടവ്
16 കാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 187 വർഷം തടവ്
കണ്ണൂർ ആലക്കോട് സ്വദേശി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിയെ ആണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്
മുഹമ്മദ് റാഫി പീഡിപ്പിച്ചത് പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ
സ്വർണ്ണ മോതിരം നൽകി പെൺകുട്ടിയെ സ്വാധീനിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ
9,10,000 രൂപ പിഴയും വിധിച്ചു.
മുനമ്പം വഖഫ് ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി
മുനമ്പം വഖഫ് ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി. വഖഫ് ആധാരത്തിലായിരുന്നു വാദം. ആധാരത്തിലെ അഞ്ച് പരാമർശങ്ങൾ അനുസരിച്ച് ഭൂമി വഖഫ് ആണെന്ന് വഖഫ് ബോർഡ് വാദിച്ചു. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി കാണാൻ കഴിയില്ലെന്ന വാദമാണ് ഫാറൂഖ് കോളേജ് മാനേജ്മെൻറ് ഉന്നയിച്ചത്.മതസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ല ഫാറൂഖ് കോളേജ്,അതിനാൽ കോളേജിന് നൽകിയ ഭൂമി വഖഫായി കാണാൻ കഴിയില്ലെന്ന് മുനമ്പം നിവാസികളും വാദിച്ചു.പറവൂർ സബ് കോടതിയുടെ വിധിയിൽ നാളെ വാദം നടക്കും.
മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് പോലീസ് കേസെടുത്തു. ഛത്തീസ്ഗഡിലെ കുങ്കുരി ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ ബിന്‍സിക്കെതിരെയാണ് പോലീസ് കേസെടുത്ത്. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് അവസാനവർഷ വിദ്യാർത്ഥി പരാതി നൽകിയിരുന്നു. എന്നാൽ മതിയായ ഹാജർ ഇല്ലാത്തതിനാൽ വിദ്യാർത്ഥിക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് പെൺകുട്ടി പരാതി നൽകിയത് എന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്നുമാണ് ഹോളി ക്രോസ് നഴ്സിംഗ് കോളേജിൻ്റെ വിശദീകരണം
സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് പരോള്‍
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് പരോള്‍. ഹൈക്കോടതിയാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഉത്തരവ്. പരോളിന് യുക്തമായ വ്യവസ്ഥകള്‍ ചുമത്താമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്.
2015 ജനുവരി 29നു പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം. ഗേറ്റ് തുറക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ചന്ദ്രബോസിനെ നിഷാം എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു.
വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും ജനലുകളും അടിച്ചുതകര്‍ത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും മര്‍ദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു.
സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ നിഷാമിനെതിരെ പിന്നീട് കൊലക്കുറ്റവും ചുമത്തി. തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിനു പുറമെ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും വിധിച്ചിരുന്നു. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
സെക്രട്ടറിയറ്റിന് മുന്നിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞു, വൈകിട്ട് കൈ വെളളയിൽ കർപ്പൂരം കത്തിച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: റാങ്ക് പട്ടികയുടെ കാലാവധി 19ന് അവസാനിക്കാനിരിക്കെ വ്യത്യസ്ഥമായ സമരമുറകളുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്നു. ഇന്ന് രാവിലെ കൈ ,കാൽ മുട്ടുകൊണ്ട് ഇഴഞ്ഞ് സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച സമരക്കാർ വൈകിട്ട് കൈവെള്ളയിൽ കർപ്പൂരം കത്തിച്ച് പ്രതിഷേധിക്കും. പഠിച്ച് പരിക്ഷയെഴുതി ജയിച്ച് കായിക ക്ഷമത പരീക്ഷയും ജയിച്ച ഉദ്യോഗാർത്ഥികളാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി വ്യത്യസ്ഥ സമരമുറകളുമായി ഏഴ് ദിനങ്ങൾ പിന്നിടുന്നത്. നാളിതുവരെ ഇവരെ കേൾക്കാൻ സർക്കാർ തയ്യാറായിട്ടുമില്ല .
അടുത്ത പട്ടിക വരുന്നതിനു മുൻപായി പരമാവധി പേർക്ക് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇതു നടക്കുമോയെന്ന ആശങ്കയുമുണ്ട്.
മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 292 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ നിയമന ശുപാർശയെ തുടർന്ന് ജോലിയിൽ പ്രവേശിക്കാത്തവരുടെ 60 ഒഴിവുകൾ (എൻജെഡി) ഉൾപ്പെടെയാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 570 ഒഴിവുകൾ നിലവിലുണ്ടെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി ലഭിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തം; പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
തെലുങ്ക് സൂപ്പര്‍ താരവും ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു. മാര്‍ക്ക് ശങ്കര്‍ പാവനോവിച്ചിനാണ് സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റത്.
ഏഴു വയസുള്ള കുട്ടിയുടെ കൈക്കും കാലിനും ഗുരുതര പൊള്ളലേറ്റെന്നാണ് ലഭിക്കുന്ന വിവരം. പുക ശ്വസിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാവ് അന്ന ലെഷ്നേവക്കൊപ്പമാണ് കുട്ടി സിംഗപ്പൂരില്‍ കഴിയുന്നത്. പവന്‍ കല്യാണ്‍- അന്ന ലെഷ്നേവ ദമ്പതികളുടെ മകനായി മാര്‍ക്ക് ശങ്കര്‍ 2017 ഒക്ടോബര്‍ 10നാണ് ജനിച്ചത്.
ജനസേവാ പാര്‍ട്ടി നേതാവായ പവന്‍ കല്യാണ്‍ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കിയ ഉടന്‍ സിംഗപ്പൂരിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അദിവതി തല്ലി പാതയുടെ ഭാഗമായി അല്ലൂരി സീതാരാമരാജു ജില്ലയില്‍ പര്യടനം നടത്തുകയാണ് നിലവില്‍ പവന്‍ കല്യാണ്‍. ഡംബ്രിഗുഡ മണ്ഡലത്തിലെ കുരിഡിയിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി സംവദിക്കുകയും ചെയ്യാനായിരുന്നു പരിപാടി.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു.
പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട ചിറ്റാറില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ആര്‍.ആര്‍.രതീഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അടുത്തിടെയായി ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല.ഇതിലെ നോട്ടിസിനും കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.വകുപ്പുതല നടപടി എടുക്കാനിരിക്കെയാണ് മരണം. ഭാര്യയും രണ്ടുമക്കളും ഉണ്ട്
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.
തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചു. പത്തു ബില്ലുകള്‍ക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി.









































