Home Blog Page 1330

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി എം.എസ്. ധോണി തന്നെ നയിക്കും

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി എംഎസ് ധോനി തന്നെ നയിക്കും. ടീമിന്റെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായി. താരത്തിനു സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്നു ടീം വ്യക്തമാക്കി. പിന്നാലെയാണ് മുന്‍ നായകന്‍ കൂടിയായ തല വീണ്ടും നായകന്റെ കുപ്പായം ഏറ്റെടുത്തത്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങാണ് ധോണിയുടെ നായക സ്ഥാനത്തേക്കുള്ള തിരിച്ചു വരവ് സ്ഥിരീകരിച്ചത്.
മുന്‍ ചാംപ്യന്‍മാരായ ചെന്നൈ നിലവില്‍ പോയിന്റ് പട്ടികയില്‍ 9ാം സ്ഥാനത്താണ്.

ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി.ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി, കൂട്ട ആത്മഹത്യയെന്ന് സംശയം. ഇടുക്കി:കട്ടപ്പന ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശിയായ സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നാലുപേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കിയാതാണെന്നാണ് സംശയം. ഓട്ടോ ഡ്രൈവറായിരുന്നു സജീവ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.

തൃശൂരിൽ കാണാതായ ആറ് വയസുകാരൻ്റെ ജഢം കുളത്തിൽ, കൊലപാതകമെന്ന് സംശയം; 20കാരൻ കസ്റ്റഡിയിൽ

തൃശൂർ: മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരൻ്റെ മൃതദേഹം വീടിനടുത്തുള്ള കുളത്തിൽ കണ്ടെത്തി.താണിശ്ശേരി സെൻ്റ് സേവേഴ്സ് സ്കൂളിലെ യു കെ ജി വിദ്യാർത്ഥിയായ ഏബൽ ആണ് മരിച്ചത്.ഏബലിൻ്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ലഭിച്ച സി സി ടി വി ദൃശ്യത്തിൽ കുട്ടി ഓടിപ്പോകുന്നതായും ഒപ്പം സമീപവാസിയായ 20കാരനും ഉള്ളതായി പോലീസ് പറഞ്ഞു.20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തത വരികയുള്ളു. ഇന്ന് രാത്രി 8.30തോടെയാണ് ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പാളയം കണ്ണിമേറാ മാർക്കറ്റ്, ദുർബല വിഭാഗം വ്യാപാരികളെ ഒഴിപ്പിക്കുവാൻ സെക്രട്ടറി കോടതിയിൽ കളവ് പറഞ്ഞു, എസ് എസ് മനോജ്

പാളയം കണ്ണിമേറാ മാർക്കറ്റിലെ താൽക്കാലിക കെട്ടിടം എയർകണ്ടീഷൻഡ് എന്ന് സെക്രട്ടറി കോടതിയെ തെറ്റായി ബോധിപ്പിച്ചു എന്ന് പരാതി

തിരുവനന്തപുരം.പാളയം കണ്ണിമേറാ മാർക്കറ്റിലെ കച്ചവടക്കാരെ ചവർ കൂമ്പാരത്തിനിടയിലേക്ക് തള്ളിവിടുന്നതിന് കേരളത്തിന്റെ പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കളവയി സബ്മിഷൻ സമർപ്പിക്കുകയും, പത്താം തീയതി വരെ ഉണ്ടായിരുന്ന ഇന്ററിം ഓർഡർ പുതുക്കേണ്ടതില്ല എന്ന് കോടതിയെ കൊണ്ട് തീരുമാനമെപ്പിക്കുമാറുള്ള നടപടി മൂലം നഗരസഭാ സെക്രട്ടറി അക്ഷരാർത്ഥത്തിൽ രാജ്യത്തിന്റെ മുഴുവൻ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചിരിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് പറഞ്ഞു.

