മുടിയുടെ അറ്റംപിളരുന്നതും പൊട്ടുന്നതും തടയാം…. ഇക്കാര്യങ്ങള്‍ ചെയ്തുനോക്കു….

Advertisement

പലപ്പോഴും നമ്മള്‍ അഭിമുഖീകരിക്കുന്ന മുടിയുടെ പ്രധാന പ്രശ്‌നമാണ് അറ്റംപിളരുന്നതും പൊട്ടുന്നതും. മുടിയുടെ അറ്റംപിളരുന്നതും പൊട്ടുന്നതും തടയാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ഷാംപൂ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത
മുടിയില്‍ ഷാംപൂ ഇടുന്നത് നല്ലതാണെങ്കിലും സള്‍ഫേറ്റ് രഹിതമായ മൈല്‍ഡ് ഷാംപൂകള്‍ മാത്രം ഉപയോഗിക്കുക.

മൃദുവായി ചീകുക
മുടിയില്‍ കേടുപാടുകള്‍ ഉണ്ടാവാതിരിക്കാന്‍ നനഞ്ഞ മുടി ചീവുന്നത് മൃദുവായി ആയിരിക്കണം.

ഉറങ്ങുമ്പോള്‍ സില്‍ക്ക് ഉപയോഗിക്കാം
തലയിണയിലെ തുണി കട്ടിയുള്ളതാണെങ്കില്‍ ഘര്‍ഷണം ഉണ്ടായി നിങ്ങളുടെ മുടി പൊട്ടാന്‍ സാധ്യതയുണ്ട്.അതുകൊണ്ട് സില്‍ക്ക് മാസ്‌ക്കോ തലയണ കവര്‍ സില്‍ക്ക് കൊണ്ടുള്ളതോ ആക്കാം.

ഇടവേളകളില്‍ ട്രിം ചെയ്തുകൊടുക്കുക
അറ്റം പൊട്ടുന്ന മുടി ഇടവേളകളില്‍ ട്രിം ചെയ്തു കൊടുക്കുന്നത് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാകാതെ സംരക്ഷിക്കുന്നു.

മുടിയിലെ കെട്ടുകള്‍ അഴിച്ച് സൂക്ഷിക്കുക
മുടി കഴുകിയശേഷം പകുതി ഉണങ്ങുമ്പോള്‍ കെട്ടഴിക്കാന്‍ കുറച്ചു സമയം ചിലവാക്കുക.

ചൂട് കുറയ്ക്കുക
മുടിക്ക് ഏറ്റവും അധികം കേടുപാട് ഉണ്ടാക്കുന്ന കാര്യങ്ങളാണ് ബ്ലോഡയറുകള്‍, ഫ്‌ലാറ്റ് അയണ്‍ കേളിംഗ് വാണ്ടുകള്‍ എന്നിവ. അതുകൊണ്ടുതന്നെ ഇവ മുടിയില്‍ ഉപയോഗിക്കുന്നത് പരമാവധി കുറക്കുക.

ജലാംശം നിലനിര്‍ത്തുക
മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നത് അവയെ പൊട്ടാതെ സൂക്ഷിക്കുന്നു. ജലാംശം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക.കാരണം നിര്‍ജലീകരണം മുടിയെ തളര്‍ത്തിയേക്കാം.

സമീകൃത ആഹാരം
പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, ഫൈബര്‍ ബയോട്ടിന്‍, വിറ്റാമിന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

Advertisement