Home Lifestyle Jobs ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ, വിജ്ഞാപനമായി; പത്താം ക്ലാസ്, പ്ലസ്ടുക്കാർക്ക് അവസരം

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ, വിജ്ഞാപനമായി; പത്താം ക്ലാസ്, പ്ലസ്ടുക്കാർക്ക് അവസരം

Advertisement

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ തസ്തികയിലേക്കു വിജ്ഞാപനമായി. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

അഗ്‌നിവീർ (എസ്എസ്ആർ), അഗ്‌നിവീർ (മെട്രിക്) റിക്രൂട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഒഴിവിന്റെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 1/2027, 2/2027 എന്നീ രണ്ടു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം.

പ്രധാന തീയതികൾ സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ.

latest vacancies ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ് അവസരം; സ്റ്റൈപൻഡോടെ ഒരു വർഷ പരിശീലനം
National
[Image: ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ് അവസരം; സ്റ്റൈപൻഡോടെ ഒരു വർഷ പരിശീലനം]

യോഗ്യത:

∙എസ്എസ്ആർ റിക്രൂട്: മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഒാട്ടമൊബീൽസ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) അല്ലെങ്കിൽ മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷനൽ കോഴ്സ് ജയം.

∙മെട്രിക് റിക്രൂട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം.

2025-26 അക്കാദമിക് വർഷത്തെ പത്ത്, പ്ലസ് ടു ബോർഡ് എക്സാം എഴുതുന്നവർക്കും അപേക്ഷിക്കാം.

പ്രായം: ∙1/2027 ബാച്ച്: 2004 ഡിസംബർ 1നും 2009 മേയ് 31 നും മധ്യേ ജനിച്ചവർ. ∙2/2027 ബാച്ച്: 2005 മേയ് 1നും 2009 ഒക്ടോബർ 31 നും മധ്യേ ജനിച്ചവർ.

ശമ്പളം (1, 2, 3, 4 വർഷങ്ങളിൽ): 30,000; 33,000; 36,500; 40,000.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET-2026) നടത്തും. മേയിൽ കംപ്യൂട്ടർ ബേസ്ഡ് ഒാൺലൈൻ ടെസ്റ്റായാണ് ഇതു നടത്തുക. ഇതിൽ ജയിക്കുന്നവർക്കു രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (പിഎഫ്ടി), എഴുത്തു പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണു രണ്ടാം ഘട്ടം. പിഎഫ്ടി പാസാകുന്നവർക്കേ തുടർന്നുള്ളവയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും:

∙പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കി.മീ ഒാട്ടം, 20 സ്ക്വാറ്റ്സ്, 15 പുഷ്- അപ്സ്, 15 Bent Knee Sit-ups.

∙സ്ത്രീകൾ: 8 മിനിറ്റിൽ 1.6 കി.മീ ഒാട്ടം, 15 സ്ക്വാറ്റ്സ്, 10 പുഷ്- അപ്സ്, 10 Bent Knee Sit-ups.

∙ശാരീരികയോഗ്യത: ഉയരം-157 സെ.മീ. കാഴ്ച ശക്തി വിശദാംശങ്ങൾ പട്ടികയിൽ.

∙ഫീസ്: 550 രൂപ+18% ജിഎസ്ടി. ഒാൺലൈനായി ഫീസ് അടയ്ക്കാം.

∙പരിശീലനം: അഗ്‌നിവീർ 01/2027ബാച്ചുകാർക്ക് ഡിസംബറിലും, 02/2027 ബാച്ചുകാർക്ക് 2027 മേയിലും ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ പരിശീലനം ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here