കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമ ബൽ (എസ്എസ്ബി-SSB) സബ് ഇൻസ്പെക്ടർ തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എപ്ലോയ്മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം മൂന്ന് വിഭാഗങ്ങളിലായി 51 ഒഴിവുകളാണ് ഉള്ളത്.
സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്), സബ് ഇൻസ്പെക്ടർ (പയനിയർ), സബ് ഇൻസ്പെക്ടർ (കമ്മ്യൂണിക്കേഷൻ) എന്നീ തസ്തികകളിലേക്കാണ് ഹ്രസ്വ വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളാണ് ഓരോ തസ്തികയ്ക്കും ആവശ്യമായുള്ളത്. നിർദ്ദിഷ്ട യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം
തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം എന്നിവ അറിയാം
സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്‌സ്)
ഒഴിവുകളുടെ എണ്ണം: 10
യോഗ്യത: പന്ത്രണ്ടാം ക്ലാസ്, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ,കേന്ദ്ര/സംസ്ഥാന നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ.
സബ് ഇൻസ്പെക്ടർ (പയനിയർ)
യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം.
ഒഴിവുകളുടെ എണ്ണം: 21
സബ് ഇൻസ്പെക്ടർ (കമ്മ്യൂണിക്കേഷൻ)
യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലേതിലെങ്കിലും എൻജിനീയറിങ് ബിരുദം .
ഒഴിവുകളുടെ എണ്ണം: 20
ആകെ ഒഴിവുകളുടെ എണ്ണം: 51
പൊതുവിവരങ്ങൾ
ശമ്പളം: 35,400–1,12,400 രൂപാ സ്കെയിലിൽ (ഏഴാം കേന്ദ്ര ശമ്പളകമ്മീഷൻ)
പ്രായപരിധി :ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം 30 വയസ്സ് കവിയരുത്.
വിശദ വിജ്ഞാപനവും അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്കും മാർച്ച് 21 മുതൽ ലഭ്യമാകും. ഏപ്രിൽ 20 വരെ അപേക്ഷ സമർപ്പിക്കാം. https://ssb.gov.in/adv




























