‘കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനമായി

Advertisement

സംസ്ഥാന സർക്കാരിനുകീഴിലെ കമ്പനി/കോർപ്പറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. ഏഴാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദമുൾപ്പെടെ ഉയർന്ന യോഗ്യത നേടിയവർക്കും അപേക്ഷിക്കുന്നതിന് തടസ്സമില്ല. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം.

വനിതകൾക്ക് സൈക്കിൾസവാരി നിർബന്ധ യോഗ്യതയല്ല. 18-36 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായ പരിധി. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ബാൻഡ് യൂണിറ്റിൽ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 24 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനവും ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബർ 03 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Advertisement