വീടിനകം ശുചിയാക്കുമ്പോള്‍ പലരും ബുദ്ധിമുട്ട് കൊണ്ട് വൃത്തിയാക്കാതെ ഒഴിവാക്കുന്നതാണ് ഭിത്തിയിലെ കറകള്‍. വീടിനകം എന്നും തൂത്തുവാരുന്നവരാണ് ഭൂരിഭാഗം പേരും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയും നിലം തുടക്കുകയും മാസത്തിലൊരിക്കല്‍ പൊടിയും മാറാലയും തട്ടലുമൊക്കെ നമ്മളില്‍ പലരും ചെയ്യുന്നവരാണ്. എന്നാല്‍ പലപ്പോഴും ഭിത്തിയിലെ കറ കളയാന്‍ ആരും അധികം മെനക്കെടാറില്ല.
നിശ്ചിത സമയത്തില്‍ വീടിന്റെ പെയ്ന്റ് മാറ്റാത്തലവരാണെങ്കില്‍ ഭിത്തിയില്‍ നിരവധി പാടുകള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. ഭിത്തിയില്‍ കറപിടിച്ചാല്‍ പോകില്ല എന്ന മിഥ്യാ ധാരണയാണ് ഇതിന് കാരണം. എന്നാല്‍ ഭിത്തിയിലെ കറകളില്‍ പലതും നിഷ്പ്രയാസം ഒഴിവാക്കാന്‍ കഴിയുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ച് പുതിയ കാലത്തെ വാള്‍ പെയ്ന്റുകള്‍ സോപ്പ് വെള്ളം കൊണ്ട് തന്നെ കറ കളയാന്‍ സാധിക്കുന്ന തരത്തിലുള്ളവയാണ്.
അതിനാല്‍ ഭിത്തിയിലെ കറ കളയല്‍ ഇനി ഒരു ഭാരിച്ച ജോലിയായി കണക്കാക്കേണ്ട. വീടിനകത്ത് പെട്ടെന്ന് കറ പിടിക്കാന്‍ സാധ്യതയുള്ള ഇടം അടുക്കളയും വര്‍ക്ക് ഏരിയയും സ്റ്റോര്‍ റൂമുമാണ്. പാചകത്തിനിടയിലെ എണ്ണ തെറിച്ചുള്ള കറകള്‍ മിക്ക വീടുകളിയേും അടുക്കളയിലെ ഭിത്തികളില്‍ സര്‍വ്വ സാധാരണമാണ്. ഇതുപോലുള്ള കറകള്‍ എങ്ങനെയാണ് എളുപ്പത്തില്‍ കളയേണ്ടത് എന്ന് നമുക്ക് നോക്കാം.
ഏത് വീട്ടിലും പലപല ആവശ്യങ്ങള്‍ക്കായി എണ്ണ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം വറുക്കുന്നതിനും തലയില്‍ തേക്കാനുമെല്ലാം എണ്ണ ആവശ്യമാണ്. പലപ്പോഴും ഇതിനിടയില്‍ എണ്ണ ഭിത്തിയിലാകാറുണ്ട്. അതിനാല്‍ ഇവ ഭിത്തിയാല്‍ ആയാല്‍ പെട്ടെന്ന് തന്നെ വൃത്തിയാക്കാന്‍ ശ്രമിക്കണം. കാരണം വൈകുന്തോറും എണ്ണക്കറ ഭിത്തിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ജോലി ശ്രമകരമായി തീരും.
അല്‍പം വിനാഗിരിയെടുത്ത് ഭാഗം ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതിലേക്ക് അല്‍പ്പം ഡിറ്റര്‍ജന്റോ സോപ്പും കലര്‍ത്തുക. ശേഷം സ്പ്രേ ബോട്ടില്‍ ഉപയോഗിച്ച് ഈ മിശ്രിതം ഭിത്തിയിലെ കറകളിലേക്ക് സ്പ്രേ ചെയ്യുക. അല്‍പനേരം അങ്ങനെ വെക്കുക. ശേഷം ഒരു മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് നോക്കൂ. കറ പോയതായി കാണം. സമാനമായി മിക്ക വീടുകളിലും കാണുന്നതാണ് ഭിത്തിയിലെ കറുത്ത അടയാളം.
മുറിക്കുള്ളില്‍ ഈര്‍പ്പമുള്ള വായു ഉള്ളപ്പോഴാണ് ഈ പാടുകള്‍ വരുന്നത്. ഈ കറുത്ത പാടുകള്‍ വീടിനെ അലങ്കോലമാക്കുന്നതിന് പുറമെ ആരോഗ്യത്തിന് ഹാനികരവുമാണ്. ഒരുതരം പൂപ്പല്‍ ആണിത്. മറ്റ് കറകളില്‍ നിന്ന് വ്യത്യസ്തമായി ഇത് നിങ്ങളുടെ ആരോഗ്യത്തെ സങ്കീര്‍ണ്ണമാക്കും. അതിനാല്‍ മുറിയില്‍ ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇത് പൂപ്പല്‍ വളരുന്നത് തടയും. നിലവിലുള്ള പൂപ്പലിന്റെ പാട് നീക്കം ചെയ്യാന്‍ സോപ്പോ സോപ്പ് വെള്ളമോ മതിയായിരിക്കും. സോപ്പ് വെള്ളത്തില്‍ തുണി മുക്കി തുടച്ചാല്‍ ഇത്തരത്തിലുള്ള മിക്ക പാടുകളും പോകും. അല്ലെങ്കില്‍ ബേക്കിംഗ് സോഡ ലായനി ഉപയോഗിച്ച് തുടച്ചാലും മതി.
































