ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയ പ്രശ്‌നമാണ് ജലദോഷം. ചെറുതായി മഴ നനഞ്ഞാല്‍ പോലും ചിലര്‍ക്ക് ജലദോഷം വരും. ഏത് സമയത്തും ആര്‍ക്കും ജലദോഷം പിടിപെടാം. ജലദോഷം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കിയാലോ?
ആവിപിടിക്കലാണ് ഏറ്റവും എളുപ്പമായ മാര്‍ഗം. ആവി പിടിക്കുന്നതിലൂടെ മൂക്കടച്ചില്‍ കുറയ്ക്കാനും ജലദോഷത്തില്‍ നിന്ന് രക്ഷ നേടാനും സഹായിക്കും. എന്നും രാത്രി കിടക്കാന്‍ നേരം ആവി പിടിക്കുന്നതാണ് ഉത്തമം. ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് വഴി ബാക്ടീരിയയും അലര്‍ജിയും ചേര്‍ന്ന് കട്ടപിടിപ്പിക്കുന്ന കഫത്തിന് അയവു വരുത്താന്‍ സഹായിക്കുന്നു.
ചൂട് വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. കഫക്കെട്ട് ഒഴുവാക്കാന്‍ സഹായിക്കും. ഇഞ്ചിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം ചുമയും തൊണ്ടവേദനയുമെല്ലാം അകറ്റാന്‍ പ്രയോജനമാണ്. ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങളെയും അകറ്റാന്‍ സഹായിക്കും. ജലദോഷം ഉള്ളപ്പോള്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. ചായയില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് തൊണ്ടവേദന കുറയ്ക്കും.































