കൊച്ചി.ഒറ്റപ്പാലത്തു നിന്നും കാണാതായ യുവതിയെയും രണ്ടു കുട്ടികളെയും കണ്ടെത്തി. തൃപ്പൂണിത്തുറയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവർ മൂന്നുപേരും സുരക്ഷിതരാണ്. കാണാതായി യുവതിയുടെ ഫോൺ ഓൺ ചെയ്ത് ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എട്ടുമണിയോടെയാണ് തൃപ്പൂണിത്തറയിൽ ഉണ്ട് എന്നുപറഞ്ഞ് ഭർത്താവിന് ഫോൺകോൾ വന്നത്. ബന്ധുക്കൾ ഇവരുടെ അടുത്ത് എത്തിയിട്ടുണ്ട്
തണ്ണിമത്തന്, ചുവപ്പുനിറം കുത്തി വയ്ക്കുന്നുണ്ടോ
വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ തണ്ണിമത്തന്‍ വിപണി ഉഷാറായി. വഴിയോരങ്ങളില്‍ കുന്നുപോലെയാണ് തണ്ണിമത്തന്‍ അഥവാ വത്തക്ക് വന്നുമറിയുന്നത്. ചുവപ്പും മഞ്ഞയും നിറമുള്ള തണ്ണിമത്തനാണ് സാദാതണ്ണിമത്തനേക്കാള്‍ പ്രിയം. ചുവപ്പും മധുരവുംമേറിയ കിരണിനാണ് വിപണി ഏറെ. എന്നാല്‍ ഈ വില്‍പ്പന ഇടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും കടുക്കുന്നുണ്ട്. നിറം കുത്തിവച്ച് തണ്ണിമത്തന്‍ വില്‍ക്കുന്നു എന്നാണ് പ്രചരണം.
തണ്ണിമത്തന് ചുവന്ന നിറം കിട്ടുന്നതിന് എറിത്രോസിന്‍ ബി എന്ന രാസവസ്തു കുത്തിവെക്കുന്നുണ്ടെന്നാണ് പ്രചാരണം.
എല്ലാ വേനല്‍ക്കാലത്തും പതിവായി കേള്‍ക്കുന്ന ആരോപണമാണ് തണ്ണിമത്തനിലെ നിറം ചേര്‍ക്കല്‍. എന്നാല്‍ ഇത് തികച്ചും അപ്രസക്തവും വ്യാജവുമായ പ്രചാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കാനാകുമെന്നത് മണ്ടത്തരമാണ്. എന്നാല്‍ ഈ വ്യാജ പ്രചാരണം ശരിവെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്കും ചില വ്‌ളോഗര്‍മാര്‍ക്കും പുറമേ ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

നിറം ചേര്‍ത്ത തണ്ണിമത്തനെ കണ്ടെത്തുന്നതിന് വിഡിയോയും ഇറക്കിയിട്ടുണ്ട്. തണ്ണിമത്തൻ രണ്ടായി മുറിച്ച ശേഷം പഞ്ഞിയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് അമർത്തി പരിശോധിക്കുമ്ബോള്‍ നിറം പേപ്പറില്‍ പടരുന്നുണ്ടെങ്കില്‍ അത് നിറം ചേർത്തതാകാമെന്നാണ് വിഡിയോകളില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തികച്ചും അശാസ്ത്രീയമായും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. നന്നായി പഴുത്ത തണ്ണിമത്തനുകളിലും ചില തണ്ണിമത്തൻ ബ്രീഡുകളിലുമെല്ലാം ഇതുപോലെ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അമർത്തി തുടച്ചാല്‍ നിറം പടരും. അതിനു നിറം ചേർത്തിരിക്കണമെന്നുമില്ല. ഇത്തരത്തില്‍ ടിഷ്യൂ പേപ്പറില്‍ നിറം പടരുന്നത് കണ്ട് തുടർ പരിശോധനയ്ക് അയച്ച സാമ്ബിളുകളില്‍ ഒന്നിലും തന്നെ എറിത്രോസിൻ കണ്ടെത്തിയിട്ടുമില്ല.
