ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റിസിന്റെ 30 ഒഴിവ്. ഒരു വർഷ പരിശീലനം. മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, യോഗ്യത:
∙ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിടെക് സിവിൽ/ കെമിക്കൽ/ മെക്കാനിക്കൽ.
∙നോൺ എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്: ബികോം.
∙ടെക്നിഷ്യൻ അപ്രന്റിസ്: സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ.
∙ട്രേഡ് അപ്രന്റിസ് (എൽഎസിപി): ബിഎസ്‌സി (കെമിസ്ട്രി/ ഫിസിക്സ്).
∙ട്രേഡ് എക്സിക്യൂട്ടീവ് (എച്ച്ആർ): എംബിഎ/പിജി ഇൻ എച്ച്ആർ/ പിഎം ആൻഡ് ഐആർ
∙ട്രേഡ് അപ്രന്റിസ് (പ്ലംബർ, ഫിറ്റർ, വെൽഡർ, എംഎംവി, ഇലക്ട്രിഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
∙പ്രായം: 18-25. അർഹർക്ക് ഇളവ്.
∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.
www.irel.co.in































