സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. മുംബൈയിലോ രാജ്യത്തെ മറ്റേതെങ്കിലും കേന്ദ്രത്തിലോ നിയമനം ലഭിക്കാം.
ഡെപ്യൂട്ടി മാനേജര്‍ (ഇക്കണോമിസ്റ്റ്): ഒഴിവ്-3. ശമ്പളം: 64820-93960. യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ മാസ്റ്റര്‍ ബിരുദം (ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്/ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്), ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും
മാനേജര്‍ (പ്രൊഡക്ട് ആന്‍ഡ് റിസര്‍ച്ച്-ഫോറെക്‌സ് ആന്‍ഡ് റുപ്പീ ഡെറിവേറ്റിവ്‌സ്)-6. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (പ്രൊഡക്ട് ആന്‍ഡ് റിസര്‍ച്ച്-ഫോറെക്‌സ് ആന്‍ഡ് റുപ്പീ ഡെറിവേറ്റിവ്‌സ്)-1.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഒക്ടോബര്‍ 28. വിശദവിവരങ്ങള്‍ക്ക് https://sbi.bank.in സന്ദര്‍ശിക്കുക.
































