യങ് പ്രൊഫഷണൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് നാബാർഡ്

Advertisement

ന്യൂഡൽഹി: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നാബാർഡ്) 2025-26 വർഷത്തേക്കുള്ള യങ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ nabard.org സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

ഒരു വർഷമായിരിക്കും കരാർ കാലാവധി. പെർഫോമൻസ് അനുസരിച്ച് പരമാവധി മൂന്ന് വർഷം വരെ കാലാവധി നീട്ടാം. പ്രതിമാസം 70,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. 2026 ജനുവരി 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈൻ വഴിയുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ.

ഒഴിവുകളും പ്രായപരിധിയും
യങ് പ്രൊഫഷണൽസ് പ്രോഗ്രാമിനായി രാജ്യത്തുടനീളം ആകെ 44 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രായപരിധി 21 നും 30 നും ഇടയിൽ ആയിരിക്കണം. 2025 നവംബർ ഒന്ന് വരെയുള്ള വിദ്യാഭ്യാസ യോഗ്യതകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ വിശദമായി പരിശോധിക്കാവുന്നതാണ്.

രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്.

ഘട്ടം 1: വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, പ്രൊഫൈൽ, സ്‌റ്റേറ്റ്‌മെന്റ് ഓഫ് ഇന്റന്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു കമ്മിറ്റി അപേക്ഷകൾ സ്‌ക്രീൻ ചെയ്യും.

ഘട്ടം 2: ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾ യങ് പ്രൊഫഷണൽ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് (YPSC) മുന്നിൽ പ്രസന്റേഷനും അഭിമുഖത്തിനും ഹാജരാകണം.

അന്തിമ നിയമനം നാബാർഡ് നിയമിച്ച മെഡിക്കൽ ഓഫീസർമാർ നടത്തുന്ന മെഡിക്കൽ ക്ലിയറൻസിന് വിധേയമായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റായ www.nabard.org സന്ദർശിക്കുക.
യങ് പ്രൊഫഷണൽ 2026-ലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.
യോഗ്യതാ മാനദണ്ഡങ്ങളും എല്ലാ നിർദേശങ്ങളും ശ്രദ്ധാപൂർവം വായിക്കുക.
ഓൺലൈൻ ഫോം അക്കാദമിക്, വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
താത്പ്പര്യമുള്ള ലൊക്കേഷനും ഡിസിപ്ലിനും തിരഞ്ഞെടുക്കുക.
ആവശ്യമുള്ള രേഖകളുടെ ലിസ്റ്റ് പരിശോധിച്ച് അപ്ലോഡ് ചെയ്യുക.
ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here