മികച്ച കായികതാരങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നൽകുന്ന വ്യവസ്ഥ പ്രകാരം അപേക്ഷ ക്ഷണിച്ചു. അടുത്ത മാസം ഏഴ് വരെ അപേക്ഷിക്കാം.
അംഗീകൃത രാജ്യാന്തര ഫെഡറേഷനുകൾ നടത്തിയ ഒളിമ്പിക്സ്, ലോകകപ്പ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് തുടങ്ങിയവയിൽ ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടെ രാജ്യത്തെ പ്രതിനിധീകരിച്ചവരാകണം. വ്യക്തിഗത ഇനങ്ങളിലോ ടീം ഇനങ്ങളിലോ ഒന്ന്, രണ്ട് മൂന്ന് സ്ഥാനം നേടിയവർക്കാണ് അവസരം.
കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ഇനങ്ങളിലാണ് നിയമനം.
അക്വാട്ടിക്സ്, അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ, സൈക്ലിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, വോളിബോൾ, കനോയിങ് തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരാകണം.






























