Home Blog Page 1325

അത് വേ ഇത് റേ,വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

ആലപ്പുഴ.മലപ്പുറത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തി വിവാദമായ പശ്ചാതലത്തിൽ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിൻ്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി പ്രസാദ്, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ എന്നിവർ
യോഗത്തിൽ പങ്കെടുക്കും

നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മഹാസംഗമവും സ്വീകരണ യോഗവും. വെള്ളാപ്പള്ളിയുടെ പരാമർശം വിവാദമായിട്ടും മുൻകൂട്ടി തീരുമാനിച്ച പരിപാടിയിൽ നിന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ പിന്മാറിയിട്ടില്ല.

  1. 30ന് വെള്ളാപ്പള്ളിയെ എക്സ്-റേ കവലയിൽ നിന്ന് തുറന്ന വാഹനത്തിൽ സംഗമനഗരിയിലേക്ക് ആനയിക്കും. നാലുമണിക്ക് മഹാസംഗമവും സ്വീകരണ സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.. ഒരു വീട്ടിൽ ഒരു വ്യവസായം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ ഗുരു സന്ദേശം നൽകും. മന്ത്രി സജി ചെറിയാനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി സംഘടന സന്ദേശം നൽകും. സംഗമത്തിൽ കാലക്ഷം പേർ പങ്കെടുക്കും എന്നാണ് സംഘാടകസമിതി അറിയിക്കുന്നത്. 16 വർഷത്തോളം യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുമാരനാശാന്റെ റെക്കോർഡ് ആണ് വെള്ളാപ്പള്ളി മറികടന്നത്. ആർ ശങ്കറിനു ശേഷം യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്തെത്തിയതും വെള്ളാപ്പള്ളി മാത്രം.
    വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ ഇതുവരെയും സിപിഐഎം നേതൃത്വമോ മുഖ്യമന്ത്രിയോ പരസ്യമായ എതിർപ്പ് അറിയിച്ചിട്ടില്ല. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള
    പരാമർശങ്ങളിൽ പൊതുവിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു. വെള്ളാപ്പള്ളി നടേശൻ നവോത്ഥാന നായകൻ ആണെന്നും സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നത് രാജ്യദ്രോഹക്കുറ്റം അല്ലെന്നും ആയിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ഇതിനിടെ വെള്ളാപ്പള്ളിയ്ക്ക് ഇടത് ഘടകകക്ഷിയായ
    INL എ പി അബ്ദുൽ വഹാബ് വിഭാഗം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ പരാമർശത്തെ വളച്ചൊടിച്ചതാണെന്നും ചില നേതാക്കളുടെ തന്ത്രങ്ങളെയാണ് വെള്ളാപ്പള്ളി തുറന്നു കാണിച്ചതെന്നുമായിരുന്നു INL നേതാക്കളുടെ പ്രതികരണം..തന്റെ പരാമർശം മുസ്ലീങ്ങൾക്കെതിരെയല്ല.. മുസ്ലിം ലീഗിനെതിരെ ആണെന്നും ചില സാമൂഹിക നീതികേടും ദുഃഖസത്യങ്ങളും ആണ് താൻ തുറന്നുപറഞ്ഞതെന്നുമുള്ള വിശദീകരണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു.
    എസ്എൻഡിപിയുടെ സ്വീകരണയോഗത്തിനുശേഷം ആലപ്പുഴ ബീച്ചിൽ കെപിഎംഎസിന്റെ പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു

നിലമ്പൂർ. കരിമ്പുഴയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു. മുട്ടിക്കടവ്
മുരളി മന്ദിരം
അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. രാവിലെ 10.45 നാണ് സംഭവം.കരിമ്പുഴ ടാമറിൻ്റ് ഹോട്ടലിന് സമീപമാണ് അപകടം സംഭവിച്ചത്.
നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.ബൈക്ക് യാത്രക്കരാണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പോലീസ് – ഇഡി പോര് മുറുകുന്നു

തൃശൂര്‍. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പോലീസ് – ഇഡി പോര് മുറുകുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കൈമാറിയില്ലെന്ന പോലീസിന്റെ ആരോപണം തള്ളി ഇഡി രംഗത്തെത്തി. ഇഡി രേഖകൾ നൽകിയതിന്റെയും പിന്നീട് തിരികെ ആവശ്യപ്പെട്ടതിന്റെയും തെളിവുകൾ പുറത്തായി. ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പോലീസിന് കൈമാറാൻ ഇഡി തീരുമാനിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകൾ കൈമാറാത്തത് കാരണമാണെന്ന് പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് രേഖകൾ സഹിതം ഇഡി പൂർണ്ണമായും തള്ളുന്നു. വിചാരണ കോടതി മുഖേന ക്രൈം ബ്രാഞ്ചിന് മുഴുവൻ രേഖകളും കൈമാറി. കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്.
മുഴുവൻ രേഖകളുടെയും ഒറിജിനൽ നൽകിയിട്ടുണ്ട്. നാലു മാസത്തേക്കാണ് രേഖകൾ വിട്ടു നൽകാൻ കോടതി നിർദ്ദേശിച്ച സമയപരിധിയെന്നും സമയപരിധി കഴിഞ്ഞിട്ടും രേഖകൾ തിരികെ നൽകാതെ ആയപ്പോൾ തങ്ങൾ വീണ്ടും കോടതിയെ സമീപിച്ചെന്നും ഇഡി വ്യക്തമാക്കുന്നു.
രേഖകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ച് നൽകിയ മറുപടിയെന്നും ഇഡി രേഖകൾ സഹിതം ചൂണ്ടിക്കാട്ടുന്നു. കേസ് സിബിഐക്ക് വിടുന്നതിൽ ഹൈക്കോടതി സിബിഐയുടെ നിലപാടും കഴിഞ്ഞദിവസം തേടിയിരുന്നു.

ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പോലീസിന് കൈമാറുമെന്ന് ഇഡി വ്യക്തമാക്കി. സാങ്കേതിക നടപടിക്രമം എന്ന നിലയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ആയിരിക്കും കൈമാറ്റം.

മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരം,സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ

കൊച്ചി. സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ . മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണ്. കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നത് പോലെയാണ് സർക്കാർ നിലപാടെന്നും ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി പ്രസിഡന്റ യൂഹാനോൻ മാർ പോളികാർപ്പോസ് കുറ്റപ്പെടുത്തി .

സർക്കാരിൻറെ പുതിയ മദ്യനയത്തിൽ അതിരൂക്ഷ വിമർശനമാണ് ഓർത്തഡോക്സ് സഭക്കുള്ളത്.
സംസ്ഥാനത്ത് ബാറുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുകയാണ്. കഴിഞ്ഞ 8.9 വർഷത്തിനിടെ ബാറുകളുടെ എണ്ണം വർദ്ധിച്ചു. ടൂറിസം മേഖലയുടെ മറവിൽ ഇപ്പോൾ ആർക്കും മദ്യക്കച്ചവടം നടത്താമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഒരുവശത്ത് ലഹരി ഉപയോഗം കേരളത്തെ കാർന്ന് തിന്നുമ്പോൾ മറുവശത്ത് മദ്യമൊഴുക്കുന്നത് യുവ സമൂഹത്തെ തകർക്കും. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തിയ ശേഷം മദ്യം സുലഭമാക്കുന്നത് കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതു പോലെ മാത്രമേ കാണാൻ സാധിക്കുവെന്നാണ് ഓർത്തഡോക്സ് സഭ പറയുന്നത്.

മദ്യനയം തിരുത്താൻ സർക്കാർ തയാറാകണം എന്ന് ആവശ്യമാണ് ഓർത്തഡോക്സ് സഭ മുന്നോട്ട് വെക്കുന്നത് അല്ലാത്തപക്ഷം വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം മദ്യനയം സർക്കാരിന്റെ കാപട്യം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു.

സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെസിബിസി അടക്കം രംഗത്ത് വന്നിരുന്നു.

അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി

കൊച്ചി.എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി.
അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. 16 വിദ്യാർത്ഥികളും നാല് അഭിഭാഷകർക്കും സംഘർഷത്തിൽ പരിക്കേറ്റു.

എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാർത്ഥികൾ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും ഒപ്പം പിടിച്ചു മാറ്റാൻ എത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി.

മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ മറുവാദം. SFI പ്രവർത്തകർ അനാവശ്യമായി സംഘർഷം ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. എസ്എഫ്ഐ ക്രിമിനലുകളുടെ സംഘം,സംഘടന പിരിച്ചുവിടണം

യൂണിവേഴ്സിറ്റി കോളജിൽ കെ. എസ്. യു പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു. എറണാകുളം സംഘർഷത്തിലും എഎഫ്ഐ പ്രവർത്തകർ. സിപിഎം അനുകൂല സംഘടനയുടെ അഭിഭാഷകനും മർദ്ദനമേറ്റു

എറണാകുളം ജില്ലാ കോടതിയിൽ നടന്ന സംഘർഷത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ മൊഴിയെടുത്തിട്ടുണ്ട്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അടക്കം കേസെടുക്കും. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐയും ബാർ അസോസിയേഷൻ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി.

സ്വര്‍ണവില കുതിക്കുന്നു….,70,000ത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു.

സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്

ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.

ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയാണ് വര്‍ധിച്ചത്.

