Home Blog Page 1317

വായനാവസന്തം ഉദ്ഘാടനം നടന്നു

പോരുവഴി .സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ പദ്ധതിയായ വായനാ വസന്തം വീട്ടിലെക്കൊരു  പുസ്തകം എന്ന പരിപാടിയുടെ കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം നടന്നു.  തെരഞ്ഞെടുക്കപ്പെട്ട എബിസി ഗ്രേഡിലുള്ള  ഗ്രന്ഥശാലകളുടെ പരിധിയിൽ നിന്നും 100  വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതാണ് ഈ പരിപാടി ലക്ഷ്യം വെക്കുന്നത് കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം ഇടയ്ക്കാട് കൈരളി ഗ്രന്ഥശാലയിൽ നടന്നു. ചവറ ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ മിനി ബാബു ഉദ്ഘാടനം നിർവഹിച്ചു താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആര് അജയകുമാർ അധ്യക്ഷനായിരുന്നു കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ പദ്ധതി വിശദീകരണം നടത്തി ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോക്ടർ കെ ബി സെൽവ മണി മുഖ്യപ്രഭാഷണം നടത്തി ബി ബിനീഷ്  ശ്രീതാ സുനിൽ സി മോഹനൻ മനു വി കുറുപ്പ് മധു സന്ദീപാനി സുജ ടീച്ചർ കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ സുരക്ഷിതമായ ദൂരത്തില്‍ ആക്രമിക്കാന്‍ ഗൗരവ് ബോംബ്… പരീക്ഷണം വിജയം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം. ഗൗരവ് എന്ന് പേരിട്ടിരിക്കുന്ന ഈ ബോംബ് വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആര്‍ഡിഒ) ആണ്. 1000 കിലോയോളം ഭാരം വരുന്ന ബോംബിന്റെ പരീക്ഷണം ഏപ്രില്‍ എട്ടു മുതല്‍ 10 വരെയാണ് നടന്നത്. വ്യോമസേനയുടെ സുഖോയ്- 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ഗൗരവ് ബോംബ് പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പ്രവര്‍ത്തനം വിലയിരുത്തിയത്.

100 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം നടത്താന്‍ ശേഷിയുള്ള ഗ്ലൈഡ് ബോംബാണ് ഗൗരവ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ സുരക്ഷിതമായ ദൂരത്തില്‍ ആക്രമിക്കാന്‍ ഗൗരവ് ബോംബ് വ്യോമസേനയെ സഹായിക്കും. പരീക്ഷണത്തിന്റെ വിവരങ്ങള്‍ നിരീക്ഷിച്ച് തൃപ്തികരമെന്ന് വിലയിരുത്തിയതോടെ വ്യോമസേനയ്ക്ക് വേണ്ടി ഇവയുടെ ഉത്പാദനം ഉടന്‍ ആരംഭിക്കും.
2023-ലായിരുന്നു ഗൗരവിന്റെ ആദ്യ പരീക്ഷണം നടന്നത്.

വെടിയാം ലഹരി ആസ്വദിക്കാം ജീവിതം, സെമിനാർ ഇന്ന്

ശാസ്താം കോട്ട വേങ്ങ കഴിക്ക് എൻ എസ് എസ് കരയോഗം നേതൃത്വത്തിൽ വെടിയാം ലഹരി ആസ്വദിക്കാം ജീവിതം എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ഇന്ന് വൈകിട്ട് നാലിന് കരയോഗം അങ്കണത്തിൽ നടക്കും. ചവറ ഗവ. കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോ. ജി. ഗോപകുമാർ, അസി എക്സൈസ് ഓഫിസർ അബ്ദുൽ മനാഫ് എന്നിവർ ക്ലാസെടുക്കും

ഷർട്ടിന്റെ ബട്ടൻസ്‌ തെളിവായി…മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കൊല്ലം: മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണനല്ലൂർ നെടുമ്പന മുട്ടയ്ക്കാവ് ചേരിയിൽ വടക്കേതൊടിയിൽ വീട്ടിൽ ഷൗക്കത്ത് അലിയെ (60) കൊലപ്പെടുത്തിയ കേസിൽ , ഏരൂർ അയിരനെല്ലൂർ വെള്ളച്ചാൽ മണലിൽ പുത്തൻവീട്ടിൽ ഷൈജുവിനെ (37 ) ആണ് കോടതി ശിക്ഷിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -V ജഡ്ജ് ബിന്ദു സുധാകരന്റേതാണ് വിധി.

