Home Lifestyle Jobs വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ

Advertisement

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 104 ഒഴിവുണ്ട്. വെൽത്ത് മാനേജ്‌മെന്റ് സർവീസസ് വകുപ്പിലാണ് ഒഴിവ്. കരാർ നിയമനമാണ്. ബെംഗളൂരു ചെന്നൈ, കൊൽക്കത്ത, മുംബൈ, ഡൽഹി, പുണെ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാക്കാണ് നിയമനം അഞ്ച് വർഷത്തേക്കാണ് കരാർ. പിന്നീട് ആവശ്യമെങ്കിൽ നീട്ടിനൽകും.

ഡെപ്യൂട്ടി മാനേജർ-സീനിയർ റിലേഷൻഷിപ്പ് മാനേജർ: ഒഴിവ്-70, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിൽ പി.ജി ഡിഗ്രി/ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം: 24-45 വയസ്സ്.

ഡെപ്യൂട്ടി മാനേജർ-വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഷുറൻസ്): ഒഴിവ്-13, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, മാനേജ്‌മെന്റിൽ പി.ജി ഡിഗ്രി/ഡിപ്ലോമയുള്ളവർ മുൻഗണന ലഭിക്കും. പ്രായം: 24-45 വയസ്സ്.

മറ്റ് തസ്തികകളും ഒഴിവും: ഗ്രൂപ്പ് ഹെഡ് -1, ടെറിട്ടറി ഹെഡ് -17.

പ്രവൃത്തി പരിചയവും അവസാനം വാങ്ങിയ ശമ്പളവും കണക്കിലെടുത്താണ് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ശമ്പളം നിശ്ചയിക്കുക. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ്
വനിതകൾക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും എസ്.സി.എസ്.ടി. വിഭാഗക്കാർക്കും 175 രൂപ. മറ്റുള്ളവർക്ക് 850 രൂപ. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി: ഏപ്രിൽ 16.

വിശദവിവരങ്ങൾക്ക് www.bankofbaroda.bank.in സന്ദർശിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here