ഔഷധിയിൽ വിവിധ തസ്തികകളിൽ ഒരു വർഷ കരാർ നിയമനം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙അക്കൗണ്ട്സ് അസിസ്റ്റന്റ്: സിഎ ഇന്റർ; 22–41; 26,750
∙ഇലക്ട്രിക്കൽ സൂപ്പർവൈസർ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/ ബിടെക്, ഹൈ ടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 5-2 വർഷ പ്രവൃത്തി പരിചയം; 24-41; 20,500.
∙ഇലക്ട്രിഷ്യൻ: ഐടിഐ ഇലക്ട്രിഷ്യൻ, ഹൈ ടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ മൂന്ന് വർഷ പ്രവൃത്തി പരിചയം; 21-41; 16,500.
അഭിമുഖം ഒക്ടോബർ 13 നു 9 ന് ഔഷധിയുടെ തൃശൂർ കുട്ടനെല്ലൂർ ഓഫിസിൽ. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
































