വീടിനുള്ളിൽ ദുർഗന്ധമുണ്ടോ? എങ്കിൽ ഇതാണ് കാരണം

Advertisement

വീടിനകം എപ്പോഴും വൃത്തിയോടെയും സുഗന്ധത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും വൃത്തിയാക്കിയതിന് ശേഷവും വീടിനുള്ളിൽ നിന്നും ദുർഗന്ധം വരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണങ്ങൾ ഇതാണ്.

ചവറ്റുകുട്ട

നിരന്തരമായി മാലിന്യങ്ങൾ ഇടുമ്പോൾ അതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും ഒടുവിൽ ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ചവറ്റുകുട്ട എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഫ്രിഡ്ജ്

ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഭക്ഷണാവശിഷ്ടങ്ങൾ വൃത്തിയാക്കാതിരുന്നാൽ അതിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു. അതേസമയം കേടുവന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാകാറുണ്ട്.

നനവുള്ള വസ്ത്രങ്ങൾ

കഴുകിയ വസ്ത്രങ്ങൾ ഉണക്കാൻ വേണ്ടി ഒരിക്കലും വീടിനുള്ളിൽ ഇടരുത്. വസ്ത്രത്തിലുള്ള ഈർപ്പം മുറിയിൽ തങ്ങി നിൽക്കുകയും ഇത് ദുർഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.

ഷൂ റാക്ക്

ഒരു ദിവസം മുഴുവൻ ഉപയോഗിക്കുമ്പോഴോ അല്ലെങ്കിൽ വെള്ളം നനയുമ്പോഴൊക്കെയും ഷൂവിൽ നിന്നും ദുർഗന്ധം ഉണ്ടാവാറുണ്ട്. ഇത് വീടിനുള്ളിൽ സൂക്ഷിച്ചാൽ വീടിനകവും ദുർഗന്ധം ഉണ്ടാകുന്നു.

ബാത്റൂം

എപ്പോഴും വൃത്തിയായിരിക്കേണ്ട സ്ഥലമാണ് ബാത്‌റൂം. എന്നാൽ എപ്പോഴും ദുർഗന്ധം ഉണ്ടാകുന്നതും ഇവിടെയാണ്. കൂടാതെ ഈർപ്പമുള്ളതുകൊണ്ട് അണുക്കളും പെരുകുന്നു. വൃത്തിയായി ബാത്റൂം സൂക്ഷിച്ചില്ലെങ്കിൽ വീടിനകവും വൃത്തികേടായി തോന്നിക്കും.

ഗാർബേജ് ഡിസ്പോസൽ

അടുക്കളയിൽ ദുർഗന്ധം ഉണ്ടാവാനുള്ള പ്രധാന കാരണം ഗാർബേജ് ഡിസ്പോസൽ ഉള്ളതുകൊണ്ടാണ്. അതിനാൽ തന്നെ എപ്പോഴും ഇത് വൃത്തിയാക്കി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദുർഗന്ധം ഉണ്ടാകുന്നത് തടയാൻ സ്പ്രേ ഉപയോഗിക്കാവുന്നതാണ്.

വളർത്ത് മൃഗങ്ങളുടെ കിടക്ക

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നുണ്ടെങ്കിൽ ശരിയായ രീതിയിൽ വൃത്തിയോടെ വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അണുക്കളും ദുർഗന്ധവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

Advertisement