ഒരു ദുർബല വിഭാഗത്തെ തന്റെ ധാർഷ്ട്രത്തിന് വിധേയമാക്കുന്നതിന് അധികാരമുപയോഗിച്ച് കളവായ സബ്മിഷൻ നൽകി ബഹുമാനപ്പെട്ട കോടതിയെ നഗരസഭാ സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ കോടതികളിൽ തെറ്റായ സത്യവാങ്മൂലം നൽകുന്നത് മൂലം, ഒരു ജനാധിപത്യ രാജ്യത്തിന്റെ അപകടകരമായ ഭാവിയെയാണ് ആശങ്കയോടു കൂടി നാം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയുടെ ധാർഷ്ടയത്തിനും, കള്ളം നിറച്ച സബ്മിഷനും നഗരസഭാ കൗൺസിലിന്റെ പൂർണ്ണ പിൻതുണ ഉണ്ടോ എന്നറിയുവാൻ താൽപര്യമുണ്ടെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാജൻ. പി. നായർ, ഡി. വിദ്യാധരൻ, ജെ.ംറിയാസ് എസ്. ഷഹാബുദ്ദീൻ എന്നിവർ ചോദിച്ചു.
പരമോന്നത നീതിപീഠത്തെ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 33 കാരന് മൂന്ന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും ശിക്ഷ

പുനലൂർ: 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 33 കാരന് മൂന്ന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പാങ്ങോട് വലിയ വയൽ മൂന്ന് മുക്ക് പ്രശോദ മന്ദിരയിൽ കണ്ണൻ (33) നെയാണ്  മൂന്ന് ജീവപര്യന്തം തടവും   25000/- രൂപ പിഴയും, പിഴ തുക ഒടുക്കാത്ത പക്ഷം 8 മാസം കഠിന തടവിനും  ശിക്ഷിച്ചത്. പിഴ ഒടുക്കുന്ന പക്ഷം ടി തുക അതിജീവിതക്ക്  നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട് . ജീവപര്യന്തം തടവ് ജീവിത  അവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പരാമർശിച്ചിട്ടുണ്ട് . പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി  സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്‌ജ്‌ റ്റി. ഡി ബൈജൂ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ദാഗത്തേക്ക് 24 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 30 രേഖകൾ ഹാജരാക്കിയിട്ടുള്ളതും പ്രതി ഭാഗത്തേക്ക് 8 സാക്ഷികളേയും 9 രേഖകളും ഹാജരാക്കിയിട്ടുള്ളതും  കോടതി സാക്ഷിയായി ഒരു സാക്ഷിയേയും രണ്ട് രേഖകളും പരിഗണിച്ചിരുന്നതും  ആണ്. കുളത്തുപ്പുഴ  പോലീസ് ഇൻസ്പെക്ടറായിരുന്ന സി.എൽ സുധീർ രജിസ്റ്റർ ചെയ്ത കേസിൽ തുടർന്നുള്ള അന്വേഷണം പുനലൂർ ഡി.വൈ.എസ്.പി ആയിരുന്നതും ഇപ്പോൾ തൃശ്ശൂർ റൂറൽ എസ് .പി യുമായ ബി. കഷ്ണകുമാർ ഐ.പി.എസ് ഉം അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് പുനലൂർ ഡി.വൈ.എസ്.പി. ആയിരുന്ന ബി. വിനോദമാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി അജിത്ത്  കോടതി മുമ്പാകെ ഹാജരായത്.

