കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 260 വർക്മെൻ ഒഴിവ്. 5 വർഷ കരാർ നിയമനം. ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തിക, ട്രേഡുകൾ, യോഗ്യത:
∙ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെല്‍ഡർ, ഷീറ്റ് മെറ്റൽ വർക്കർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ–എൻടിസി, ബന്ധപ്പെട്ട ട്രേഡിൽ മൂന്നു വർഷ പരിചയം/ പരിശീലനം.
∙ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ, മെഷിനിസ്റ്റ്, ക്രെയ്ൻ ഓപ്പറേറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പ്ലംബർ, ഷിപ്റൈറ്റ് വുഡ്): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ–എൻടിസി, ബന്ധപ്പെട്ട ട്രേഡിൽ മൂന്നു വർഷ പരിചയം/പരിശീലനം.
∙പ്രായം: 45 കവിയരുത്. അർഹർക്ക് ഇളവ്.
∙ശമ്പളം: 23,300 (കൂടാതെ ഓവർടൈം അലവൻസായി മാസം പരമാവധി 5830 രൂപ വരെ ലഭിക്കും).
∙ഫീസ്: 300 രൂപ. ഓൺലൈനായി അടയ്ക്കാം. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസില്ല.
∙തെരഞ്ഞെടുപ്പ്: പ്രാക്ടിക്കൽ ടെസ്റ്റ് മുഖേന.
www.cochinshipyard.in





























