ഡൽഹി ആസ്ഥാനമായ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ കായിക ഇനങ്ങളിലായി അസിസ്റ്റന്റ് കോച്ചുമാരുടെ 323 റഗുലർ ഒഴിവ്. വിവിധ റീജനൽ സെന്ററുകൾ, നാഷനൽ സെന്റർ ഒാഫ് എക്സലൻസ്, ട്രെയിനിങ് സെന്ററുകൾ എന്നിവിടങ്ങളിലാണ് നിയമനം. ഫെബ്രുവരി 1 മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙കായിക ഇനങ്ങൾ: സ്വിമ്മിങ്, അത്‌ലറ്റിക്സ്, സൈക്ലിങ്, ജിംനാസ്റ്റിക്സ്, റസ്‌ലിങ്, കനോയിങ്, ജൂഡോ, റോവിങ്, ഷൂട്ടിങ്, ബോക്സിങ്, ഫെൻസിങ്, വെയ്റ്റ് ലിഫ്റ്റിങ്, തായ്ക്വാൻണ്ടോ, ആർച്ചറി, ടേബിൾ ടെന്നിസ്, ബാഡ്മിന്റൻ, ടെന്നിസ്, ബാസ്കറ്റ് ബോൾ, വോളിബോൾ, ഫീൽഡ് ഹോക്കി, ഫുട്ബോൾ, ഹാൻഡ് ബോൾ, കബഡി, ഖോ–ഖോ, സെപക് തക്രോ, വുഷു.
∙യോഗ്യത: സായ് എൻഎസ്–എൻഐഎസ്, പട്യാല/മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലകളുടെ കോച്ചിങ് ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക്സ്/ പാരാലിംപിക്സ്/ഏഷ്യൻ ഗെയിംസ്/വേൾഡ് ചാംപ്യൻഷിപ് പങ്കാളിത്തവും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിങ്ങും അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്.
∙പ്രായപരിധി: 30.
∙ശമ്പളം: 35,400-1,12,400.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കോച്ചിങ് എബിലിറ്റി ടെസ്റ്റ് എന്നിവ മുഖേന. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.sportsauthorityofindia.nic.in സന്ദർശിക്കുക





























