കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. കൊൽക്കത്ത, ഡൽഹി, ബെംഗളൂരു തേജ്പുർ (അസം), ഗിരീഡിഹ് (ഝാർഖണ്ഡ്) എന്നിവിടങ്ങളിലാണ് നിയമനം.
തസ്തികകളും ഒഴിവും
അസോസിയേറ്റ് സയന്റിസ്റ്റ് -4, സെക്ഷൻ ഓഫീസർ (അക്കൗണ്ട്‌സ്/ജനറൽ)-13, സയന്റിഫിക് അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ് (ലൈബ്രറി) 6, എൻജിനിയറിങ് അസിസ്റ്റന്റ് (സിവിൽ)-1, ഫാർമസിസ്റ്റ്-1, അസിസ്റ്റന്റ് (ലബോറട്ടറി)-1, കാർപ്പെന്റർ-1, ഇലക്ട്രീഷ്യൻ-4, ഡ്രൈവർ -2, ബൈൻഡർ-1, ഓപ്പറേറ്റർ-കം- മെക്കാനിക് (ഓഡിയോവിഷ്വൽ)-1, അസിസ്റ്റന്റ് (പ്രിന്റിങ്/ലൈബ്രറി)-5, ഓപ്പറേറ്റർ-കം-മെക്കാനിക് (ലിഫ്റ്റ്)-1, കുക്ക് -2.
അപേക്ഷ
സ്പീഡ്/രജിസ്റ്റേഡ് തപാലിലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.isical.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 22.































