Home Blog Page 1295

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് കേണിച്ചിറയിൽ കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ ലിഷ ആണ് മരിച്ചത്. കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 

ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിൽസണെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്

ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്. ബിഹാർ പാട്ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

ഞായറാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകീട്ട്, ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടെ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിയുടെ താമസസ്ഥലത്ത് തിരിച്ചറിയലിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റുവെന്നും കമ്മീഷണർ വ്യക്തമാക്കി.
കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്.

കൊല്ലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിന്റെ പോസ്റ്റ്മോർട്ടംഇന്ന്

കൊല്ലം.കൊല്ലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി.ജി മനുവിന്റെ പോസ്റ്റ്മോർട്ടംഇന്ന് നടക്കും. പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഡോ. വന്ദനദാസ് കൊല കേസിൽ പ്രതിഭാഗം അഭിഭാഷകനായ ബി.എ ആളൂരിനൊപ്പം പ്രവർത്തിക്കുകയായിരുന്ന പിറവം സ്വദേശിയായ മനു, ഈ കേസിന്റെ ആവശ്യങ്ങൾക്കായാണ് മറ്റ് അഭിഭാഷകരുമായി ചേർന്ന് കൊല്ലം ആനന്ദവല്ലീശ്വരത്ത് വാടക വീട് എടുത്തത്. ഈ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ജൂനിയർ അഭിഭാഷകനാണ് മനുവിനെ തൂങ്ങിയ നിലയിൽ കണ്ടത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനു ജാമ്യത്തിൽ കഴിയവേ ആണ് ഇന്നലെ മരിച്ച നിലയിൽ കാണപ്പെട്ടത്. സമാനമായ മറ്റൊരു ലൈംഗികാരോപണത്തിൽ പരാതിക്കാരിയോട് മാപ്പു പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ലൈഫ് പദ്ധതിയിലെ പണം കൈക്കലാക്കിയതില്‍ പക; തിരുവല്ല ഓതറയിൽ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ്‌ ഓതറ സ്വദേശി മനോജാണ് (34) മരിച്ചത്.

സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു… സ്‌ഫോടക വസ്തുക്കളും ആര്‍ഡിഎക്‌സും പിടിച്ചെടുത്തു

ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 2.8 കിലോഗ്രാം ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തു (ഐഇഡി), 1.6 കിലോഗ്രാം ആര്‍ഡിഎക്‌സ്, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ജര്‍മ്മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുര്‍പ്രീത് സിങ് എന്ന ഗോള്‍ഡി ധില്ലന്റെ നേതൃത്വത്തിലുള്ള ഭീകര സംഘ ടനയിലെ അംഗങ്ങൾ ആണിവർ.

കൗണ്ടര്‍ ഇന്റലിജന്‍സ് ഫിറോസ്പൂര്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേറ്റിംഗ് സെല്‍ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായത് ഫത്തേഗഡ് സാഹിബ് ജില്ലയിലെ ജഗ്ഗ സിംഗ്, മഞ്ജീന്ദര്‍ സിംഗ് എന്നിവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കി. ഗോള്‍ഡി ബ്രാര്‍ – ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനികളില്‍ ഒരാളായ ഗോള്‍ഡി ധില്ലന്റെ തലയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗൗരവ് യാദവ് പറഞ്ഞു.
ഈ മൊഡ്യൂള്‍ തകര്‍ത്തതോടെ, മേഖലയിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐയുടെ പദ്ധതികള്‍ പഞ്ചാബ് പൊലീസ് തകര്‍ത്തുവെന്നും യാദവ് പറഞ്ഞു. നിലവില്‍ പാകിസ്ഥാന്റെ ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും. ഗോള്‍ഡി ധില്ലണ്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഗൗരവ് യാദവ് പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമവിലക്ക്

തൃശൂര്‍. ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്. ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്ത് കയറി ദൃശ്യങ്ങൾ പകർത്തി എന്ന പരാതി വന്നാൽ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം. ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വിശദീകരണം. ജസ്ന സലീം നടപ്പന്തലിൽ റീസിൽസ് ചിത്രീകരിച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു

ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂർ .പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
പെരുമ്പിലാവ് അംബേദ്‌കർ നഗർ സ്വദേശി  വിജുവിന്റെ മകൻ 17 വയസ്സുള്ള  ഗൗതം  ആണ് മരിച്ചത്..
ഇടിച്ച ലോറി നിർത്താതെ പോയി