Home Blog Page 1321

ഇത് അണ്ണാമലെക്ക് തിരിച്ചടിയോ പുതിയ വഴിയോ

ചെന്നൈ.നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷൻ ആയി മാറുമ്പോൾ അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ടത്തിന്റെ ആഘാതത്തിൽ ആണ് കെ അണ്ണാമലൈ. തമിഴക രാഷ്ട്രീയത്തിൽ തന്റെതായ ഇടമുണ്ടാക്കിയെടുത്ത അണ്ണാമലൈയ്ക്ക് ഇനി സംസ്ഥാനത്ത് കാര്യമായ റോൾ ഉണ്ടാകില്ല. സഖ്യം ഉണ്ടാക്കണമെങ്കിൽ അണ്ണാമലൈയെ മാറ്റി നിർത്തണമെന്ന എടപ്പാടി പളനിസ്വാമിയുടെ കടുംപിടുത്തമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്



ആരും ‘ഞെട്ടുന്ന സ്ഥാന ത്യാഗമായിരുന്നു ഈ യുവാവിൻ്റേത്. 35 വയസ്സിൽ ഐപിഎസ് തൊപ്പി അഴിച്ചുവച്ച് മോദിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ അണ്ണാമലൈയുടെ ബിജെപി യിലെ വളർച്ച കണ്ണ് ചിമ്മും വേഗത്തിൽ ആയിരുന്നു.
2020ൽ ബിജെപി യിലെത്തിയ അണ്ണാമലൈ തൊട്ടടുത്ത വർഷം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയി. ബിജെപിക്ക് അധികം വളക്കൂറില്ലാത്ത തമിഴകത്ത് അണ്ണാമലൈ സകല അടവും പുറത്തെടുത്ത് പാർട്ടിയുടെ കരുത്ത് കൂട്ടി. ഡി എം കെ യേയും സ്റ്റാലിനെയും ഉദയനിധിയേയും കടന്നാക്രമിച്ചു. അണ്ണാമലൈയുടെ ശൈലിക്ക് ആരാധകർ ഏറി. തമിഴ്നാട്ടിൽ ബിജെപി യെ എഴുതി തള്ളിയവർ പോലും അണ്ണാമലൈയെ ശ്രദ്ധിക്കാൻ തുടങ്ങി. ഡി എം കെ ക്രൈം ഫയൽസ് എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങൾ വലിയ ചർച്ചയായിരുന്നു.വേറിട്ട ക്യാമ്പയിനുകളും പ്രതിഷേധ രീതികളും ആണ്  അണ്ണാമലൈ മുന്നോട്ട് വച്ചത്

പാർട്ടിക്കുള്ളിലെ എതിർപ്പിനിടയിലും അണ്ണാമലൈ യുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരുന്നു. എന്നാൽ എഐഎടിഎംകെ വീണ്ടും എൻഡിഎ ക്യാമ്പിലെത്തുമെന്ന് ആയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അണ്ണാമലൈയെ അധ്യക്ഷസ്ഥാനത്ത്‌ നിന്ന് മാറ്റാതെ കൈ തരാൻ ആകില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചു.  ജയലളിത ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ അണ്ണാ മലൈ നടത്തിയ പരാമർശത്തിന് പിന്നാലെയായിരുന്നു 2 വർഷംമുൻപ് എ ഐ എ ഡി എം കെ  എൻ ഡി എ ക്യാമ്പ് വിട്ടത്. ഇ പി എസ്സിന്റെ സമ്മർദതന്ത്രം വിജയിച്ചതോടെ അണ്ണമലൈയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. അണ്ണാമലയ്ക്ക് ഇനി തമിഴ്നാട്ടിൽ കാര്യമായ റോൾ ഉണ്ടാകില്ല.
ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്ന് പറയുമ്പോഴും അതിനെ അണ്ണാമലെ ഉൾക്കൊള്ളുമോ എന്നും ചോദ്യമുണ്ട്..

മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകള്‍ സംസാരിക്കും; പത്തനംതിട്ടയില്‍ നിന്ന്  കാണാതായ 17 കാരിക്കായി തിരച്ചിൽ

പത്തനംതിട്ട:  വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17 കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. മദ്ധ്യപ്രദേശ് സ്വദേശിയായ ഗംഗാറാം റാവത്ത് എന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകള്‍ റോഷ്‌നി റാവത്തിനെയാണ് കാണാതായത്.
കാലങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്ന ഗംഗാറാം കുടുംബസമേതമാണ് വെണ്ണിക്കുളത്ത് താമസിച്ചിരുന്നത്.

