താരന്‍ അകറ്റാന്‍ അടുക്കളയിലുണ്ട് അഞ്ച് മാര്‍ഗങ്ങള്‍

Advertisement

താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. തലമുടികൊഴിച്ചിലിനും താരന്‍ കാരണമാകും. തലമുടി സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.

  1. നാരങ്ങാനീരും വെളിച്ചെണ്ണയും

നാരങ്ങാനീരും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

  1. കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതും താരനെ തുരത്താന്‍ സഹായിക്കും.

  1. ഉലുവ

ഉലുവ അരച്ച് ഒരു ടീസ്‌പൂൺ നാരങ്ങാനീരും സവാള നീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

  1. തൈര്

പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. അതുപോലെ തന്നെ അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം.

  1. മുട്ടയുടെ വെള്ള

ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് തൈര്, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം.

Advertisement