തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. പലപ്പോഴും വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവാണ് തലമുടി കൊഴിച്ചിലിന് കാരണം. അവ ഏതൊക്കെയാണെന്ന് നോക്കാം.
വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവാണ് തലമുടി കൊഴിച്ചിലിന് കാരണം. അവ ഏതൊക്കെയാണെന്ന് നോക്കാം.
വിറ്റാമിൻ ഡി
വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചിൽ ഉണ്ടാകാം. അതിനാൽ മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ട, ഫാറ്റി ഫിഷ് തുടങ്ങിയവ കഴിക്കാം.
അയേൺ
അയേണിൻറെ കുറവ് മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതിനായി ചീര, പയറുവർഗങ്ങൾ, മാംസം, നട്സ്, സീഡുകൾ തുടങ്ങിയവ കഴിക്കാം.
ബയോട്ടിൻ (വിറ്റാമിൻ ബി7)
തലമുടി വളരാൻ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്. നട്സുകൾ, വിത്തുകൾ, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, സാൽമൺ ഫിഷ്, പയറുവർഗങ്ങൾ തുടങ്ങിയവ കഴിക്കാം.
വിറ്റാമിൻ ബി12
വിറ്റാമിൻ ബി12 കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാൽ പാലുൽപ്പന്നങ്ങളും മാംസവും ഡയറ്റിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ സി
വിറ്റാമിൻ സിയുടെ കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാൽ സിട്രസ് പഴങ്ങൾ, ബെറി പഴങ്ങൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും തലമുടി വളരാൻ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയാസീഡ്, വാൾനട്സ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
സിങ്ക്
തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും സിങ്ക് സഹായിക്കും. മത്തങ്ങ വിത്തുകൾ, പയറുവർഗങ്ങൾ, പാലുൽപ്പന്നങ്ങൾ, മുട്ട, ചീര തുടങ്ങിയവയിലൊക്കെ സിങ്ക് അടങ്ങിയിട്ടുണ്ട്.





