തലയിണക്കാവ് പൊങ്കാല നാളെ

പടിഞ്ഞാറേകല്ലട. ശ്രീ മഹാദേവനും ശ്രീ പാർവ്വതീദേവിയും കാട്ടാളവേഷങ്ങളിൽ ഒരു ശ്രീകോവിൽ, ഒരു പീഠത്തിൽ, കിഴക്ക് ദർശനമായി കുടി കൊള്ളുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തലയിണക്കാവ് ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല ശനിയാഴ്ച. ക്ഷേത്രത്തിലെ ദേവ പ്രശ്‌ന വിധിപ്രകാരം മീനമാസത്തിലെ വെളുത്തപക്ഷം (വെളുത്ത വാവ്) രാവിലെയാണ് പൊങ്കാല സമർപ്പണത്തിന് ഉത്തമമെന്ന് കണ്ട പ്രകാരം ഈ വർഷത്തെ പൊങ്കാല കൊല്ലവർഷം 1200-ാമാണ്ട് മീനമാസം 29 (2025 ഏപ്രിൽ 12) ശനിയാഴ്‌ച രാവിലെ 8 മണി 45 മിനിറ്റ് കഴികെ പണ്ടാരയടുപ്പിൽ മേൽശാന്തി രതീഷ് തിരുമേനി അഗ്‌നി തെളിയിക്കും

കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജീവപര്യന്തം

കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. ‘108’ ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപ് വധശ്രമക്കേസിലും പ്രതിയാണ്.
2020 സെപ്റ്റംബർ 5ന് അർധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് പന്തളത്തെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയിൽ വച്ചാണ് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലൻസിലുണ്ടായിരുന്നു. പന്തളത്ത് പെൺകുട്ടിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിടാനായിരുന്നു നിർദേശം. എന്നാൽ, നൗഫൽ ആദ്യം കോഴഞ്ചേരിയിൽ സ്ത്രീയെ ഇറക്കി. തുടർന്ന് ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് ആംബുലൻസ് എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പന്തളത്തെ കോവിഡ് സെന്ററിൽ ഇറക്കിയശേഷം ഇയാൾ കടന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അ‍ഡ്വ. ടി.ഹരികൃഷ്ണൻ ഹാജരായി.

ശൂരനാട് രാജശേഖരൻ കോൺഗ്രസിലെ സൗമ്യ മുഖം

ടി ഇ സ്റ്റീഫന്‍

കൊല്ലം:ജനിച്ച നാടിൻ്റെ പേര് സ്വന്തം പേരിനോട് ചേർത്ത് വെച്ച് കേരളത്തോളം ഉയർന്ന നേതാവായിരുന്നു ശൂരനാട് രാജശേഖരൻ. സമകാലീന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പിന് അതീതമായ നിലപാടുകൾ മുറുകെ പിടിച്ച നേതാവായിരുന്നു അദ്ദേഹം. ശൂരൻന്മാരുടെ നാട്ടിൽ നിന്ന് കോൺഗ്രസിൻ്റെ സൗമ്യ മുഖമായി തീർന്ന ശൂരനാട് രാജശേഖരൻ മികച്ച ഒരു സഹകാരിയുമായിരുന്നു.
1949 ജനുവരി 18ന് കൊല്ലം ജില്ലയിലെ ശൂരനാട്ട് പി. എന്‍. രാഘവന്‍ പിള്ളയുടെ കെ. ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. മാലുമേല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ,തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌ക്കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, ചങ്ങനാശ്ശേരി സെയ്ന്റ് ബര്‍ക്ക്മാന്‍സ് കോളജ്, തിരുവനന്തപുരം ലാ അക്കാദമി-ലാ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കട്ട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. കൊല്ലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. എല്‍ ഐ സി ഓഫ് ഇന്ത്യയുടെ ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ഡയറക്ടറായും പ്രവര്‍ത്തിച്ചു.കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൻ്റെ മാനേജിങ് എഡിറ്ററുമായിരുന്നു.
മലയാള ഭാഷാ പണ്ഡിതനായിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ളയുടെ അടുത്ത ബന്ധു കൂടിയായിരുന്നു ശൂരനാട് രാജശേഖരന്‍.
ഭാര്യ: ഉദയാ രാജശേഖരന്‍. മക്കള്‍:, ലക്ഷ്മി, നിശാന്ത് മേനോന്‍, അരുണ്‍ ഗണേഷ്, ദേവി. മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയം 2019-ആണ് പ്രധാന കൃതികള്‍.

കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
പാര്‍ലമെന്ററീ രാഷ്ട്രീയത്തോട് കൂടുതല്‍ താല്‍പ്പര്യം ശൂരനാട് കാട്ടിയിരുന്നില്ല. 2016ല്‍ ചാത്തന്നൂരില്‍ മത്സരിച്ചെങ്കിലും നിയമസഭയിലേക്ക് ജയിച്ചില്ല. ജോസ് കെ മാണിക്കെതിരെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

മുന്‍ ചീഫ് സെക്രട്ടറി കെ എ എബ്രഹാമിനെതിരെ സിബിഐ അന്വേഷണം

കൊച്ചി. മുന്‍ ചീഫ് സെക്രട്ടറി കെ എ എബ്രഹാമിനെതിരെ സിബിഐ അന്വേഷണം.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് അന്വേഷണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് അന്വേഷണ ഉത്തരവ്. ജസ്റ്റിസ്‌ കെ ബാബു ആണ് വിധി പുറപ്പെടുവിച്ചത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ഹൈകോടതിയിൽ ഹർജി നൽകിയത്
കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഉത്തരവ്