വിവിധ ജില്ലകളിലെ വാച്ച്മാൻ, മൾട്ടി പർപ്പസ് വർക്കർ, ലാബ് ടെക്‌നിഷ്യൻ, ഐടി വിദഗ്ധൻ തുടങ്ങിയ തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. ഒഴിവുള്ള തസ്തികകൾ;
വാച്ച്മാൻ
തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാൻ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം മാർച്ച് 11 നു 10ന്. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 40-60. അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ ഹാജരാകുക.
ഹൗസ് മദർ,
മൾട്ടി പർപ്പസ് വർക്കർ
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലെ എറണാകുളം എസ്എസ് മോഡൽ ഹോമിൽ ഹൗസ് മദർ, പാർട് ടൈം സൈക്കോളജിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ നിയമനം. മാർച്ച് 13നകം ഇ–മെയിലായോ (vs.savitha@soscvindia.org) നേരിട്ടോ അപേക്ഷിക്കണം. 0484-2837075, 95268 44801.
ലാബ് ടെക്‌നിഷ്യൻ
വയനാട് കാപ്പുകുന്നു കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ലാബ് ടെക്‌നിഷ്യൻ നിയമനം. യോഗ്യത: ബിഎസ്‌സി- എംഎൽടി/എംഎൽടി ഡിപ്ലോമ, പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. അഭിമുഖം മാർച്ച് 10 നു 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ. 0493–6273322.
മാനേജർ,
ഫിനാൻസ് ഓഫിസർ
തിരുവന്തപുരത്തെ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ
സീനിയർ മാനേജർ (ഓപറേഷൻസ്), ഫിനാൻസ് ഓഫിസർ തസ്തികകളിൽ കരാർ നിയമനം. അഭിമുഖം മാർച്ച് 11 നു 10 ന്. അപേക്ഷ മാർച്ച് 10നകം ഇ–മെയിൽ (cleankeralacompany@gmail.com) ചെയ്യണം. 0471–2724600, www.cleankeralacompany.com
ഐടി വിദഗ്ധൻ
തിരുവനന്തപുരം സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐടി സാങ്കേതിക വിദഗ്ധന്റെ ഒരു വർഷ കരാർ നിയമനം. യോഗ്യത: എംടെക്/എംഇ/ ബിടെക്/ ബിഇ/ എംസിഎ/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്. കംപ്യൂട്ടർ പ്രോഗ്രാമറായി കുറഞ്ഞത് 2വർഷമോ അതിലധികമോ പ്രവർത്തി പരിചയം. ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ മാർച്ച് 19നകം ഇ–മെയിൽ (empsainik@gmail.com) ചെയ്യുക. 0471-2303654.
അങ്കണവാടി വര്‍ക്കര്‍,
ഹെല്‍പര്‍
തിരുവനന്തപുരം പെരുങ്കടവിള അഡീഷനല്‍ ശിശുവികസന പദ്ധതി ഓഫിസിനു കീഴിലുള്ള ഒറ്റശേഖര മംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
യോഗ്യത:
∙ വര്‍ക്കര്‍: പത്താം ക്ലാസ് ജയം, ഹെൽപർ: പത്താംക്ലാസ് ജയിക്കരുത്. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
∙പ്രായപരിധി 18-46.
∙അവസാന തീയതി: മാര്‍ച്ച് 17.
∙വിലാസം: ശിശുവികസന പദ്ധതി ഓഫിസ്, പെരുങ്കടവിള അഡീഷനല്‍, പെരുങ്കടവിള പി.ഒ, തിരുവനന്തരപുരം- 695 124.
ഫോൺ: 0471-2277306.
ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍,
ജൂനിയര്‍ റസിഡന്റ്
വയനാട് മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളിൽ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് ഒഴിവിൽ കരാർ നിയമനം. അഭിമുഖം മാര്‍ച്ച് 10 നു 11 ന്. ∙യോഗ്യത: എംബിബിഎസ്, ടിസിഎംസി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷൻ.
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഓഫിസിൽ ഹാജരാകുക. 0493-5299424.






