കുട്ടിക്കാലം മുതല്‍ റോഷ്‌നി കേരളത്തിലാണ് പഠിച്ചതും വളര്‍ന്നതും കേരളത്തിലാണ്. പ്ലസ് ടു പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ് റോഷ്‌നി റാവത്ത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകള്‍ നന്നായി സംസാരിക്കുന്ന വ്യക്തിയാണ് റോഷ്‌നി.

വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് റോഷ്‌നി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയെ കാണുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

മുണ്ടക്കൈ ചൂരൽമല പുനരധിവാസം:               എൽസ്റ്റൺഎസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ, നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും

വയനാട്:
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഔദ്യോഗികമായി ഏറ്റെടുത്ത് സര്‍ക്കാര്‍. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ എസ്റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. ഇന്ന് മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് തന്നെ പണം കൈമാറി.

കോടതിയിലേക്ക് ആ പണം ഒടുക്കുന്ന നടപടി ട്രഷറി അക്കൗണ്ടിലൂടെ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കോടതിയിലേക്ക് കൊടുക്കേണ്ട പണം ട്രഷറിയിലേക്ക് ചെക്ക് മുഖാന്തിരം കൈമാറി. കലക്ടര്‍ അടക്കം റവന്യു വകുപ്പിന്റെ ഒരു സംഘം എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ക്യാംപ് ചെയ്യുകയാണ്. സര്‍വേയര്‍മാര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആധികാരികമായി ടൗണ്‍ഷിപ്പിന് വേണ്ടി ഏറ്റെടുത്തുകൊണ്ടുള്ള ശിലാഫലകം അവിടെ പ്രതിഷ്ഠിച്ച് നടപടികളുമായി മുന്നോട്ട് പോകും – അദ്ദേഹം വ്യക്തമാക്കി.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നല്‍കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഏറ്റെടുത്ത ഭൂമിക്ക് പകരമായി 26 കോടി രൂപ നല്‍കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ശാസ്താംകോട്ട വേങ്ങയിൽ  കാർ ഇടിച്ച്  വൈദ്യുതി പോസ്റ്റ് തകർന്നു

ശാസ്താം കോട്ട . കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. രാത്രി വേങ്ങ പൊട്ടക്ക ണ്ണൻ മുക്കിന് തെക്കുവശം പ്രധാന പാതയിലാണ് 11 Kv പോസ്റ്റ് കാർ ഇടിച്ചു തകർന്നത്. നിരവധി മേഖലകളിൽ വൈദ്യുതി നിലച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി കാർ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. കെ എസ്ഇബി അധികൃതർ സ്ഥലത്തെത്തി.

ശൂരനാട് തെക്ക് സ്മാർട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും പട്ടയ വിതരണവും മന്ത്രി കെ രാജൻ നിർവഹിച്ചു

ശൂരനാട് തെക്ക്. സ്മാർട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും പട്ടയ വിതരണവും മന്ത്രി കെ.രാജൻ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കളക്ടർ എൻ. ദേവീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ, വൈസ് പ്രസിഡൻ്റ് പി. പുഷ്പകുമാരി,

ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ.ശ്രീജ, വൈസ് പ്രസിഡൻ്റ് വി.സി. രാജി, എം.ശിവശങ്കരപ്പിള്ള, കെ.ശിവശങ്കരൻ നായർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

പിണറായി വിജയൻ മൂന്നാം തവണയും അധികാരത്തിൽ എത്തും, വെള്ളാപ്പള്ളി

ആലപ്പുഴ. പിണറായി വിജയൻ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നത്. ഭരണത്തുടർച്ച് ഉണ്ടാകാൻ എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും വെള്ളാപ്പള്ളി. എസ്എൻഡിപി യോഗത്തോട് കരുണാപൂർവ്വമായി നിലപാടാണ് പിണറായി സ്വീകരിക്കുന്നത്. സർക്കാരുമായിട്ടുള്ള ഇടപാടുകളിൽ പല കുറവുകളും ഉണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച പരിഹാരം കാണാനാണ് ശ്രമിക്കാറ്. പ്രശ്നങ്ങൾ പഠിക്കാനും ആത്മാർത്ഥമായ പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ട് വെള്ളാപ്പള്ളി പറഞ്ഞു.