ഈ വിഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ സാധാരണക്കാരായ നിരവധി ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിറം ചേർത്ത തണ്ണിമത്തൻ കർഷകരില്‍ നിന്നോ വ്യാപാരികളില്‍ നിന്നോ പിടിക്കപ്പെട്ടതായോ അതില്‍ എറിത്രോസിൻ രാസവസ്തു കണ്ടെത്തിയതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഒന്നാമത്തെ കാര്യം. മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വിഡിയോ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഹൈബ്രിഡ് വെറൈറ്റി തണ്ണിമത്തനുകള്‍ക്ക് സ്വാഭാവികമായും നല്ല ചുവന്ന നിറം ഉണ്ടാകാറുണ്ട് താനും. ഇങ്ങനുള്ള സാഹചര്യത്തില്‍ ഇത്തരം പ്രചാരണം ജനങ്ങളില്‍ പരിഭ്രാന്തി പരത്തും.
ഭക്ഷണത്തിനു ചുവന്ന നിറം നല്‍കുന്ന ഒരു രാസവസ്തുവാണ് എറിത്രോസിന്‍ ബി. ഇത് പഴങ്ങള്‍ കൂടുതല്‍ പഴത്തതായും നീരുള്ളതായും തോന്നിപ്പിക്കും. എറിത്രോസിന്‍ ബി ശരീരത്തില്‍ എത്തിയാല്‍ ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, വയറവേദന, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ന്യൂട്രീഷന്‍ ആന്റ് ഫുഡ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത്തരം രാസവസ്തുക്കള്‍ ഭ്രൂണത്തെ ബാധിക്കാനും വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു.
ലോഡുകണക്കിന് തണ്ണിമത്തന്‍ വന്നുമറിയുന്നതില്‍ എത്രയെണ്ണത്തിനാണ് കുത്തിവയ്പെടുക്കുന്നത് എന്ന ഒരു ചോദ്യം വ്യാപാരികള്‍ ചോദിക്കുന്നുണ്ട്.
കോടതി ഫീസുകൾ കുത്തനെ വർധിപ്പിച്ചതിനെതിരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി
കൊച്ചി. സംസ്ഥാനത്തെ കോടതി ഫീസുകൾ കുത്തനെ വർധിപ്പിച്ചതിനെത്തൊരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജിയിൽ എതിർ സത്യവാഗ്മൂലം സമർപ്പിക്കാനും കോടതി ഫീ വർധനവിന് ആസ്പദമായ ജസ്റ്റിസ് വി കെ മോഹനൻ കമ്മിറ്റീ റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.റിപ്പോർട്ടുകൾ മുദ്ര വെച്ച കവറിൽ ഹാജരാകാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നിലവിലെ കോടതി ഫീസ് വർധന 400 മുതൽ 900 ശതമാനം വരെ ആണെന്നും യാതൊരു അടിസ്ഥാനവും ഇല്ലാതെ ആണ് ഇതെന്നും ഹർജിഭാഗത്തിന് ഹാജരായ അഡ്വ യശ്വന്തു ഷെനോയ് വാദിച്ചു.കോടതി ഫീസുകൾ ഉയർത്തുന്നതിനുള്ള കാരണങ്ങൾ ഇത് സംബന്ധിച്ചു സർക്കാർ പാസ്സാക്കിയ ബില്ലിൽ വ്യക്തം ആകിയിട്ടില്ലെന്നും വർധന യുക്തി സഹമല്ലെന്നും ഹർജി ഭാഗം ചൂണ്ടികാട്ടി. അതിനാൽ നിലവിലെ വർധന നടപ്പാകുന്നത് തടയാണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. അതെ സമയം നിയമ സഭ പാസ്സാക്കിയ ഒരു നിയമത്തിനു ഭരണാഘടന സാധുത ഉണ്ടെന്നാണ് വ്യാഖ്യാനികേണ്ടതെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇടപെടാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ വേഗത്തിൽ വാദം കേൾക്കാം എന്നും ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേസ് മെയ് 23 ന് വാദം കേൾക്കാൻ മാറ്റി.
പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ മുറികളിലല്ല,ഹൈക്കോടതി
കൊച്ചി.ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ മുറികളിലല്ല.വിദഗ്ധ ചികിത്സ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് ജയില്‍ ഡോക്ടര്‍.പ്രതികളെങ്കില്‍ ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയണം, വീട്ടിലെ ഭക്ഷണത്തിന്റെയല്ല
റിമാന്‍ഡ് ചെയ്താല്‍ ജയില്‍ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല.ഇത്തരം നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.വിമര്‍ശനം ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേത്.കെഎന്‍ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം
ഉത്തരവില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമര്‍ശനം.നിര്‍ബന്ധിത സാഹചര്യത്തില്‍ കോടതിക്ക് പിസി ജോര്‍ജ്ജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.പിസി ജോര്‍ജ്ജ് ജയിലിന്റെ പടിവാതില്‍ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി
മൂവാറ്റുപുഴയിൽ എംഡിഎംഎ യും കഞ്ചാവും കൈതോക്കുമായി യുവാക്കൾ പിടിയിൽ
എറണാകുളം. മൂവാറ്റുപുഴയിൽ എംഡിഎംഎ യും കഞ്ചാവും കൈതോക്കുമായി യുവാക്കൾ എക്സൈസിന്റെ പിടിയിൽ. 3280 മില്ലി ഗ്രാം എം ഡി എം എ, 5 ഗ്രാം കഞ്ചാവ്, 3 മൊബൈൽ ഫോണുകൾ, ഒരു കൈ തോക്ക് എന്നിവ കണ്ടെടുത്തു
കോളേജിലെ വിദ്യാർത്ഥികൾക്കും സിനിമാ മേഖലയിലെ ചിലർക്കും വേണ്ടിയാണ് കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയത്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റായി എ എസ് ആരോമൽ ചുമതലയേറ്റു
ശാസ്താംകോട്ട: കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലംപ്രസിഡന്റായി എ.എസ്. ആരോമൽ ഭരണിക്കാവ് കോൺഹൗസിൽകൂടിയ സമ്മേളനത്തിൽ വെച്ച്ചുമതലയേറ്റു. സമ്മേളനം കെ.എസ്.യു. സംസ്ഥാനജനറൽസെക്രട്ടറി പ്രിയങ്കഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ്സ് ബ്ലോക്ക്പ്രസിഡന്റ്
വൈ.ഷാജഹാൻ, ഡി.സി.സി ഭാരവാഹികളായ ദിനേശ് ബാബു, കല്ലടഗിരീഷ്, തുണ്ടിൽനൗഷാദ്, യൂത്ത് കോൺഗ്രസ്സ്സംസ്ഥാനസെക്രട്ടറിമാരായ ഹാഷിം സുലൈമാൻ , സുഹൈൽ അൻസാരി, രതീഷ് കുറ്റിയിൽ , നേതാക്കളായ അമൃതപ്രിയ, സൈറസ് പോൾ, എസ്.സുഭാഷ്, ആർ.ഡി.പ്രകാശ്, എം.വൈ. നിസാർ ,നാദിർഷകാരൂർക്കടവ്, ലോജുലോറൻസ് , ഗൗരി, മീനാക്ഷി , ആസിഫ് ഷാജഹാൻ, റിജോറെജി, അൻവർ ബിജു, സഞ്ചു തരകൻ, ആഷിക്ക് ,അഞ്ചന, സന്ധീപ് , വൈഷ്ണവ് , അബ്ദുള്ള, ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു
കളൻതോട് എംഇഎസ് കോളജിലെ റാഗിംങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ
കോഴിക്കോട് .കളൻതോട് എംഇഎസ് കോളജിലെ റാഗിംങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ. ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഇന്ന് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അർഷാദ്, ദിൽഷാദ്, നസ്രു , റഹീസ് , മുഹമ്മദ് റംഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. റാഗിംഗിൽ രണ്ടാംവർഷ വിദ്യാർഥിയായ മുഹമ്മദ് മിൻഹാജിൻ്റെ മുഖത്തെ എല്ലുപൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കുടുംബം നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപിച്ചുവെങ്കിലും തള്ളുകയും ചെയ്തു. ഇതോടെ 5 പേരും കീഴടങ്ങി. കളന്തോട് എം ഇ എസ് കോളജിലെ വിദ്യാർത്ഥികളായ അർഷാദ്, ദിൽഷാദ്, നസ്രു , റഹീസ് , മുഹമ്മദ് റംഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ കുന്നമംഗലം പോലീസിനെതിരെ കുടുംബം ഉന്നത ഉദ്യോഗസർക്ക് പരാതിയും നൽകിരുന്നു.