കൊല്ലത്ത് കഞ്ചാവും ഹെറോയിനും പിടികൂടി

കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ്  ഇൻസ്പെക്ടർ ദിലീപ് സി.പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഹെറോയിനും പിടികൂടി.  ഉമയനല്ലൂർ, പള്ളിമണിയിൽ നടത്തിയ പരിശോധനയിൽ 1.415   കിലോഗ്രാം  ഗഞ്ചാവ്, 3 ഗ്രാം  ഹെറോയിൻ എന്നിവ കൈവശം വച്ചതിന് പശ്ചിമബംഗാൾ ദക്ഷിണ് ദിനാജ്പൂർ സ്വദേശി അനോവർ ഹൊസൈൻ(31) എന്നയാളെയും, പള്ളിമണി ഭാഗത്ത് നടത്തിയ പരിശോധനയിൽ 7.673  കിലോഗ്രാം  ഗഞ്ചാവ് കൈവശം വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കൊല്ലം പള്ളിമൺ പണയിൽ  വീട്ടിൽ സംഗീത് (36 ) നെയും അറസ്റ്റ് ചെയ്‌ത്‌ കേസെടുത്തു. കഞ്ചാവ് സൂക്ഷിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.  പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രസാദ്‌കുമാർ ജെ ആർ,, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്.ബി.എസ്, അനീഷ്.എം.ആർ, ജൂലിയൻ ക്രൂസ്, ജോജോ.ജെ, ബാലു എസ് സുന്ദർ, സൂരജ്.പി, അഭിരാം എച്ച് വനിതാ സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക്   സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവർ പങ്കെടുത്തു.

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ, നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി.പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ, നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്. 3,94,97,000 രൂപ ഈടാക്കാൻ ആണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകൾ വിറ്റ് ഈടാക്കാമെന്നും ഡിവിഷൻ ബെഞ്ച്. ക്ലെയിംസ് കമ്മിഷണർ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവർക്ക് നൽകണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 2228 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.
വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 275.91 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 221.76 കോടിയും, കോർപറേഷനുകൾക്ക്‌ 243.93 കോടിയും ലഭിക്കും.
നഗരസഭകളിൽ മില്യൻ പ്ലസ്‌ സിറ്റീസിൽ പെടാത്ത 86 മുൻസിപ്പാലിറ്റികൾക്കായി 77.92 കോടി രൂപയും, കണ്ണൂർ കോർപറേഷന്‌ 8,46,500 കോടി രൂപയും ലഭിക്കും. മുൻസിപ്പാലികൾക്ക്‌ ആകെ 300 കോടി രൂപയാണ്‌ ലഭിക്കുന്നത്‌. ഇതോടെ ഏപ്രിൽതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ നിർവഹണത്തിലേക്ക്‌ കടക്കാനാകും.

ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി, കൂട്ട ആത്മഹത്യയെന്ന് സംശയം

ഇടുക്കി:കട്ടപ്പന ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശിയായ സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

നാലുപേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കിയാതാണെന്നാണ് സംശയം. ഓട്ടോ ഡ്രൈവറായിരുന്നു സജീവ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂവർ റാണയെ ഇന്ത്യയിൽ എത്തിച്ചു

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂവർ റാണ (64)യെ ഇന്ത്യയിൽ എത്തിച്ചു. യുഎസിൽ നിന്നു ഇയാളെയും കൊണ്ടുള്ള വ്യോമസനേയുടെ പ്രത്യേക വിമാനം ഇന്ത്യയിലെത്തി. പാലം വിമാനത്താവളത്തിലാണ് വിമാനം ലാൻ‍ഡ് ചെയ്തത്.

ഓൺലൈനായാണ് തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കുക. ഇതിനു ശേഷം മുംബൈയിലേക്ക് കൊണ്ടും പോകും. എൻഐഎ അഭിഭാഷകർ പട്യാല ഹൗസ് കോടതിയിൽ എത്തിയിട്ടുണ്ട്.

കമാൻഡോ സുരക്ഷയിലാണ് ഇയാളെ മുംബൈയിലേക്ക് കൊണ്ടു പോകുക. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് കൈമാറ്റം നടന്നത്. 12 ഉദ്യോഗസ്ഥരായിരിക്കും റാണയെ ചോദ്യം ചെയ്യുക.

റാണയ്ക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജൻയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ നരേന്ദർ മാനെയെ സ്പെഷൽ പോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. 3 വർഷത്തേക്കാണ് നിയമനം.
ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് റാണയെ ഇന്ത്യയ്ക്കു കൈമാറിയത്.