Home Blog Page 1322

പത്തനാപുരത്ത് മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പത്തനാപുരം. മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കാര്യറ സ്വദേശി സുരേഷ് കുമാർ (60 ) ആണ് മരിച്ചത്. പുനലൂരിനും ആവണിശ്വരത്തിനുമിടയിലാണ് അപകടം. ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് മരണം

എരുമേലിയിൽ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടയം: കോട്ടയം എരുമേലിയിൽ വീടിനു തീപിടിച്ച് സംഭവത്തിൽ മരണം മൂന്നായി. കനകപ്പലം ശ്രീനിപുരം ന​ഗറിന് സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് ആദ്യം മരിച്ചത്. തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), എന്നിവരും സന്ധ്യയോടെ മരിച്ചു. മകൻ ഉണ്ണിക്കുട്ടൻ(22) ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതായാണ് വിവരം. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. കുടുംബ കലഹത്തിന് പിന്നാലെ മാതാവ് വീടിന് തീയിട്ടതായാണ് സംശയം. തീ പടർന്ന വിവരത്തെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. എരുമേലി പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

മലപ്പുറം വിവാദം, വെള്ളാപ്പള്ളിയെ പിന്തുണച്ച് മുഖ്യമന്ത്രി

ആലപ്പുഴ. മലപ്പുറം വിവാദം വെള്ളാപ്പള്ളിയെ പിന്തുണച്ച് മുഖ്യമന്ത്രി . ആളുകളുടെ മനസ്സുകളിലേക്ക് നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങൾ അവതരിപ്പിക്കുന്നത്

നാടൻ ഭാഷയിൽ പറഞ്ഞാൽ സരസ്വതി വിലാസം അദ്ദേഹത്തിൻറെ ഭാഷയ്ക്കുണ്ട്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ ചില വിവാദങ്ങൾ ഉയർന്ന വന്നത് ദൗർഭാഗ്യകരം

എന്നാൽ വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കറിയാം ഒരു മതത്തിനെതിരെ അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചു കൊണ്ടുള്ള പ്രവർത്തികൾ ചെയ്തിട്ടുണ്ട്. തെറ്റിധാരണകൾ പരത്താനുള്ള അവസരം അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അതാണ് നമ്മുടെ നാട് എന്ന് തിരിച്ചറിയണം അത് മനസ്സിലാക്കാനാവണം

അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വെള്ളാപ്പള്ളി പുലർത്തണം. ഏതെങ്കിലും തരത്തിലുള്ള കുറവ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്നു എന്നതുകൊണ്ടല്ല. ഇതാണ് നാട് ഏതിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കി പറഞ്ഞത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയാണെന്ന്. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട് പറഞ്ഞതല്ല. നിലവിലെ യാഥാർത്ഥ്യം വച്ചുകൊണ്ട്
പറഞ്ഞതാണ് എന്നുംമുഖ്യമന്ത്രിപറഞ്ഞു.

ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊല,ആറു വയസ്സുകാരൻ കൊലചെയ്യപ്പെട്ടത് അതിക്രൂരമായി

തൃശ്ശൂർ. മാളയിലെ ആറു വയസ്സുകാരൻ കൊലചെയ്യപ്പെട്ടത് അതിക്രൂരമായി. ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി ജോജോയുടെ കുറ്റസമ്മതം. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം. ഇത്തരംക്രിമിനലുകളെ ജനങ്ങള്‍ക്കിടയിലേക്കു തുറന്നുവിടുന്ന നിയമ വ്യവസ്ഥക്കെതിരെയും രോഷപ്രകടനമുണ്ടായി

എന്തിനു കൊലപ്പെടുത്തി, എങ്ങനെ കൊലപ്പെടുത്തി- കാര്യങ്ങളെല്ലാം പ്രതി ജോജോ തന്നെ തെളിവെടുപ്പിനിടെ പോലീസിനോട് തുറന്ന് പറഞ്ഞു.ഭാവമാറ്റമില്ലാതെ പ്രതി. പിഞ്ചോമനയുടെ കൊലപാതകം ഉൾക്കൊള്ളാനാവാതെ നാട്ടുകാർ. തെളിവെടുപ്പിനിടെ ജനരോഷം അണപൊട്ടി.

ജോജോയ്ക്കു നേരെ പാഞ്ഞെടുത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പണിപ്പെട്ടു. 7 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി തിരികെ മടങ്ങി. കോടതിയിൽ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ സംസ്കാര ചടങ്ങുകളും പൂർത്തിയായി.

വയോധികന്‍ കിണറ്റില്‍ ചാടി

മലപ്പുറം. മക്കരപ്പറമ്പില്‍ വയോധികന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു.
ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ വീണ കോട്ടയം സ്വദേശി നാസറിനെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൃത്തിയാക്കിയ ആള്‍മറയില്ലാത്ത കിണര്‍ സ്ഥലമുടമ പരിശോധിക്കാനെത്തിയപ്പോഴാണ് നാസറിനെ കിണറിൽ കണ്ടത്. പുലർച്ചെ രണ്ടരയോടെ സമീപത്തെ വീടിൻ്റെ മതിൽ നാസർ എടുത്ത് ചാടുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തെങ്ങ് വലിച്ചുകെട്ടുന്ന ജോലിയുമായി വർഷങ്ങളായി മക്കരപറമ്പിലാണ് നാസർ താമസം. എന്താണ് സംഭവിച്ചതെന്ന് മങ്കട പൊലീസ് അന്വേഷിച്ചു വരികയാണ്.