     2020 ആഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം.റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഷൈജു മുട്ടയ്ക്കാവിൽ ടാപ്പിംഗ് ജോലി ചെയ്യുന്ന കാലത്താണ് ഷൗക്കത്ത് അലിയുമായി പരിചയത്തിലാകുന്നത്. സംഭവ ദിവസം ഷൈജുവും  ഷൗക്കത്ത് അലിയും ഷൈജുവിന്റെ വീട്ടിലെത്തി മദ്യപിക്കുകയും തുടർന്ന് വാക്കുതർക്കത്തിലാവുകയും ചെയ്തു. തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയും ഷൈജു ഷൗക്കത്ത് അലിയെ വീടിന്റെ ഉയരത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീടിന്റെ അടുക്കള ഭാഗത്തെ സ്ലാബിനടിയിൽ മൃതദ്ദേഹം ഒളിപ്പിച്ചു. തുടർന്ന് ഷൈജു രാത്രിയോടെ കേസിലെ രണ്ടാംപ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ അയിരനെല്ലൂർ മണലിൽ അനീഷ് ഭവനം വീട്ടിൽ അനീഷിനെ വിളിച്ച് വരുത്തുകയും മൃതദ്ദേഹം സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയും ചെയ്തു.   2020 ആഗസ്റ്റ് 31 ന് ഷൗക്കത്തിന്റെ ഭാര്യ ഉമറൈത്ത് തന്റെ ഭർത്താവിനെ ഷൈജു കൂട്ടികൊണ്ടുപോയ ശേഷം കാണാനില്ലെന്ന് കാട്ടി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആദ്യം കണ്ണനല്ലൂർ ഐ.എസ്.എച്ച്.ഒ വി.എസ്.വിപിൻ കുമാറും  ഏരൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറും തുടർന്ന് വന്ന ഐ.എസ്.എച്ച്.ഒ അരുൺകുമാറുമാണ്   അന്വേഷണം നടത്തിയത്.

കേസിൽ 19 സാക്ഷികളെയും 32 റെക്കാഡുകളും 5 തൊണ്ടിമുതലും ഹാജരാക്കി. പ്രതിയുടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് കിട്ടിയ ഷൗക്കത്തിന്റെ ഷർട്ടിന്റെ ബട്ടൻസും നിർണായക തെളിവായി.  പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ ആയിരുന്നു  പ്രോസിക്യൂഷൻ സഹായിയായി.

പശ്ചിമഘട്ടത്തില്‍ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി

പശ്ചിമഘട്ടത്തില്‍ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. വയനാടന്‍ ഭൂപ്രകൃതിയില്‍ നിന്നും കണ്ടെത്തിയ തുമ്പിക്ക്, യൂഫേയ വയനാഡന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയ വയനാടിനെ ബഹുമാനിക്കുന്നതിനായിട്ടാണ്, വയനാടിനെ കൂടി പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.

വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് പുതിയ തുമ്പിയെ തിരിച്ചറിഞ്ഞത്. എന്റോമോണ്‍ ജേണലിന്റെ മാര്‍ച്ച് മാസത്തെ പതിപ്പില്‍ പുതിയ ഇനം തുമ്പിയെക്കുറിച്ച് ഔദ്യോഗികമായി വിവരിച്ചിട്ടുണ്ട്. യൂഫേയ്‌ഡേ  കുടുംബത്തില്‍ പെട്ട പുതിയ ഇനത്തിന്, വയനാട് ടോറന്റ് ഡാര്‍ട്ട് എന്ന പൊതുനാമവും നല്‍കിയിട്ടുണ്ട്.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 2013 ല്‍ വയനാട്ടിലെ തിരുനെല്ലിയിലെ കാളിന്ദി നദിക്കരയില്‍ നടത്തിയ സര്‍വേയില്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും, കണ്ണൂരിലെ ആറളം, കര്‍ണാടകയിലെ കൂര്‍ഗിന്റെ പടിഞ്ഞാറന്‍ ചരിവുകള്‍ തുടങ്ങിയ മറ്റ് സ്ഥലങ്ങളില്‍ 2023 വരെ കൂടുതല്‍ നിരീക്ഷണങ്ങള്‍ തുടര്‍ന്നു.

‘യൂഫിയ വയനാഡെന്‍സിസ് അതിന്റെ സമാനമായ ഇനങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നത് പിന്‍ചിറകുകളിലെ നീളമുള്ള കറുത്ത പാടുകള്‍, ആണ്‍വിഭാഗങ്ങളില്‍ നെഞ്ചിലെ വീതിയേറിയ വരകള്‍, പുരുഷ പ്രത്യുത്പാദന ഘടനയിലെ സവിശേഷതകള്‍ എന്നിവ മൂലമാണെന്ന് ഗവേഷകർ പറഞ്ഞു. യൂഫിയ സ്യൂഡോഡിസ്പാര്‍ എന്ന മറ്റൊരു ഇനവുമായി സാമ്യമുള്ളതിനാല്‍, ജനിതക പരിശോധന നടത്തി. എന്നാല്‍ 12.9% വ്യത്യാസം കാണിച്ചു. ഇതോടെ പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു.

മുനമ്പം ഭൂമി കേസ്, അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്

കൊച്ചി.മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്‌മെൻ്റ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് എതിർ കക്ഷികൾ ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഡിവിഷൻ ബഞ്ചിൻ്റെ നിർദ്ദേശം. ജസ്റ്റിസുമാരായ അമിത് റാവൽ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. പറവൂർ സബ് കോടതിയിലെ രേഖകൾ വിളിച്ച് വരുത്തണം എന്ന വഖ്ഫ് ബോർഡിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം വഖ്ഫ് ട്രൈബ്യൂണൽ തള്ളി. ഇതിനെതിരെയാണ്  വഖ്ഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. സബ് കോടതിയിലെ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ നിർദ്ദേശം നൽകണം എന്നാണ് വഖ്ഫ് ബോർഡിൻ്റെ ആവശ്യം. വഖ്ഫ് ബോർഡിൻ്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെയ് 26ന് വീണ്ടും പരിഗണിക്കും.