കോടതി ബഹിഷ്‌കരണം, അഭിഭാഷകര്‍ക്കെതിരെ കോടതി
കൊച്ചി.അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണത്തിന് പിന്നാലെ ഹൈക്കോടതിയുടെ കടുത്ത നടപടി. അഭിഭാഷകര്‍ ഹാജരാകാതിരുന്ന 11 കേസുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കടുത്ത വിമര്‍ശനമാണ് അഭിഭാഷകര്‍ ഹാജരാകാതിരുന്ന കേസുകളില്‍ ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിയത്. സര്‍ക്കാരാണ് കോടതി ഫീസ് വര്‍ദ്ധിപ്പിച്ചത്. ഇതിന്റെ പേരില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചത് നിയമവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഡിവിഷന്‍ ബെഞ്ച്.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിലെ ഉള്ളടക്കം അരോചകമെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ സമരം അംഗീകരിക്കാനാവില്ലെന്നുമാണ് ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധം, എഐസിസി
അഹമ്മദാബാദ്.വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പ്രമേയം പാസാക്കി എഐസിസി അഹമ്മദാബാദ് സമ്മേളനം. മുസ്ലീങ്ങൾക്ക് പിന്നാലെ ക്രിസ്ത്യാനികൾക്ക് നേരെയും സംഘപരിവാർ തിരിയുകയാണെന്ന് ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി തടയാൻ ബാലറ്റിലേക്ക് മടങ്ങണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻഖർഗെ ആവശ്യപ്പെട്ടു.സ്ഥാനാർഥി നിർണയത്തിലടക്കം ഡിസിസികൾക്ക് കൂടുതൽ അധികാരം നൽകാൻ പാർട്ടി തീരുമാനിച്ചു.
വഖഫിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പങ്ങളില്ലെന്ന പ്രഖ്യാപനമാണ് രാഹുൽ നടത്തിയത്. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കാണേണ്ട. ക്രിസ്ത്യൻ സമുദായത്തിനെതിരെയും അവർ തിരിഞ്ഞ് കഴിഞ്ഞെന്ന് ഓർഗണൈസറിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗത്തെ ഉൾപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞു.
ബാലറ്റിലേക്ക് മടങ്ങാനുള്ള ആഹ്വാനവും പാർട്ടി സമ്മേളനത്തിലുണ്ടായി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഖർഗെയും രാഹുലും എടുത്ത് കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു. പാർട്ടിയെ ശക്തമായി തിരിച്ച് കൊണ്ടുവരുന്നതിന് ജില്ലാ അധ്യക്ഷൻമാർക്കും കമ്മറ്റികൾക്കും കൂടുതൽ അധികാരവും ഉത്തരവാദിത്തവും നൽകും. സ്ഥാനാർഥി നിർണയത്തിലടക്കം ജില്ലാ അധ്യക്ഷൻമാരുടെ നിർദ്ദേശങ്ങൾക്ക് കാര്യമായ പരിഗണന കിട്ടുമെന്നും രാഹുലും ഖർഗെയും പറഞ്ഞു. ഇന്ത്യാ സഖ്യത്തെ കൂടുതൽ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോവണമെന്നും സമ്മേളനം തീരുമാനം എടുത്തു









































