കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA), മൾട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ (MTS) 362 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 ഡിസംബർ 14 (രാത്രി 11:59) വരെ mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തസ്തികകളിലേക്ക് അപേക്ഷിക്കാം.
പേ ലെവൽ ഒന്ന് പ്രകാരം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പൻസേഷൻ എന്നിവയും ലഭിക്കും.
യോഗ്യതാ മാനദണ്ഡം
അപേക്ഷകർ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവർഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ഭിന്നശേഷിക്കാർ (PwBd) തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഡൊമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
‘IB MTS Application Link 2025’ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് സന്ദർശിക്കുക.
ഹോംപേജിൽ, ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ‘Already Registered? To Login’ എന്നതിലും, അല്ലെങ്കിൽ ‘To Register’ എന്നതിലും ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി, രജിസ്റ്റർ ചെയ്യുക.
പരീക്ഷാ രീതി
ഓൺലൈനായി മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യ(MCQ) രൂപത്തിലായിരിക്കും പരീക്ഷ നടത്തുക. ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമെറിക്കൽ/അനലിറ്റിക്കൽ/ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ എന്നീ നാല് വിഷയങ്ങളിൽ നിന്നായി ഓരോന്നിനും ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നാലിലൊന്ന് മാർക്ക് കുറയ്ക്കും.