പത്തനാപുരത്ത് മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പത്തനാപുരം. മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കാര്യറ സ്വദേശി സുരേഷ് കുമാർ (60 ) ആണ് മരിച്ചത്. പുനലൂരിനും ആവണിശ്വരത്തിനുമിടയിലാണ് അപകടം. ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് മരണം

എരുമേലിയിൽ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടയം: കോട്ടയം എരുമേലിയിൽ വീടിനു തീപിടിച്ച് സംഭവത്തിൽ മരണം മൂന്നായി. കനകപ്പലം ശ്രീനിപുരം ന​ഗറിന് സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് ആദ്യം മരിച്ചത്. തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), എന്നിവരും സന്ധ്യയോടെ മരിച്ചു. മകൻ ഉണ്ണിക്കുട്ടൻ(22) ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതായാണ് വിവരം. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. കുടുംബ കലഹത്തിന് പിന്നാലെ മാതാവ് വീടിന് തീയിട്ടതായാണ് സംശയം. തീ പടർന്ന വിവരത്തെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. എരുമേലി പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

മലപ്പുറം വിവാദം, വെള്ളാപ്പള്ളിയെ പിന്തുണച്ച് മുഖ്യമന്ത്രി

ആലപ്പുഴ. മലപ്പുറം വിവാദം വെള്ളാപ്പള്ളിയെ പിന്തുണച്ച് മുഖ്യമന്ത്രി . ആളുകളുടെ മനസ്സുകളിലേക്ക് നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങൾ അവതരിപ്പിക്കുന്നത്

നാടൻ ഭാഷയിൽ പറഞ്ഞാൽ സരസ്വതി വിലാസം അദ്ദേഹത്തിൻറെ ഭാഷയ്ക്കുണ്ട്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ ചില വിവാദങ്ങൾ ഉയർന്ന വന്നത് ദൗർഭാഗ്യകരം

എന്നാൽ വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കറിയാം ഒരു മതത്തിനെതിരെ അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചു കൊണ്ടുള്ള പ്രവർത്തികൾ ചെയ്തിട്ടുണ്ട്. തെറ്റിധാരണകൾ പരത്താനുള്ള അവസരം അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അതാണ് നമ്മുടെ നാട് എന്ന് തിരിച്ചറിയണം അത് മനസ്സിലാക്കാനാവണം

അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വെള്ളാപ്പള്ളി പുലർത്തണം. ഏതെങ്കിലും തരത്തിലുള്ള കുറവ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്നു എന്നതുകൊണ്ടല്ല. ഇതാണ് നാട് ഏതിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കി പറഞ്ഞത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയാണെന്ന്. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട് പറഞ്ഞതല്ല. നിലവിലെ യാഥാർത്ഥ്യം വച്ചുകൊണ്ട്
പറഞ്ഞതാണ് എന്നുംമുഖ്യമന്ത്രിപറഞ്ഞു.

ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊല,ആറു വയസ്സുകാരൻ കൊലചെയ്യപ്പെട്ടത് അതിക്രൂരമായി

തൃശ്ശൂർ. മാളയിലെ ആറു വയസ്സുകാരൻ കൊലചെയ്യപ്പെട്ടത് അതിക്രൂരമായി. ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി ജോജോയുടെ കുറ്റസമ്മതം. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം. ഇത്തരംക്രിമിനലുകളെ ജനങ്ങള്‍ക്കിടയിലേക്കു തുറന്നുവിടുന്ന നിയമ വ്യവസ്ഥക്കെതിരെയും രോഷപ്രകടനമുണ്ടായി

എന്തിനു കൊലപ്പെടുത്തി, എങ്ങനെ കൊലപ്പെടുത്തി- കാര്യങ്ങളെല്ലാം പ്രതി ജോജോ തന്നെ തെളിവെടുപ്പിനിടെ പോലീസിനോട് തുറന്ന് പറഞ്ഞു.ഭാവമാറ്റമില്ലാതെ പ്രതി. പിഞ്ചോമനയുടെ കൊലപാതകം ഉൾക്കൊള്ളാനാവാതെ നാട്ടുകാർ. തെളിവെടുപ്പിനിടെ ജനരോഷം അണപൊട്ടി.

ജോജോയ്ക്കു നേരെ പാഞ്ഞെടുത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പണിപ്പെട്ടു. 7 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി തിരികെ മടങ്ങി. കോടതിയിൽ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ സംസ്കാര ചടങ്ങുകളും പൂർത്തിയായി.