Advertisement

തടികൊണ്ടുള്ള കട്ടിങ് ബോർഡ് എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

ഉപയോഗിക്കാൻ ഇത് എളുപ്പം ആണെങ്കിലും കട്ടിങ് ബോർഡിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള വസ്തുവാണ് കട്ടിങ് ബോർഡ്. ഇത് പല മെറ്റീരിയലിലും ലഭ്യമാണ്. മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് തടികൊണ്ടുള്ള കട്ടിങ് ബോർഡാണ്. ഉപയോഗിക്കാൻ ഇത് എളുപ്പം ആണെങ്കിലും കട്ടിങ് ബോർഡിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

1.ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിക്കാം

ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് എളുപ്പം കട്ടിങ് ബോർഡ് വൃത്തിയാക്കാൻ സാധിക്കും. ആദ്യം നന്നായി ചൂട് വെള്ളത്തിൽ കട്ടിങ് ബോർഡ് കഴുകണം. ശേഷം അതിലേക്ക് ഡിഷ് സോപ്പ് ചേർക്കാം. മൃദുലമായ സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. അഴുക്കും അണുക്കളും ഇല്ലാതാകുന്നു. അതേസമയം കട്ടിങ് ബോർഡിന്റെ ഇരുവശങ്ങളും കഴുകാൻ ശ്രദ്ധിക്കണം. കഴുകിയതിന് ശേഷം ഉണക്കിയെടുക്കാനും മറക്കരുത്.

  1. നാരങ്ങ ഉപയോഗിച്ചും വൃത്തിയാക്കാം

തടികൊണ്ടുള്ള കട്ടിങ് ബോർഡ് നാരങ്ങ ഉപയോഗിച്ചും വൃത്തിയാക്കാൻ സാധിക്കും. കട്ടിങ് ബോർഡ് കഴുകിയതിന് ശേഷം ഉപ്പ് ഉപയോഗിച്ച് നന്നായി ഉരക്കണം. ശേഷം നാരങ്ങ കൊണ്ടും നന്നായി ഉരച്ച് കഴുകാം. ഇത് കട്ടിങ് ബോർഡിലുള്ള അഴുക്കും അണുക്കളെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. മാസത്തിൽ ഒരിക്കൽ നാരങ്ങയും ഉപ്പും ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here