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ കനത്ത സുരക്ഷയിൽ എൻ ഐ എ ആസ്ഥാനത്ത്

ന്യൂഡെല്‍ഹി.മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ കനത്ത സുരക്ഷയിൽ എൻ ഐ എ ആസ്ഥാനത്ത്. ഗൂഢാലോചനയിൽ ഉൾപ്പെടെ റാണക്കെതിരെ തെളിവ് കണ്ടൈത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്.

ഡൽഹി എൻ ഐ ആസ്ഥാനത്ത് പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന സെല്ലിലാണ് തഹാവൂർറാണയെ പാർപ്പിച്ചിരിക്കുന്നത് സിസിടിവി അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 12 അംഗ അന്വേഷണ സംഘം രാവിലെയോടെ എൻഐഎ ആസ്ഥാനത്തെത്തി തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻ ഐ എ ഉദ്യോഗസ്ഥർ, രഹസ്യ അന്വേഷണ ഏജൻസികൾ, തീവ്രവാദ വിരുദ്ധ,
ക്രിമിനോളജി എന്നിവയിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ , ഫോറൻസിക് സൈക്കോളജിസ്റ്റുകൾ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിമായുള്ള റാണയുടെ ബന്ധം, ഇന്ത്യാ സന്ദർശനം, പാക് ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് റാണയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടുന്നത്.
അതിനിടെ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. അതീവ സുരക്ഷാക്രമീകരണങ്ങളിൽ ചങ്ങലയിട്ട് റാണയെ കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ജീവൻ നഷ്ടമായ 166 പേർക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് റാണയെ കൈമാറിയതെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് വ്യക്തമാക്കി.
20 ദിവസം കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും അന്വേഷണസംഘത്തിന് 18 ദിവസമാണ് കോടതി അനുവദിച്ചത്. ഇതിനുള്ളിൽ
തഹാവൂർ റാണയിൽ നിന്ന് ഭീരാക്രമണവുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

ഷെഡില്‍ കിടത്തിയുറക്കിയ ശേഷം രക്ഷിതാക്കള്‍ ജോലിക്ക് പോയി; ഒന്നര വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: പൂപ്പാറയില്‍ ഒന്നര വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിലാണ് സംഭവം.
കോരമ്പാറയിലെ പടുത കുളത്തിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകൻ ശ്രേയസ് രാജ് ആണ് മരിച്ചത്. കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃഷിയിടത്തിലെ ഷെഡില്‍ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു മാതാപിതാക്കള്‍. 11 മണിയോടെ തിരികെ എത്തിയപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് സംശയം.

ഉപ്പുതറയിലെ കുടുംബത്തിന്‍റേത് തൂങ്ങിമരണം; രേഷ്മ രണ്ട് മാസം ഗര്‍ഭിണി, പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ഇടുക്കി: ഉപ്പുതറയില്‍ ആത്മഹത്യചെയ്ത കുടുംബത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. നാല് പേരും തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഉപ്പുതറ ഒൻപതേക്കർ എം.സി. കവലയ്ക്കു സമീപം പട്ടത്തമ്ബലം സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(അഞ്ച്), ദിയ(നാല്) എന്നിവരാണ് മരിച്ചത്. അമ്മ സുലോചന വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു.

മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചുവരുത്തി. സംശയം തോന്നിയതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സമ്മർദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്‍റെ അച്ഛൻ പറഞ്ഞു.

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരുനെല്‍വേലി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരുനെല്‍വേലി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുത്തത്. വാനതി ശ്രീനിവാസന്‍, കെ അണ്ണാമലൈ, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാര്‍ നാഗേന്ദ്രനെ പിന്തുണച്ചത്.
നൈനാര്‍ നാഗേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ നടത്തും. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവും തിരുനെല്‍വേലിയില്‍ നിന്നുള്ള എംഎല്‍എയുമാണ് നൈനാര്‍ നാഗേന്ദ്രന്‍. 2020 വരെ അണ്ണാ ഡിഎംകെയില്‍ പ്രവര്‍ത്തിച്ച നൈനാര്‍ നാഗേന്ദ്രന്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ജയലളിത മന്ത്രിസഭയില്‍ അംഗമായിരുന്നു. അണ്ണാ ഡിഎംകെയുമായി പൂര്‍വ ബന്ധം പുലര്‍ത്തിയിരുന്നയാള്‍ കൂടിയാണ് നൈനാര്‍ നാഗേന്ദ്രന്‍. നാടാര്‍ സമുദായ പ്രതിനിധി എന്നതും നൈനാര്‍ നാഗേന്ദ്രന് ഗുണം ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തീകരിച്ചത്. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. പിന്നീട് വിധി പറയാന്‍ മാറ്റും.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.