ബിരുദവും ബിഎഡുമുണ്ടെങ്കിൽ ഡൽഹിയിൽ അധ്യാപകരാകാം; 5346 ഒഴിവ്, അപേക്ഷ നവംബർ 7 വരെ

Advertisement

ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടിജിടി), ഡ്രോയിങ് ടീച്ചർ, സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ തസ്തികകളിൽ 5,346 ഒഴിവ്. ഒക്ടോബർ 9 മുതൽ നവംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ടിജിടിയുടെ മാത്രം 5,329 ഒഴിവുണ്ട്.

തസ്തിക, യോഗ്യത:

∙ടിജിടി: 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/പിജി അല്ലെങ്കിൽ 4 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (BEIEd/ബിഎസ്‍സി ബിഎഡ്/ബിഎ ബിഎഡ്, സി–ടെറ്റ്.

∙ഡ്രോയിങ് ടീച്ചർ: ഡ്രോയിങ്/പെയിന്റിങ്/സ്കൾപ്ചർ/ഗ്രാഫിക് ആർട്സിൽ 5 വർഷ ഡിപ്ലോമ. അല്ലെങ്കിൽ ഡ്രോയിങ് ആൻഡ് പെയിന്റിങ്/ഫൈൻ ആർട്സിൽ പിജി/ബിരുദം.

∙സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ: ഡിഗ്രി വിത് ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ അല്ലെങ്കിൽ ബിഎഡ് വിത് സ്പെഷൽ എജ്യുക്കേഷൻ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷ്യൽ എജ്യുക്കേഷനിൽ പിജി ഡിപ്ലോമ, സി–ടെറ്റ്.

∙പ്രായം: 30 കവിയരുത്.

∙ശമ്പളം: 44,900–1,42,400.

∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ മുഖേന. ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം.

∙ഫീസ്: 100 രൂപ.

എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in; https://dsssbonline.nic.in

Advertisement